മലയാളിയും മുൻ ഐ എ എസ് ഉദ്യോഗസ്ഥനും ഇപ്പോൾ പശ്ചിമബംഗാൾ ഗവർണറും ആയ സി വി ആനന്ദബോസിനെ കൊടുക്കാൻ ബംഗാൾ സർക്കാർ രണ്ടും കൽപ്പിച്ചു നീക്കങ്ങൾ നടത്തുന്നു. സർവീസിൽ നിന്നും വിരമിച്ച ശേഷം ബിജെപി പാർട്ടിയുമായി സഹകരിച്ച ആനന്ദബോസിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേകത താൽപര്യം എടുത്തുകൊണ്ടാണ് പശ്ചിമ ബംഗാളിലെ ഗവർണർ പദവി നൽകിയത്. ഗവർണറുടെ ആസ്ഥാനമായ രാജഭവനിൽ ഇപ്പോൾ ഭരണപരമായ കാര്യങ്ങളെക്കാൾ ധൃതഗതിയിൽ കാര്യങ്ങൾ നടക്കുന്നത് ഒരു പീഡനക്കേസും ആയി ബന്ധപ്പെട്ട് ആണ്. ഗവർണർ പദവിയിലിരിക്കുന്ന ആനന്ദബോസ് തന്നെ ബലാൽക്കാരമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് ഒരു ജീവനക്കാരി പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് പ്രതിസന്ധികൾ ഉണ്ടായത്. ഏതായാലും ബംഗാൾ രാജഭവനിൽ ഓരോ നിമിഷവും ചൂടും പുകയും ഉയരുന്നു എന്നതാണ് പുറത്തുവരുന്ന വാർത്തകൾ.
ബംഗാൾ രാജഭവനിലെ പീഡന വാർത്തകൾ പുറത്തുവന്നതോടുകൂടി ബിജെപിയുടെ കേന്ദ്ര നേതാക്കൾ വല്ലാത്ത പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ലോകസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അന്ത്യഘട്ടത്തിൽ എത്തിയപ്പോഴാണ് ബിജെപികാരനായ ഗവർണറുടെ പീഡന വാർത്ത പുറത്തുവന്നത് ഗവർണർ നടത്തിയ ക്രൂരമായ നടപടികളിൽ പ്രതിഷേധിച്ചു പരസ്യമായ രാഷ്ട്രീയ വാക്കു തർക്കങ്ങളും ബംഗാൾ തലസ്ഥാനത്തെ നടന്നുകൊണ്ടിരുന്നു.
പശ്ചിമ ബംഗാൾ ഗവർണർ പദവി ഏറ്റെടുത്ത ശേഷം ഏറെ ദിവസം കഴിയുന്നതിനു മുൻപ് തന്നെ ഗവർണറും മുഖ്യമന്ത്രിയും മമത ബാനർജിയും തമ്മിൽ തുറന്ന വാക്ക് പോരുകളും മത്സരവും ഉണ്ടായി. ബംഗാളിൽ അരങ്ങേറിയ പോലീസ് നടപടികൾ വിവാദമായപ്പോൾ സർക്കാരിനെതിരെ വിമർശനവുമായി ഗവർണർ രംഗത്ത് വന്നിരുന്നു. വേണ്ടിവന്നാൽ ബംഗാൾ സർക്കാരിനെ പിരിച്ചുവിടുന്നതിന് ശുപാർശ ചെയ്യും എന്നുവരെ ഗവർണരായ ആനന്ദബോസ് ഭീഷണി സ്വരത്തിൽ പറഞ്ഞിരുന്നു ഈ തർക്കങ്ങൾ രൂക്ഷമായതോടുകൂടി ഗവർണറും സർക്കാരും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്ന അനുഭവങ്ങളാണ് ഉണ്ടായത്.
ഈ തർക്കങ്ങൾ ബംഗാളിൽ വ്യാപകമായി ചർച്ചയിൽ നിൽക്കുമ്പോൾ ആണ് ആനന്ദബോസിനെ കുടുക്കിൽ ആക്കുന്ന പീഡന വാർത്ത പുറത്തുവന്നത്. രാജഭവനിലെ ഒരു ജീവനക്കാരി ഗവർണർ തന്നെ പലതരത്തിലുള്ള പീഡന ശ്രമങ്ങൾക്കും വിധേയ ആക്കി എന്നും എതിർത്തപ്പോൾ അക്രമത്തിന് വരെ മുതിർന്നു എന്നും തനിക്ക് മാത്രമല്ല രാജ്യഭവനിലെ സ്ത്രീകളായ മറ്റു ചിലർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും ആണ് പോലീസിൽ പരാതിയുമായി എത്തിയ കേസിലെ ഇര വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തലുകൾ പുറത്തുവന്നപ്പോൾ ആദ്യം യുവതിയുടെ പരാതികൾ എല്ലാം വ്യാജമാണെന്നും തനിക്കെതിരെ സർക്കാർ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് എന്നും ആനന്ദ ബോസ് പ്രസ്താവനയുമായി രംഗത്തുവന്നെങ്കിലും മതിയായ തെളിവുകളോടെ ഇരയായ സ്ത്രീ നിലയുറപ്പിച്ചു ഇത് ആനന്ദബോസിനെ വീണ്ടും പ്രതിസന്ധിയിൽ ആക്കുകയാണ് ഉണ്ടായത്.
