11 കോടി യൂണിറ്റ് പിന്നിട്ട് വൈദ്യുതി ഉപഭോഗം ; അധികമായി വാങ്ങുന്നത് 500 മെഗവാട്ട് വൈദ്യുതി

സർവകാലറെക്കോഡ് നേടി സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. 11 കോടി യൂണിറ്റാണ് പിന്നിട്ടിരിക്കുന്നത്. 11.01 കോടി യൂണിറ്റ് വൈദ്യുതിയാണ് തിങ്കളാഴ്ച മാത്രമായി വേണ്ടിവന്നത്.

തിരുവനന്തപുരം: സർവകാലറെക്കോഡ് നേടി സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. 11 കോടി യൂണിറ്റാണ് പിന്നിട്ടിരിക്കുന്നത്. 11.01 കോടി യൂണിറ്റ് വൈദ്യുതിയാണ് തിങ്കളാഴ്ച മാത്രമായി വേണ്ടിവന്നത്.

വൈകുന്നേരത്തെ വൈദ്യുതിയുടെ ആവശ്യം 5487 മെഗാവാട്ടായി മാറി. ഇതും പുതിയ റെക്കോഡാണ്.

500 മെഗാവാട്ട് കൂടുതല്‍ വാങ്ങി താത്കാലികമായി പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമം.11 കമ്ബനികളാണ് വിളിച്ച ടെൻഡറില്‍ ഇതിനായി പങ്കെടുത്തത്. 12-നാണ് ടെൻഡർ തുറക്കുന്നത്. ഈമാസം 15 മുതല്‍ മേയ് 31 വരേ വൈദ്യുതി അധികം വാങ്ങും.

തിരഞ്ഞെടുപ്പും രൂക്ഷ വേനലും, കാരണം കമ്ബനികള്‍ വൈദ്യുതി വില കൂട്ടാനാണ് സാധ്യത. ബോർഡിന്റെ അധികച്ചെലവ് അതോടുകൂടെ ക്രമാതീതമായി കൂടും. ജനം സർച്ചാർജായി ഇതെല്ലാം നല്‍കേണ്ടിവരും.

ചട്ടലംഘനത്തിന്റെപേരില്‍ 465 മെഗാവാട്ട് വൈദ്യുതി കുറഞ്ഞവിലയ്ക്ക് ലഭിച്ചിരുന്ന ദീർഘകാല കരാറുകള്‍ റദ്ദാക്കിയതാണ് കൂടിയവിലയ്ക്ക് വൈദ്യുതിവാങ്ങേണ്ട സാഹചര്യം ഉണ്ടാക്കിയത്.