കേരളത്തിലെ ക്രിസ്ത്യന്‍ ബെല്‍റ്റില്‍ മോദി തരംഗം: ജോര്‍ജ്

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയിക്കും എന്ന് പൂര്ണമായവിശ്വാസമുണ്ടെന്ന് പി.സി.ജോര്‍ജ്.

 

കോട്ടയം: പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയിക്കും എന്ന് പൂര്ണമായവിശ്വാസമുണ്ടെന്ന് പി.സി.ജോര്‍ജ്. കേരളത്തിലെ ക്രിസ്ത്യന്‍ ബെല്‍റ്റില്‍ മോദി തരംഗമാണെന്നും അദ്ദേഹം പറഞ്ഞു.

അനില്‍ ആന്റണിയും ആന്റോ ആന്റണിയും തമ്മിലാണ് മത്സരം. മൂന്നാം സ്ഥാനം മാത്രമേ
തോമസ്‌ ഐസക്കിന് ലഭിക്കുകയുള്ളൂ എന്നും ജോര്‍ജ് പറഞ്ഞു. വോട്ടുകള്‍ വലിയ ഏറ്റക്കുറച്ചില്‍ ഇല്ലാതെ മൂന്നു സ്ഥാനാര്‍ത്ഥികള്‍ക്കും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

” താമരയ്ക്കാണ് ഞാനും ഭാര്യയും വോട്ട് ചെയ്തത്. ഉദ്ദേശിച്ച രീതിയില്‍ ഈരാറ്റുപേട്ടയിൽ പോളിങ് നടക്കുന്നില്ല. എന്താണ് കാരണം എന്നും അറിയില്ല. എവിടെയാണ് സഭാ വോട്ടുകലെന്ന കാര്യത്തിൽ തര്‍ക്കമില്ല. എന്‍ഡിഎയ്ക്ക് അഞ്ച് സീറ്റുകളില്‍ നിര്‍ണായക മത്സരമാണ്. കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ചതിലും ഒരു ലക്ഷം വോട്ട് കൂടുതലായി ഈ മണ്ഡലങ്ങളില്‍ ലഭിക്കാനും സാധ്യതയുണ്ടെന്നും” അദ്ദേഹം ആരോപിച്ചു.

“ബിജെപിക്ക് ലഭിക്കാന്‍ പോകുന്നത് സിപിഎമ്മിനും കോണ്‍ഗ്രസിനും ലഭിക്കുന്ന വോട്ടുകളാണ്. ഇതില്‍
കോണ്‍ഗ്രസിന്റെതാണ് ബഹുഭൂരിപക്ഷം വോട്ടുകളും. എഴുപത് ശതമാനം കോണ്‍ഗ്രസ് വോട്ടുകളും മുപ്പത് ശതമാനം സിപിഎം വോട്ടുകളും എന്ന രീതിയില്‍ കണക്കാക്കിയാല്‍ ഫലം എങ്ങോട്ട് തിരിയുമെന്നു കണക്കുകൂട്ടാന്‍ കഴിയും.” – പി.സി.ജോര്‍ജ് പറഞ്ഞു.