കോണ്‍ഗ്രസിന് പിഴ ചുമത്തിയ മാനദണ്ഡം കണക്കാക്കിയാല്‍ ബിജെപി 4,600 കോടി രൂപ പിഴ നല്‍കണമെന്ന് കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍…

കഴിഞ്ഞ ഏഴ് വര്‍ഷമായി ബിജെപിക്ക് കിട്ടിയ സംഭാവനകളുടെ കണക്കില്ലെന്നും 2017ല്‍ കിട്ടിയ 42 കോടി രൂപയുടെ സംഭാവനയുടെ വിവരങ്ങള്‍ ബിജെപി ലഭ്യമാക്കിയിട്ടില്ലെന്നും അജയ് മാക്കന്‍ പറഞ്ഞു...

കോണ്‍ഗ്രസിന് പിഴ ചുമത്തിയ മാനദണ്ഡം കണക്കാക്കിയാല്‍ ബിജെപി 4,600 കോടി രൂപ പിഴ നല്‍കണമെന്ന് കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍…

കഴിഞ്ഞ ഏഴ് വര്‍ഷമായി ബിജെപിക്ക് കിട്ടിയ സംഭാവനകളുടെ കണക്കില്ലെന്നും 2017ല്‍ കിട്ടിയ 42 കോടി രൂപയുടെ സംഭാവനയുടെ വിവരങ്ങള്‍ ബിജെപി ലഭ്യമാക്കിയിട്ടില്ലെന്നും അജയ് മാക്കന്‍ പറഞ്ഞു… തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ബിജെപിക്ക് കിട്ടിയ സംഭാവനയുടെ പൂര്‍ണവിവരങ്ങള്‍ ഒന്നും ത്തന്നെ ഇല്ല, സംഭാവന നല്‍കിയ 92 പേരുടെ വിവരങ്ങളിൽ , എത്ര സംഭാവന കിട്ടിയെന്ന് വ്യക്തമാക്കുന്നില്ല… ബിജെപിയുടെ നിയമ ലംഘനം പകല്‍ പോലെ വ്യക്തമാണെന്നും അജയ് മാക്കന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ മനോവീര്യം തകര്‍ക്കാനാണ് ആദായനികുതി വകുപ്പിന്റെ ശ്രമമെന്നും എന്നാല്‍ പ്രചാരണ പ്രതിസന്ധി മറികടക്കാന്‍ കോണ്‍ഗ്രസിന് പ്ലാന്‍ ബിയുണ്ടെന്നും അജയ് മാക്കന്‍ വ്യക്തമാക്കി.