ഒന്ന് രണ്ട് ദിവസം രാജഭവനിൽ പിടിച്ചുനിന്ന ആനന്ദബോസ് പിന്നീട് ചില പൊതു പരിപാടികളിൽ പങ്കെടുക്കാൻ എന്ന് പറഞ്ഞുകൊണ്ട് ബംഗാളിൽ നിന്നും കേരളത്തിലേക്ക് യാത്രയാവുകയാണ് ചെയ്തത്. ആനന്ദ ബോസ് ഇപ്പോഴും ബംഗാളിൽ തിരിച്ചെത്തിയിട്ടില്ല എന്നാണ് അറിയുന്നത്.
ഇതിനിടയിലാണ് പോലീസ് അന്വേഷണം കൂടുതൽ ശക്തവും ഊർജിതവും ആക്കുന്നതിന് മുഖ്യമന്ത്രി മമത ബാനർജി നീക്കങ്ങൾ നടത്തിയത്. രാജഭവനിൽ തെളിവെടുപ്പ് നടത്തുന്നതിന് പോലീസ് അനുമതി തേടിയെങ്കിലും ഗവർണർ അനുമതി നിഷേധിച്ചത് സംഭവം കൂടുതൽ വഷളാക്കാൻ വഴിയൊരുങ്ങി. മാത്രവുമല്ല രാജഭവനിൽ ഉണ്ടായ പീഡന അനുഭവങ്ങൾ പറയുന്നതിന് തയ്യാറായ രാജ്ഭവനിലെ ജീവനക്കാരെ ഗവർണറുടെ ആൾക്കാർ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാൻ ശ്രമിക്കുന്നു എന്ന പരാതിയുമായി ഇര പോലീസിനെ സമീപിച്ചു.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സാധാരണ രാഷ്ട്രീയക്കാരി അല്ല വികാരപരമായും ധൈര്യത്തോടെയും ഏതു കാര്യത്തെയും നേരിടാൻ കഴിവുള്ള സ്ത്രീയാണ് മമത ബാനർജി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയുടെ പ്രമുഖ നേതാക്കളെയും പരസ്യമായി വെല്ലുവിളിച്ച ചരിത്രം മമതയ്ക്ക് ഉണ്ട്. അത്തരത്തിൽ ചങ്കൂറ്റമുള്ള മമതാ ബാനർജി തനിക്കെതിരെ നീങ്ങുന്ന ഗവർണർ ആനന്ദബോസിനെ പരമാവധി ഉപദ്രവിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
ഏതായാലും ഏറ്റവും കൂടുതൽ ബംഗാൾ തലസ്ഥാനത്തുനിന്ന് പുറത്തുവരുന്ന വാർത്തകൾ മലയാളി കൂടിയായ ഗവർണർ ആനന്ദബോസിന് ശുഭകരമായ രീതിയിൽ ഉള്ളതല്ല. സർക്കാരിൻറെ പ്രവർത്തനങ്ങൾക്കും മുഖ്യമന്ത്രിയുടെ നിലപാടുകൾക്കും വിഘാതം ഉണ്ടാക്കുന്ന ഗവർണറെ പുകച്ച് പുറത്താക്കുക എന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് മുഖ്യമന്ത്രിയായ മമത ബാനർജി. തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ ഗവർണറുടെ പീഡന കേസുകൾ പരമാവധി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നതിന് മുഖ്യമന്ത്രിയും സ്വന്തം പാർട്ടിയായ തൃണമൂൽ കോൺഗ്രസിന്റിൻ്റെ പ്രവർത്തകരും ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. മാത്രവുമല്ല തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരത്തിൽ പാർട്ടിയെ മൊത്തത്തിൽ മോശമായി ബാധിക്കുന്ന ഒരു സംഭവം എന്നതിൻറെ പേരിൽ ബിജെപി നേതാക്കളും ആനന്ദ ബോസിനെ പൂർണ്ണമായും തഴഞ്ഞ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
സഹായത്തിന് സ്വന്തം പാർട്ടി ആയ ബിജെപി ഇല്ലാതെ വരികയും നേതാക്കൾ സഹായിക്കാൻ ഒപ്പം ഇല്ലാതെ വരികയും താൻ ഗവർണർ ആയിരിക്കുന്ന സംസ്ഥാനത്തെ ഭരണകൂടവും അവിടുത്തെ പോലീസും എതിരെ ശക്തമായ നീക്കം നടത്തുകയും ചെയ്താൽ ഗവർണർ ആനന്ദബോസ് വല്ലാത്ത പ്രതിസന്ധിയിൽ ആകും. പോലീസിന് എല്ലാ സ്വാതന്ത്ര്യവും മുഖ്യമന്ത്രിയും മമതാ ബാനർജി നൽകിയിരിക്കുന്ന സാഹചര്യത്തിൽ ഗവർണറെ അറസ്റ്റ് ചെയ്യുന്നതിന് അനുമതി തേടിക്കൊണ്ട് രാഷ്ട്രപതിക്ക് കത്ത് നൽകുന്ന തീരുമാനം ഉണ്ടായാൽ അത്ഭുതപ്പെടേണ്ട കാര്യമില്ല. ആനന്ദബോസിനെതിരെ പീഡന പരാതിയുമായി രംഗത്തുവന്നിട്ടുള്ള രാജഭവൻ ജീവനക്കാരി കൂടിയായ യുവതിക്ക് സർക്കാരും തൃണമൂൽ കോൺഗ്രസ് നേതാക്കളും എല്ലാ സംരക്ഷണവും പിന്തുണയും നൽകിക്കൊണ്ടിരിക്കുന്നു എന്നുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്.