ആധ്യാത്മിക പ്രവർത്തനങ്ങളുടെ ചിറകിലേറി കേരളത്തിൽ നിന്നും ലോകത്തോളം വളർന്ന ഡോക്ടർ കെ പി യോഹന്നാൻ എന്ന യോഹാൻ മെത്രാപ്പോലീത്തയുടെ അപ്രതീക്ഷിത മരണം അദ്ദേഹത്തിൻറെ അനുയായികളെയും സഭാ വിശ്വാസികളെയും വലിയ ആശങ്കയിൽ ആക്കിയിരിക്കുകയാണ്. അമേരിക്കയിലെ ഡാലസിൽ താമസിക്കുകയായിരുന്ന മെത്രാപ്പോലീത്ത പ്രഭാത നടത്തത്തിന് ഇറങ്ങിയപ്പോൾ വണ്ടിയിടിച്ച് ഗുരുതര പരിക്കോടെ ആശുപത്രിയിൽ ആവുകയും, പിന്നീട് മരണം സംഭവിക്കുകയും ആണ് ഉണ്ടായത്. അമേരിക്കയിലെ ഡാലസിൽ വർഷങ്ങളോളം ജീവിക്കുകയും ആധ്യാത്മിക പ്രവർത്തനങ്ങളിൽ പഠനവും ഗവേഷണവും ഒക്കെ നടത്തുകയും സ്വന്തമായി തന്നെ ഒരു സഭ രൂപീകരിച്ച് ആ സഭയെ നൂറിലധികം രാജ്യങ്ങളിലെ വിശ്വാസികൾക്കിടയിൽ സ്വാധീനമുള്ള പ്രസ്ഥാനമാക്കി മാറ്റുകയും ചെയ്ത മെത്രാപ്പോലീത്തയെ ഇല്ലായ്മ ചെയ്യാൻ ആരെങ്കിലും കരുക്കൾ നീക്കിയിരുന്നോ എന്ന സംശയമാണ് എല്ലാവരിലും നിറഞ്ഞുനിൽക്കുന്നത്. കാലങ്ങളായി അവിടെ താമസിച്ചു അവിടുത്തെ പരിസരവും ആൾക്കാരും നിരത്തുകളും ഗതാഗത സംവിധാനങ്ങളും എല്ലാം വലിയ പരിചയത്തിൽ ആയ മെത്രാപ്പോലീത്ത നടത്തത്തിനിടയിൽ വാഹന അപകടത്തിൽ പെട്ടു എന്ന് പറയുന്നത് പെട്ടെന്ന് വിശ്വസിക്കാൻ കഴിയുന്ന കാര്യമല്ല.
കേരളത്തിലെ തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിലീവേഴ്സ് ചർച്ച് സഭയുടെ അധ്യക്ഷനായ യോഹാൻ മെത്രാപ്പോലീത്ത 74മത്തെ വയസ്സിലാണ് അപകടത്തിൽ മരിക്കുന്നത് ഡാലസിലെ സിൽവർ സിൻ്റിൽ എന്ന സ്ഥലത്ത് പ്രഭാത നടത്തത്തിലാണ് മെത്രാപ്പോലീത്തയെ വാഹനം ഇടിച്ചു വീഴ്ത്തുന്നത്. അപകടത്തിൽ നെഞ്ചിനും തലയ്ക്കും പരിക്കേറ്റ മെത്രാപ്പോലീത്തയെ വിദഗ്ധചികിത്സയ്ക്ക് വിധേയ നാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കേരളത്തിലെ അപ്പർ കുട്ടനാട്ടിലെ കടപ്പിലാരി വീട്ടിൽ ജനിച്ച മെത്രാപ്പോലീത്ത സുവിശേഷ പ്രസംഗകൻ ആയിട്ടാണ് ആധ്യാത്മിക രംഗത്ത് കടന്നുവന്നത്. അന്ന് കെ പി യോഹന്നാൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് ഗോസ്പൽ ഫോർ ഏഷ്യ എന്ന പ്രസ്ഥാനത്തിലൂടെ വിശാലമായ പ്രവർത്തനങ്ങൾക്ക് അദ്ദേഹം തയ്യാറായി വിദേശത്തുനിന്നും ഇന്ത്യയിൽ മടങ്ങിയെത്തിയ യോഹാൻ രാജ്യത്തെ പല സംസ്ഥാനങ്ങളിലും പ്രസ്ഥാനത്തിൻറെ ശാഖകൾ ആരംഭിച്ചു.
