ചെന്നൈ: ഡി.എം.കെ സര്‍ക്കാറിനെതിരായ പ്രതിഷേധത്തിൽ തമിഴ്നാട്ടിലെ നിരവധി ഗ്രാമീണർ ഇന്നലെ ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു.
കാഞ്ചിപുരം ജില്ലയിലെ ഏകനാപുരം ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും ഇന്നലെ വോട്ട് ചെയ്തില്ല. പരന്തൂരില്‍ രണ്ടാമത്തെ വിമാനത്താവളം നിര്‍മ്മിക്കാനുള്ള സർക്കാരിന്റെ ശ്രമത്തിനെതിരെ 600 ദിവസത്തിലേറെയായി ഇവർ സമരം ചെയ്യുകയാണ്.
ഏകനാപുരത്തിൽ 21 പേര് മാത്രമാണ് വോട്ട് ചെയ്തത്. ഇവർ സർക്കാർ ജീവനക്കാരാണ്. നാട്ടുക്കാരും കര്‍ഷകരും വോട്ട് ചെയ്തില്ല.
ചെന്നൈയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനൊപ്പം പരന്തൂരില്‍ രണ്ടാമത്തെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം നിര്‍മ്മിക്കാന്‍ ഡി.എം.കെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. പദ്ധതി തുടർന്നാൽ പരിസര ഗ്രാമങ്ങളിലേയും ഭൂമി ഏറ്റെടുക്കേണ്ടതായി വരും. നഷ്ടപരിഹാര പ്രഖ്യാപനമായി ദുരിതമനുഭവിക്കുന്ന കുടുംബത്തിലെ ഓരോ അംഗത്തിനും സര്‍ക്കാര്‍ ജോലിയും, വീടിന് പകരം ഭൂമിയും നല്‍കുമെന്നും കൂടാതെ വിപണി വിലയുടെ 3.5 ഇരട്ടി നഷ്ടപരിഹാരം നല്‍കുമെന്നും സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.