മദ്യവും പണവുമൊഴുക്കി യു.ഡി.എഫും ബി.ജെ.പിയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു: ആരോപണവുമായി സി.പി.എം
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയം മനസിലാക്കിയ യു.ഡി.എഫും ബി.ജെ.പിയും മദ്യവും പണവുമൊഴുക്കിയും അക്രമംഅഴിച്ചുവിട്ടും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു, അതിനാൽ ജാഗ്രത പാലിക്കണമെന്ന് സി.പി.എം.
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയം മനസിലാക്കിയ യു.ഡി.എഫും ബി.ജെ.പിയും മദ്യവും പണവുമൊഴുക്കിയും അക്രമംഅഴിച്ചുവിട്ടും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു, അതിനാൽ ജാഗ്രത പാലിക്കണമെന്ന് സി.പി.എം.
ആറ്റിങ്ങലിലെ യു.ഡി.എഫ് സ്ഥാനാർഥിയുടെ ബന്ധുവും പ്രമുഖ അബ്കാരിയുമായ വ്യവസായി വോട്ടർമാരെ സ്വാധീനിക്കാൻ വീടുകള്‍ കയറിയിറങ്ങിയതടക്കം പല സംഭവങ്ങളും ഇതിനകം പുറത്ത്വന്നിട്ടുണ്ട്.
പണക്കൊഴുപ്പിലും വർഗ്ഗീയ – കള്ള പ്രചരണങ്ങളിലും വീണുപോകാതെ എല്‍.ഡി.എഫ് സ്ഥാനാർഥികള്‍ക്ക് ചരിത്രഭൂരിപക്ഷം നല്‍കാനുള്ള പ്രവർത്തനങ്ങളില്‍ മുഴുകണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അഭ്യർഥിച്ചു