ഐടി മേഖല വൻ തകർച്ചയിൽ

ലക്ഷക്കണക്കിന് ചെറുപ്പക്കാർക്ക് തൊഴിൽ നഷ്ടമാകും

 

കഴിഞ്ഞ 10 വർഷത്തിനിടയിൽ ലോകത്ത് തന്നെ വിപ്ലവകരമായ കുതിച്ചുചാട്ടം ഉണ്ടായത്. ഇൻഫർമേഷൻ ടെക്നോളജി രംഗത്ത് ആയിരുന്നു ലോകത്തെ വികസിത രാജ്യങ്ങൾ എല്ലാം ഈ അവസരം മുതലെടുത്തുകൊണ്ട് സാമ്പത്തിക നേട്ടം കൈവരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി ആകെ തകിടംമറിയുന്ന സ്ഥിതിയിൽ എത്തിയിരിക്കുന്നു എന്നാണ് ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ.

അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ഉണ്ടായിട്ടുള്ള സാമ്പത്തിക മാന്ദ്യം ഐടി മേഖലയിലെ വൻകിട കമ്പനികളെ തകർത്തിരിക്കുന്നു എന്നാണ് റിപ്പോർട്ട്. സാമ്പത്തിക തകർച്ച നേരിടുന്ന പല വൻകിട കമ്പനികളും വലിയതോതിൽ ജീവനക്കാരെ പിരിച്ചുവിടൽ നടപടിയിലേക്ക് നീങ്ങി കഴിഞ്ഞതായി അറിയുന്നു. ഐടി മേഖലയിലെ ഈ പുതിയ പ്രതിസന്ധി ഏറ്റവും കൂടുതൽ ദുരിതം ഉണ്ടാക്കുക മലയാളികളെ ആയിരിക്കും. കേരളത്തിലാണ് പുതുതലമുറ തൊഴിൽ സാധ്യത എന്ന പരിഗണനയിൽ യുവതി യുവാക്കൾ ഐടി അനുബന്ധ കോഴ്സുകൾ പഠനം നടത്തി ജോലിയിൽ പ്രവേശിക്കുന്ന സാഹചര്യം ഉണ്ടായത്. കേരളത്തിൽ മാത്രം ലക്ഷക്കണക്കിന് യുവതി യുവാക്കൾ ഈ രംഗത്ത് പ്രവർത്തിച്ചുവരുന്നുണ്ട്.

ഐടി രംഗത്തെ വമ്പൻമാരായ കുത്തക കമ്പനികളിൽ പെടുന്ന ടി സി എസ് – ഇൻഫോസിസ് വിപ്രോ തുടങ്ങിയ കമ്പനികളാണ് സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരെ പിരിച്ചുവിടുക എന്ന നടപടിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. മലയാളി വ്യവസായി ആയ ഐടി രംഗത്തെ വമ്പൻ ബൈജൂസ് എഡ്യൂക്കേഷണൽ ആപ്പ് കമ്പനി വരെ പിരിച്ചൂടൽ നടപടി തുടങ്ങി കഴിഞ്ഞു. ബൈജൂസ് ആപ്പിന് ഉണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി ആയിരക്കണക്കിന് കോഡ് രൂപയുടെ ആസ്തിയുണ്ടായിരുന്ന ആ സ്ഥാപനത്തെ വലിയ തകർച്ചയിലേക്ക് എത്തിച്ചിരിക്കുകയാണ് ഈ കമ്പനിയിൽ ഡയറക്ടർമാരായി ഉണ്ടായിരുന്നവർ തന്നെ പലരും കമ്പനി വിടുകയും ചെയ്തിരുന്നു.

അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ഐടി കമ്പനികൾ കഴിഞ്ഞ ജനുവരി മുതൽ തുടങ്ങി മാർച്ചിൽ അവസാനിച്ച കാലയളവിൽ വ്യവസായ നേട്ടത്തിൽ 10 ശതമാനത്തിന്റെ കുറവ് ഉണ്ടായതായി പുറത്തുവന്ന കണക്കുകളിൽ പറയുന്നുണ്ട് ഈ സ്ഥിതി തുടരുമോ എന്ന ആശങ്കയിലാണ് എല്ലാ ഐടി കമ്പനികളും.

അമേരിക്ക അടക്കമുള്ള വിരസിത രാജ്യങ്ങളിൽ ബാങ്കുകൾ പലിശ നിരക്കിൽ വരുത്തിയ വർദ്ധനവും ഇവിടങ്ങളിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന നാണയ പെരുപ്പവും ഐടി മേഖലയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. പൊതുസമൂഹത്തിന്റെ വാങ്ങൽ ശേഷി കുറയുന്നതിന് ഈ സ്ഥിതി വഴിയൊരുക്കി എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഐടി മേഖലയിലെ വിവിധ കോഴ്സുകളിൽ ഉപരിപഠനം പൂർത്തിയാക്കി ജോലിയിൽ കയറിയ കേരളത്തിലെ തന്നെ പുതുതലമുറ യുവാക്കൾ വലിയ പ്രതിസന്ധിയെ നേരിടുകയാണ്. കേരളത്തിൽ പ്രവർത്തിച്ചുവരുന്ന ഐടി പാർക്കുകളിൽ പതിനായിരക്കണക്കിന് ചെറുപ്പക്കാരാണ് ജോലിക്കാരായി ഉള്ളത്. ഈ പാർക്കുകളിൽ എല്ലാം മുഖ്യമായി തൊഴിൽ അവസരം നൽകുന്നത് അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ഐടി ഭീമന്മാരായ കമ്പനികൾ തന്നെയാണ്. തുടക്കത്തിൽ തന്നെ ആകർഷകമായ വലിയ ശമ്പളവും തൊഴിലിൽ ലഭിക്കുന്ന സ്വാതന്ത്ര്യവും ഐടി മേഖലയിലേക്ക് കേരളത്തിലെ യുവതി യുവാക്കളെ വലിയതോതിൽ ആകർഷിച്ചിരുന്നു.

ഓഫീസുകൾ കേന്ദ്രീകരിച്ച് ഐടി മേഖലയിൽ ജോലി ചെയ്യുന്ന അഞ്ചു ലക്ഷത്തിലധികം ചെറുപ്പക്കാർ കേരളത്തിൽ ഉണ്ട് എന്നാണ് ഏകദേശ കണക്ക്. ഇതിനുപുറമേ രണ്ടുലക്ഷത്തോളം യുവതീയുവാക്കൾ വർക്ക് ഫ്രം ഹോം എന്ന രീതിയിൽ വീടുകളിൽ ഇരുന്ന് ജോലിചെയ്യുന്ന ഉണ്ട്. ഇവരെല്ലാം ഐടി മേഖലയിലെ ലോകോത്തര കമ്പനികളിൽ ഉൾപ്പെട്ടാണ് പ്രവർത്തിക്കുന്നത്. ഐടി മേഖലയിൽ പ്രതിസന്ധി തുടരുന്നതായി വാർത്തകൾ വന്നുകൊണ്ടിരിക്കുന്നത് യുവതലമുറയെ വല്ലാതെ പരിഭ്രാന്തിയിൽ ആക്കിയിട്ടുണ്ട്. പങ്കിട കമ്പനിക്കാർ പിരിച്ചുവിടൽ നോട്ടീസ് നൽകിക്കൊണ്ടിരിക്കുന്നതും കമ്പനികളുടെ പ്രതിസന്ധി സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകിക്കൊണ്ടിരിക്കുന്നതും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ചെറുപ്പക്കാരെ വലിയതോതിൽ ആശങ്കപ്പെടുത്തുകയാണ്. ഏത് കമ്പനി പിരിച്ചുവിടൽ നടപടി സ്വീകരിച്ചാലും അത് ബാധിക്കുക ഐ.ടി മേഖലയിലെ ജോലിക്കാരായ യുവാക്കളെ ആയിരിക്കും.

