തരൂർ ജയിക്കില്ലെന്ന് കോൺഗ്രസ് നേതാക്കൾ

നാല് അസംബ്ലി മണ്ഡലങ്ങളിൽ പിറകിലാകുമെന്ന് വിലയിരുത്തൽ

 

തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽ നിലവിലെ എംപി ആയ ശശി തരൂർ ഈ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധ്യതയില്ല എന്ന വിലയിരുത്തലിൽ ആണ് തിരുവനന്തപുരത്തെ കോൺഗ്രസ് നേതാക്കൾ. വോട്ടെടുപ്പ് കഴിഞ്ഞു അഞ്ചുദിവസം പിന്നിടുമ്പോഴും പാർട്ടി ഓഫീസുകളിൽ കോൺഗ്രസുകാർ പട്ടം കൂടിയിരുന്ന വോട്ടിന്റെ കൂട്ടലും കിഴിക്കലും തുടർന്നുകൊണ്ടിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപി വോട്ടുകളുടെ മൊത്തത്തിലുള്ള സംയോജനം ഉണ്ടായി എന്നും മാത്രവുമല്ല. ന്യൂനപക്ഷ സമുദായ വോട്ടുകളിൽ ഒരു ശതമാനം ബിജെപി സ്ഥാനാർഥിക്ക് അനുകൂലമായി വീണിട്ടുണ്ട് എന്ന വിശ്വാസവും കോൺഗ്രസ് നേതാക്കൾ പങ്കുവെക്കുന്നുണ്ട്. ഈ യാഥാർത്ഥ്യം തെരഞ്ഞെടുപ്പിൽ ഫലത്തിൽ ആയിട്ടുണ്ടെങ്കിൽ നിലവിലെ എംപി ശശി തരൂർ വിജയിക്കുന്ന കാര്യം സംശയമാണ് എന്നാണ് കോൺഗ്രസ് നേതാക്കൾ പറഞ്ഞുകൊണ്ടിരിക്കുന്നത്.

തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന കഴക്കൂട്ടം നേമം വട്ടിയൂർക്കാവ്തിരുവനന്തപുരം അസംബ്ലി മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥിയായ ശശി തരൂർ പിറകിൽ പോകാൻ സാധ്യതയുണ്ട് എന്നാണോ വിവിധ ബൂത്തുകളിൽ നിന്നും മണ്ഡലം കമ്മിറ്റികളിൽ നിന്നും ശേഖരിച്ച വിവരങ്ങൾ വിലയിരുത്തി കൊണ്ട് പാർട്ടി നേതാക്കളും പറയുന്നത്.

ന്യൂനപക്ഷ സമുദായങ്ങൾക്ക് ശക്തിയുള്ള കോവളം നെയ്യാറ്റിൻകര പാറശാല മണ്ഡലങ്ങളിൽ കോൺഗ്രസിനെ തിരിച്ചടി ഉണ്ടാകും എന്നും അഭിപ്രായമുണ്ട്. എന്നാൽ ഈ മൂന്ന് അസംബ്ലി മണ്ഡലങ്ങളിലും കോൺഗ്രസിന് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ വോട്ടുകൾ ലഭിക്കുമെന്നും കുറഞ്ഞപക്ഷം ഈ മൂന്ന് അസംബ്ലി മണ്ഡലങ്ങളിൽ നിന്നുമായി തരൂരിന് അമ്പതിനായിരത്തിലധികം വോട്ടുകളുടെ ലീഡ് ഉണ്ടാകുമെന്നും അവകാശപ്പെടുന്ന നേതാക്കളും ഉണ്ട്.

ഈ തെരഞ്ഞെടുപ്പിൽ യഥാർത്ഥത്തിൽ തിരുവനന്തപുരം മണ്ഡലത്തിൽ മത്സരം നടന്നത് കോൺഗ്രസ് സ്ഥാനാർഥി ശശി തരൂരും ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും തമ്മിലായിരുന്നു. ശശി തരൂർ നിലവിൽ എംപിയാണ് തരൂരിന്റെ പ്രവർത്തനങ്ങളിൽ കാര്യമായ പ്രതിഷേധം ഇല്ല എങ്കിലും രാജീവ് ചന്ദ്രശേഖരന് അനുകൂലമായ ഒരു വലിയ ഘടകം തരൂരിനെ തള്ളിക്കൊണ്ട് മുന്നിൽ എത്തിയതാണ് തരൂരിന് ദോഷം ഉണ്ടാക്കിയത്. രാജീവ് ചന്ദ്രശേഖർ നിലവിലെ കേന്ദ്ര മന്ത്രിസഭയിലെ അംഗമാണ്. ഈ തിരഞ്ഞെടുപ്പിലും കോൺഗ്രസ് നയിക്കുന്ന മുന്നണി കേന്ദ്രത്തിൽ അധികാരത്തിൽ വരില്ല എന്ന സൂചന നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷത്തിരിക്കാൻ ശശി തരൂരിനെ ജയിപ്പിക്കണമോ എന്ന ചോദ്യം ഈ മണ്ഡലത്തിൽ നിറഞ്ഞു നിന്നിരുന്നു. വലിയ വിദ്യാഭ്യാസവും ഉന്നത പദവികളിൽ ഇരുന്നതിന്റെ വലിപ്പവും ഒക്കെയുള്ള ശശി തരൂർ തിരുവനന്തപുരത്ത് കാർക്ക് പ്രിയങ്കരനായിരുന്നു.

എന്നാൽ ഈ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥിയും അതേപോലെതന്നെ വലിയ ഉയരങ്ങളിൽ എത്തിയ ഒരാൾ ആയി എന്നത് ശശി തരൂരിന്റെ പ്രഭാവം മങ്ങുന്നതിന് ഇടവരുത്തി. തിരുവനന്തപുരം മണ്ഡലത്തിലെ വോട്ടർമാരിൽ ഭൂരിപക്ഷവും ഉദ്യോഗസ്ഥരും വിദ്യാസമ്പന്നരും ആണ്. അതുകൊണ്ടുതന്നെ അത്തരത്തിൽ യോഗ്യതയുള്ള കഴിവും ഉള്ള ആൾക്കാരെ തിരഞ്ഞെടുക്കുന്ന ശീലം തിരുവനന്തപുരത്തെവോട്ടർമാർക്ക് ഉണ്ട്.

ഇതിനൊക്കെ പുറമേയാണ് തിരുവനന്തപുരം മണ്ഡലത്തിൽ കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പ് കാലത്ത് അനുഭവപ്പെടാത്ത രീതിയിലുള്ള പ്രവർത്തന തകരാറുകൾ പാർട്ടി തലത്തിൽ ഉണ്ടായത്. പാർട്ടിയുടെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളും ബൂത്ത് കമ്മിറ്റികളും സജീവമായി പ്രവർത്തിക്കുന്നില്ല എന്ന പരാതി ശശി തരൂർ തന്നെ നേതൃത്വത്തെ അറിയിക്കുന്ന സ്ഥിതി ഉണ്ടായതും ആണ് മറുവശത്ത് ബിജെപിയുടെ പ്രവർത്തകരും നേതാക്കളും ഈ തെരഞ്ഞെടുപ്പിൽ എങ്ങനെയെങ്കിലും തിരുവനന്തപുരം സ്വന്തമാക്കുക എന്ന വാശിയോടുകൂടി ഒറ്റക്കെട്ടായി പ്രവർത്തനരംഗത്ത് നിലയുറപ്പിക്കുന്ന സ്ഥിതിയും ഉണ്ടായി. യഥാർത്ഥത്തിൽ തെരഞ്ഞെടുപ്പിന്റെ മുഖ്യധാരയിൽ എത്തേണ്ട ഇടതുപക്ഷ മുന്നണി സ്ഥാനാർഥി പന്നിയന്‍ രവീന്ദ്രൻ തെരഞ്ഞെടുപ്പ് പ്രചരണം ശക്തിപ്പെട്ടതോടുകൂടി പുറന്തള്ളപ്പെടുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരുന്നത്.

ഇത്തരത്തിലുള്ള രാഷ്ട്രീയ മാറ്റങ്ങളും സ്ഥിതിഗതികളും പാർട്ടികളുടെ പ്രവർത്തന ശൈലികളും കാര്യക്ഷമതയും പരിശോധിച്ചു വിലയിരുത്തുമ്പോൾ തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കൾ ആശങ്കപ്പെടുന്ന രീതിയിലുള്ള പരാജയം ശശി തരൂരിന് ഉണ്ടായി എന്ന് വന്നാൽ അതിൽ അതിശയപ്പെടേണ്ട കാര്യം ഇല്ല.