ചെന്നൈ: തമിഴ് നടൻ സൂരി വോട്ട് ചെയ്യാൻ സാധിക്കാതെ പോളിംഗ് ബൂത്തില്‍ നിന്ന് മടങ്ങി. വോട്ടർ പട്ടികയില്‍ പേരില്ലാത്തതിനാലാണ് താരത്തിന് വോട്ട് ചെയ്യാൻ സാധിക്കാതിരുന്നത്.
വോട്ട് ചെയ്യാനാകാത്തതിൽ നിരാശ പ്രകടിപ്പിച്ച താരം, ആരാധകരോട് വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ച ശേഷമാണ് പോളിംഗ് ബൂത്തില്‍ നിന്ന് മടങ്ങിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്തെന്നും പോളിംഗ് സ്‌റ്റേഷനില്‍ എത്തിയ ശേഷമാണ് വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരില്ലാത്ത കാര്യം അറിഞ്ഞതെന്നും സൂരി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഈ സംഭവത്തില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന് അറിയില്ലെന്നും വോട്ട് ചെയ്യാൻ സാധിക്കാത്തതിൽ നിരാശയുടെന്നും സൂരി പറഞ്ഞു.
വോട്ട് ചെയ്യാൻ സാധിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തുന്ന വീഡിയോ താരം സോഷ്യല്‍ മീഡിയയിലും പങ്കുവച്ചിരുന്നു. അതേസമയം തമിഴ്‌നാട്ടില്‍ വോട്ടർ പട്ടികയില്‍ പേരില്ലാത്തതിനാല്‍ നിരവധി പേർക്ക് വോട്ട് ചെയ്യാൻ സാധിച്ചില്ലെന്ന പരാതി ഉയരുന്നുണ്ട്.