സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാത്തതിനെ തുടർന്ന് ഗൃഹനാഥൻ ജീവനൊടുക്കി

സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാത്തതിനെ തുടർന്ന് മകളുടെ വിവാഹം മുടങ്ങുമെന്ന ആശങ്കയില്‍ ഗൃഹനാഥൻ ജീവനൊടുക്കി

 

തിരുവനന്തപുരം:സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാത്തതിനെ തുടർന്ന് മകളുടെ വിവാഹം മുടങ്ങുമെന്ന ആശങ്കയില്‍ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി തോമസാണ്(55) ആത്മഹത്യചെയ്തത്. വിഷംകഴിച്ച്‌ ചികിത്സയിലിരിക്കവെയാണ് മരിച്ചത്.

പെരുമ്ബഴുതൂർ സർവീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുകയാണ് തിരികെ ലഭിക്കാത്ത സാഹചര്യമുണ്ടായത്. മകളുടെ വിവാഹ ആവശ്യത്തിന് വേണ്ടിയാണ് അഞ്ച് ലക്ഷം രൂപയുടെ നിക്ഷേപം തിരികെചോദിച്ചത്. ഇതിനായി പലതവണ ബാങ്കിനെ സമീപിച്ചെങ്കിലും നല്‍കാനാവില്ലെന്നാണ് ബാങ്ക് അറിയിച്ചിരുന്നു.

ഏപ്രില്‍ 19-ന് ഇതില്‍ മനംനൊന്ത തോമസ് വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സാമ്ബത്തിക പ്രതിസന്ധിയെ സംബന്ധിച്ച വിവരങ്ങള്‍ മൊഴിയിൽ രേഖപ്പെടുത്തിയിരുന്നു.

നിക്ഷേപം തിരികെ നല്‍കാത്തത് തോമസിന് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്ന് കുടുംബം ആരോപിക്കുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേയാണ് മരണം.