മലയാള സിനിമയുടെ നാലാമത്തെ നൂറ് കോടിയും തൂക്കി ആവേശം. ഏപ്രില്‍ 11 ന് റിലീസ് ചെയ്ത ചിത്രം 12-ാം ദിവസമാണ് 100 കോടി ക്ലബില്‍ ഇടം നേടിയിരിക്കുന്നത്.
മലയാള സിനിമയ്ക്ക് ഇത് എക്കാലത്തെയും അഭിമാനനേട്ടമാണ് സമ്മാനിക്കുന്നത്. എല്ലാ ദിവസവും മൂന്ന് കോടിക്ക് മുകളില്‍ ചിത്രം കളക്ഷന്‍ നേടുന്നുണ്ടെന്നാണ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്. മികച്ച കളക്ഷനാണ് ആഗോളതലത്തിലും ചിത്രത്തിന് ലഭിക്കുന്നത്.
ഇതുവരെ കാണാത്ത ഫഹദ് ഫാസിലിന്റെ മുഴുനീള പെര്‍ഫോമന്‍സാണ് ചിത്രത്തിലുള്ളത്. മേക്കിങ്ങിലും ചിത്രം ഗംഭീരമാണ്. ചിത്രത്തിലെ പാട്ടിനും ആരാധകരുണ്ട്.
അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് ആവേശത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചത്. നസ്രിയയും നിര്‍മ്മാണത്തില്‍ പങ്കാളിയാണ്. സിനിമയില്‍ ആശിഷ്, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു.