പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തില്‍ പ്രചാരണം നടത്തും

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ മൂന്ന് മണ്ഡലങ്ങളിൽ പ്രചാരണം നടത്തും.

തിരുവനന്തപുരം: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ മൂന്ന് മണ്ഡലങ്ങളിൽ പ്രചാരണം നടത്തും.

തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ ജില്ലകളിലാണ് യു.ഡി.എഫ് സ്ഥാനാർഥികള്‍ക്കായി പ്രിയങ്ക പ്രചാരണം നടത്തുന്നത്.

രാവിലെ കൊച്ചിയിലെത്തുന്ന പ്രിയങ്കയുടെ ആദ്യ പരിപാടി ചാലക്കുടി മണ്ഡലത്തിലെ എരിയാടാണ്. ഉച്ചയ്ക്ക് ശേഷം പത്തനംതിട്ടയില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കും. തുടർന്ന് വൈകുന്നേരം തിരുവനന്തപുരത്ത് റോഡ് ഷോയിലും പങ്കെടുക്കും.