2003 ൽ ബിലീവേഴ്സ്ഴ്സ് ചർച്ച് എന്ന പേരിൽ സഭ സ്ഥാപിച്ചു പിന്നീട് ആ സഭയുടെ ബിഷപ്പ് പദവിയിലും പതിനാറാമത്തെ വയസിലാണ് ഓപ്പറേഷൻ മൊബിലൈസേഷൻ എന്ന സംഘടനയുടെ ഭാഗമായി 1974 അമേരിക്കയിൽ എത്തുന്നത്. അവിടെ ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി 1978 ഭാര്യയായ ജർമൻകാരിയുമായി സഹകരിച്ച് ഗോസ്പൽ ഫോർ ഏഷ്യ എന്ന സംഘടനയും രൂപീകരിച്ചു ഏറെക്കാലത്ത് വിദേശ വാസം അവസാനിപ്പിച്ച് അദ്ദേഹവും കുടുംബവും തിരുവല്ലയിൽ മടങ്ങിയെത്തി.
ആദ്ധ്യാത്മിക പ്രവർത്തനങ്ങൾക്കൊപ്പം മാനവ സേവനത്തിനും സാമൂഹിക പരിഷ്കരണത്തിനും പല പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കുവാൻ മെത്രാപ്പോലീത്തക്ക് കഴിഞ്ഞു. തിരുവല്ല ആസ്ഥാനമാക്കി അദ്ദേഹം തുടങ്ങിയ ആത്മീയ യാത്ര എന്ന റേഡിയോ പ്രഭാഷണ പരിപാടിയാണ് ലോകമെമ്പാടും അദ്ദേഹത്തിന് സ്വാധീനം നേടിക്കൊടുത്തത്. വളരെ അധികം ജനശ്രദ്ധ നേടിയ പ്രഭാഷണ പരിപാടി 110 ഭാഷകളിലായി പിന്നീട് പ്രചരിക്കുകയുണ്ടായി. 1986 മുതൽ ഓപ്പറേഷൻ മൊബിലൈസേഷൻ എന്ന സംഘടനയുടെ തണലിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ സാമൂഹിക സേവന പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു രാജ്യത്ത് ഒട്ടാതെയായി ആയിരത്തോളം ഗ്രാമങ്ങളിൽ ഈ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ എത്തിക്കും സുവിശേഷ പ്രസംഗം എന്ന ഏർപ്പാടിന് തന്നെ പുതിയ അർത്ഥങ്ങൾ നൽകിയ ആൾ ആയിരുന്നു മെത്രാപ്പോലീത്ത. ആധ്യാത്മിക കാര്യം മാത്രമല്ല പാവപ്പെട്ടവരുടെ സേവനത്തിനു കൂടി ഉതകുന്ന ആയിരിക്കണം ക്രിസ്തീയ ജീവിതം എന്ന അദ്ദേഹം പ്രഖ്യാപിച്ചു. ജനസേവനത്തിന്റെ പാതകളിൽ നടക്കുമ്പോൾ തന്നെ പ്രകൃതിയെ സ്നേഹിക്കുവാനും പരിപാലിക്കുവാനും അദ്ദേഹം സമയം കണ്ടെത്തി. തിരുവല്ലയിലെ സഭ ആസ്ഥാനം നൂറേക്കറിൽ അധികം വരുന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. പൂർണ്ണമായും ഒരു കേരളീയ ഗ്രാമത്തെ പടുത്തുയർത്തിയിരിക്കുകയാണ് ഇവിടെ ഔഷധസസ്യങ്ങളും വിള വിഭവങ്ങളും എല്ലാം ഈ ആസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങളുടെ തിരുവല്ലയിൽ പ്രവർത്തനം ആരംഭിച്ച വലിയ ഒരു മെഡിക്കൽ കോളേജും ഇദ്ദേഹത്തിൻറെ ജനസേവനത്തിന്റെ ഭാഗമായി ഉയർന്ന പൊങ്ങിയതാണ്.
കേരളത്തിലെ സാമ്പത്തിക വിദഗ്ധന്മാർക്ക് മുന്നിൽ പോലും ഒരു അത്ഭുതം കണക്ക് ഉള്ള വളർച്ചയായിരുന്നു ബിലീവേഴ്സ് ചർച്ചിന്റെയും മെത്രാപ്പോലീത്തയുടെയും കാര്യത്തിൽ ഉണ്ടായത്. കേരളത്തിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ആധ്യാത്മിക വഴിയിലൂടെ നീങ്ങിയ ഒരാൾക്ക് ശത കോടികളുടെ സമ്പാദ്യമുള്ള സഭയും സഭ സ്ഥാപനങ്ങളും പ്രവർത്തകരും വിശ്വാസികളും ഉണ്ടായി എന്നത് ഉൾക്കൊള്ളാൻ കഴിയാത്ത അത്ഭുതമായി മാറി അതുകൊണ്ടുതന്നെ സ്വാഭാവികമായും യോഹന്നാൻ മെത്രാപ്പോലീത്തയുടെയും സഭാ സ്ഥാപനങ്ങളുടെയും വളർച്ചയിൽ അസൂയ ഉണ്ടായ ആൾക്കാർ ഇവിടെ മാത്രമല്ല വിദേശത്തും ഉണ്ടായിരിക്കും എന്ന് സംശയം വെറുതെ തള്ളാവുന്നതല്ല.
യോഹാൻ മെത്രാപ്പോലീത്തയുടെ അപ്രതീക്ഷിത മരണം പലതരത്തിലുള്ള സംശയങ്ങൾക്കും വഴിയൊരുക്കുന്നുമുണ്ട്. മെത്രാപ്പോലീത്തയെ സംബന്ധിച്ചിടത്തോളം തികച്ചും പരിചിതമായ ഒരു സ്ഥലത്ത് അതിപുലർച്ചെ റോഡിൽ വാഹന പ്രളയം ഇല്ലാത്ത സമയത്ത് എങ്ങനെയാണ് വാഹനം മെത്രാത്തോലീത്തയെ ഇടിച്ചു വീഴ്ത്തിയത് എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. തികച്ചും ആൾ തിരക്കില്ലാത്ത സമയത്ത് ഒരു വാഹനം ഓടിവന്നു മെത്രാപ്പോലീത്തയെ മരണത്തിലേക്ക് തള്ളിയിടുന്ന വിധത്തിൽ അപകടപ്പെടുത്തണമെങ്കിൽ അതിൻറെ പിന്നിൽ എന്തെങ്കിലും ദുരുദ്ദേശമുള്ള ആൾക്കാരുടെ പ്രവർത്തനം ഉണ്ടായിട്ടുണ്ടോ എന്ന് സംശയിച്ചാൽ കുറ്റം പറയേണ്ട കാര്യമില്ല.
ലക്ഷക്കണക്കിന് വിശ്വാസികളും ആയിരക്കണക്കിന് സഭാ പ്രവർത്തകരും സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് ജീവനക്കാരും ആശങ്കയോടെ കേട്ട വാർത്തയാണ് യോഹന്നാൻ മെത്രാപ്പോലീത്തയുടെ അപകട മരണ വാർത്ത. തികച്ചും ദുരൂഹമായ സാഹചര്യത്തിൽ ഉണ്ടായിരിക്കുന്ന ഈ അപകടവും തുടർന്നുള്ള മരണവും നടന്നതിന് പിന്നിൽ പ്രവർത്തിച്ചിട്ടുള്ള ശക്തികൾ ഏത് എന്ന് അന്വേഷിക്കേണ്ട കാര്യമുണ്ട്. യോഹാൻ മെത്രാപ്പോലീത്തയുടെ വിശ്വാസികൾക്കിടയിൽ ഉള്ള സഭാ പ്രവർത്തനങ്ങൾ സഭയിൽ തന്നെ അദ്ദേഹത്തിന് ശത്രുക്കളെ ഉണ്ടാക്കിയിരിക്കാം ഈ സാധ്യതയും തള്ളിക്കളയാതെ അന്തർദേശീയ തലത്തിൽ യോഹാൻ മെത്രാപ്പോലീത്തയുടെ അപ്രതീക്ഷിത മരണത്തിൽ അന്വേഷണം നടത്തി സഭാവിശ്വാസികൾക്ക് മുന്നിൽ യഥാർത്ഥത്തിൽ വിദേശത്ത് എന്താണ് ഉണ്ടായത് എന്ന് വെളിപ്പെടുത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കുകയാണ് വേണ്ടത്. യോഹാൻ മെത്രാപ്പോലീത്തയുടെ സന്തത സഹചാരികളെയും അദ്ദേഹത്തിൻറെ മരണം സംബന്ധിച്ച് സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. വിശ്വാസികളിലും ഈ അപകടമരണം ഉൾക്കൊള്ളാൻ കഴിയാത്ത മാനസികാവസ്ഥയാണ് ഉള്ളത് അതുകൊണ്ടുതന്നെ യോഹന്നാൻ മെത്രായുടെ അപകട മരണത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടു വരുന്നതിന് വേണ്ട നടപടികൾ ഉണ്ടാകണം എന്നാണ് ഞങ്ങളുടെയും ആഗ്രഹം.