വെറ്ററിനറി സർവകലാശാല വിസിയുടെ സസ്പെൻഷൻ ശരിവച്ചു. ശശീന്ദ്രനാഥ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് വിസിയുടെ സസ്പെൻഷൻ ശരിവച്ചത്.
വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർത്ഥന്റെ മരണത്തെ തുടർന്ന് വീഴ്ച വരുത്തി എന്നതായിരുന്നു ശശീന്ദ്രനാഥിന് എതിരായുള്ള ആരോപണം. ഇതോടെ ഗവർണറുടെ തീരുമാനത്തിന് കോടതിയുടെ പിന്തുണ ലഭിച്ചിരിക്കുന്നു.
സിദ്ധാർത്ഥത്തിന്റെ മരണത്തിനു കാരണക്കാരായവക്കെതിരെ നടപടിയെടുക്കുന്നതിനു വീഴ്ച വരുത്തി എന്ന് ആരോപിച്ച് കൊണ്ടാണ് ചാൻസലർ കൂടിയായ ഗവർണർ വി സിയായ ശശീന്ദ്രനാഥിനെ സസ്‌പെൻഡ് ചെയ്തത്.