ഭർത്താവിനെ സിഗരറ്റ് കത്തിച്ച് കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച യുവതി അറസ്റ്റിൽ

ബിജ്‌നോറിൽ ഭർത്താവിനെ മൂന്നാംമുറ ഉൾപ്പടെയുള്ള പീഡനത്തിനിരയാക്കിയ യുവതി അറസ്റ്റിൽ. ഭാര്യ തന്നെ പീഡിപ്പിച്ചുവെന്ന യുവാവിൻ്റെ പരാതിയിലാണ് പൊലീസ് നടപടി.

 

ന്യൂഡൽഹി: ബിജ്‌നോറിൽ ഭർത്താവിനെ മൂന്നാംമുറ ഉൾപ്പടെയുള്ള പീഡനത്തിനിരയാക്കിയ യുവതി അറസ്റ്റിൽ. ഭാര്യ തന്നെ പീഡിപ്പിച്ചുവെന്ന യുവാവിൻ്റെ പരാതിയിലാണ് പൊലീസ് നടപടി.

ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ട്.

ഭാര്യ ഭർത്താവിനെ പീഡിപ്പിക്കുന്ന ഞെട്ടിക്കുന്ന സംഭവം സിസിടിവിയിൽ പതിഞ്ഞിരുന്നു. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായിരിക്കുകയാണ്.

കിടപ്പുമുറിയിൽ രഹസ്യമായി സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ ഭാര്യ മെഹർജഹാൻ ഭർത്താവ് മന്നൻ സെയ്ദിയെ ഇരുകൈകളും കെട്ടി നഗ്നനാക്കി സിഗരറ്റ് കത്തിക്കുന്നതും സിഗരറ്റ് കുറ്റി ഉപയോഗിച്ച് രഹസ്യഭാഗങ്ങൾ കത്തിക്കുന്നതും ചിലപ്പോൾ മൂർച്ചയുള്ള ആയുധം തൊലി കൊണ്ട് മുറിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും കാണാം. മന്നൻ്റെ മുഖത്ത് സിഗരറ്റിൽ നിന്നും യുവതി പുക ഊതുന്നതും കാണാം. ഭാര്യയുടെ പീഡനം മൂലം വേദന കൊണ്ട് ഭർത്താവ് നിലവിളിച്ചെങ്കിലും മെഹർജഹാൻ നിർത്തുന്നില്ല.

പ്രതിയായ ഭാര്യയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.