കോഴിക്കോട്: വ്യക്തിഹത്യയും സൈബർ ആക്രമണവും അപലപനീയമാണെന്നും ഇതൊന്നും പ്രചാരണത്തില്‍ അംഗീകരിക്കാനാവില്ലെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
വടകര മണ്ഡലത്തിൽ കെ.കെ. ശൈലജയുടെ വിജയം ഉറപ്പായതിനാലാണ് അശ്ലീല പ്രചാരണം നടത്തുന്നതെന്നും യെച്ചൂരി വിമർശിച്ചു. കോഴിക്കോട്ട് വാർത്താസമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു പ്രതികരണം.
ആശയപരമായി എതിർപ്പാണ് വേണ്ടതെന്നും, വ്യക്തിയധിക്ഷേപം നടത്തിയല്ല തിരഞ്ഞെടുപ്പിനെ നേരിടേണ്ടതെന്നുംഅദ്ദേഹം പറഞ്ഞു. കെ.കെ ഷൈലജക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും യെച്ചൂരി വ്യക്തമാക്കി.