നടുറോഡില്‍ സ്വകാര്യ ബസ് -ലോറി ജീവനക്കാര്‍ തമ്മില്‍ കയ്യാങ്കളി

കൊയിലാണ്ടിയില്‍ സ്വകാര്യ ബസ് ജീവനക്കാരും ലോറി ജീവനക്കാരും തമ്മില്‍ നടുറോഡില്‍ കയ്യാങ്കളി.

 

കോഴിക്കോട്: കൊയിലാണ്ടിയില്‍ സ്വകാര്യ ബസ് ജീവനക്കാരും ലോറി ജീവനക്കാരും തമ്മില്‍ നടുറോഡില്‍ കയ്യാങ്കളി. കൊയിലാണ്ടിയില്‍ സ്വകാര്യ ബസ് ജീവനക്കാരും ലോറി ജീവനക്കാരും തമ്മില്‍ നടുറോഡില്‍ കയ്യാങ്കളി.

വടകര-കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ജീവനക്കാരാണ് ഉള്ളി കയറ്റി പോവുകയായിരുന്ന ലോറിയിലെ ജീവനക്കാരെ മർദ്ദിച്ചത്.

തർക്കം തുടങ്ങിയത് ബസ്സിനു സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ്. ആദ്യം ലോറിയുടെ ക്ലീനറെയാണ് മർദിച്ചത്. പിന്നീട് ഡ്രൈവറെയും മർദിച്ചു. തുടർന്ന് ഇവർ തിരിച്ച്‌ ബസ് ജീവനക്കാരേയും മർദ്ദിക്കുകയായിരുന്നു.

കൊയിലാണ്ടി പോലീസെത്തി ജീവനക്കാരെ കസ്റ്റഡിയിലെടുത്തു.