അയോദ്ധ്യയിലെ വിമാനത്താവളത്തില്‍ ഒല 24 മണിക്കൂര്‍ പ്രവര്‍ത്തനമാരംഭിച്ചു

അയോദ്ധ്യയിലെ വിമാനത്താവളത്തില്‍ ഒല 24 മണിക്കൂര്‍ പ്രവര്‍ത്തനമാരംഭിച്ചു

 

അയോദ്ധ്യയിലെ മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒല പ്രവര്‍ത്തനമാരംഭിച്ചു. സുഗമമായ നടത്തിപ്പിനായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സംഘത്തെയാണ് അയോധ്യയില്‍ സജ്ജീകരിച്ചിട്ടുള്ളതെന്ന് ഒല അറിയിച്ചു.

അറൈവല്‍, എക്സിറ്റ് പോയിന്റുകളില്‍ പ്രത്യേക ക്യാബ് പിക്ക്-അപ്പ് സോണ്‍ സ്ഥാപിച്ചിട്ടുണ്ട്.

രാജ്യത്തേറ്റവും വേഗത്തില്‍ വളരുന്ന സാംസ്‌കാരിക, വിനോദസഞ്ചാര ഇടമാണ് അയോദ്ധ്യയെന്നും ഒലയുടെ സേവനങ്ങള്‍ ഇവിടെ വിപുലീകരിക്കാന്‍ തങ്ങള്‍ക്ക് സന്തോഷമാണെന്നും ഒല മൊബിലിറ്റി സിഇഒ ഹേമന്ത് ബക്ഷി പറഞ്ഞു.
പ്രദേശത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് മാത്രമല്ല, അയോദ്ധ്യയിലേക്ക് എത്തുന്നവര്‍ക്ക് മികച്ച യാത്രാനുഭവം നല്‍കാന്‍ തങ്ങള്‍ പ്രതിജ്ഞബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.