ബൈജൂസ് ആപ്പ് ആപ്പിൾ എന്ന ഈ കമ്പനികൾക്കുശേഷം ഡൽ – ടെസ്ല തുടങ്ങിയ ഐടി കമ്പനികളും പിരിച്ചുവിടൽ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ആപ്പിൾ ബൈജൂസ് എന്നീ ഐടി കമ്പനികളിൽ മാത്രം 5000 ത്തോളം ജീവനക്കാരെ ഇതിനകം പിരിച്ചുവിട്ടതായി വാർത്തയുണ്ട്. ലോക ഉത്തര കമ്പനിയായ ഡെൽ ഒരു ലക്ഷത്തി ഇരുപത്തിയാറായിരം ജീവനക്കാർ ഉള്ള കമ്പനിയാണ് ഇവിടെ ഇപ്പോൾ തന്നെ 6000 ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടു കഴിഞ്ഞു.

ലോകത്തിലെ തന്നെ ഐടി വമ്പൻമാരായ ടി.സി.എസ് 15000 കോടിയിലധികം രൂപ റവന്യൂ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് 12434 കോടി മാത്രമാണ് ഉണ്ടായത്. ഇൻഫോസിസ് കമ്പനി 10000ത്തിനു മുകളിൽ കോടി രൂപ റവന്യൂ പ്രതീക്ഷിച്ച സ്ഥാനത്ത് 7969 കോടിയിൽ എത്താൻ മാത്രമാണ് കമ്പനിക്ക് കഴിഞ്ഞത്. അതുപോലെതന്നെ വിപ്രോ 5000രത്തിൽ അധികം കോടി രൂപ വരവ് പ്രതീക്ഷ ഉണ്ടായത് 2835 കോടി രൂപയുടെ റവന്യൂ മാത്രമാണ്. വരുമാനത്തിലുള്ള ഈ തകർച്ചയാണ് വമ്പൻ കമ്പനികളെ എല്ലാം ആശങ്കപ്പെടുത്തുന്നത്. ഭാവിയിലും ഈ സ്ഥിതി തുടരും എന്ന ഒരു ഭയപ്പാടുകൊണ്ടാണ് വമ്പൻ കമ്പനികൾ ചെലവ് ചുരുക്കലിൻ്റെ ഭാഗം എന്ന നിലയിൽ ജീവനക്കാരെ പിരിച്ചുവിടുന്ന തീരുമാനത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്.

കേരളത്തെ സംബന്ധിച്ചിടത്തോളം ഐടി മേഖലയിൽ ഉണ്ടായിട്ടുള്ള തകർച്ച നമ്മുടെ യുവതലമുറയെ വലിയ പ്രതിസന്ധിയിൽ ആർക്കും എന്ന കാര്യത്തിൽ തർക്കമില്ല. കഴിഞ്ഞ 10 വർഷക്കാലത്തിനിടയിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രവേശനം നേടിയ എല്ലാവരും തന്നെ ഐടി അനുബന്ധ കോഴ്സുകൾ ആണ് തെരഞ്ഞെടുത്തത്. വലിയതോതിലുള്ള തൊഴിൽ സാധ്യതയും വലിയ ശമ്പളവും എന്ന ഘടകമാണ് യുവാക്കളെ ഐ.ടി മേഖലയിലേക്ക് ആകർഷിച്ചത്. എന്നാൽ വെറും പത്ത് വർഷത്തിനകം ഈ മേഖല പ്രതിസന്ധിയിലേക്ക് എത്തുന്നു എങ്കിൽ അത് കാര്യമായി ബാധിക്കുക കേരളത്തിലെ പുതിയ തലമുറയെ ആയിരിക്കും എന്നതാണ് ഖേദകരമായ വസ്തുത.