ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വന്നു ഇരുപത് ദിവസം കഴിഞ്ഞാൽ രാജ്യസഭയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുകയാണ്…. നിലവിൽ കേരളത്തിൽ നിന്നുള്ള രാജ്യസഭാ അംഗങ്ങളായ എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ മാണി എന്നിവരുടെ അംഗത്വ കാലാവധിയാണ് തീരുന്നത്… അതു കൊണ്ടാണ് പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നത്…. കേരളത്തിൽ ഇടതുപക്ഷ മുന്നണി ഭരണത്തിൽ ഇരിക്കുന്നത് കൊണ്ടും കൂടുതൽ എം എൽ എ മാർ ഉള്ളതുകൊണ്ടും മൂന്ന് ഒഴിവുകളിൽ രണ്ടിടങ്ങളിൽ ഇടതുമുന്നണി സ്ഥാനാർത്ഥികൾ ജയിച്ചു വരും… ഒരു സീറ്റാണ് പ്രതിപക്ഷത്തിന് നേടുവാൻ കഴിയുക.. ഈ സീറ്റ് ആയിരിക്കും കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് വലിയ തലവേദനയായി മാറുക, ലോകസഭാ തെരഞ്ഞെടുപ്പിൽ മൂന്നാമതൊരു സീറ്റ് കൂടി ആവശ്യപ്പെട്ട യുഡിഎഫിലെ രണ്ടാമത്തെ വലിയ പാർട്ടിയായ മുസ്ലിം ലീഗിനെ സമന്വയിപ്പിക്കാൻ കോൺഗ്രസ് നേതാക്കൾ മുന്നോട്ടുവച്ച നിർദ്ദേശം ആയിരുന്നു…. രാജ്യസഭാ സീറ്റ് ലീഗിന് വിട്ടു നൽകാം എന്നത് ഇപ്പോൾ കോൺഗ്രസ് പാർട്ടി നൽകിയ ഈ ഉറപ്പ് പാലിക്കപ്പെട്ടാൽ കേരളത്തിലെ കോൺഗ്രസിന് മാത്രമല്ല ദേശീയ തലത്തിൽ തന്നെ കോൺഗ്രസിന് തലവേദനയായി മാറുന്ന സ്ഥിതി ഉണ്ടാവും
കേരളത്തിലെ നിലവിലുള്ള രാജ്യസഭാ അംഗങ്ങൾ മുസ്ലിം മത വിഭാഗത്തിൽ നിന്നും ഉള്ളവരാണ് കോൺഗ്രസ് അംഗമായ ജെബി മേത്തറും മുസ്ലിം ലീഗ് അംഗമായ അബ്ദുൽ വഹാബ് എന്നിവർ മുസ്ലിം മത വിഭാഗത്തിൽ പെട്ടവരാണ്… പുതിയതായി ഒഴിവു വരുന്ന ഒരു സീറ്റ് ലീഗിന് കൊടുക്കുകയും ലീഗ് പാർട്ടിയുടെ പ്രതിനിധിയായി മുസ്ലിം മതവിശ്വാസിയായ ഒരാൾ കൂടി വരികയും ചെയ്താൽ അത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം സാമുദായിക സന്തുലിതാവസ്ഥ തെറ്റിക്കുന്ന ഒന്നായി മാറും…. കേരളത്തിൽ നിന്നും രാജ്യസഭയിൽ ഉള്ള യുഡിഎഫ് അംഗങ്ങൾ എല്ലാരും മുസ്ലിമുകൾ ആയാൽ ബിജെപി ഈ വി
ഷയം കോൺഗ്രസിനെ അടിക്കാനുള്ള ആയുധമാക്കി മാറ്റും
രാഹുൽ ഗാന്ധി കേരളത്തിലെ വയനാട് മണ്ഡലത്തിൽ മത്സരിച്ച് ജയിച്ചതും വീണ്ടും മത്സരത്തിന് എത്തിയതും മുസ്ലിം ലീഗിൻറെ തണലിൽ ജയം ഉറപ്പിക്കാൻ വേണ്ടിയാണ് എന്ന് ആക്ഷേപം ബിജെപി ഉയർത്തിയിരുന്നു…. ഈ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പങ്കെടുത്ത റോഡ് ഷോയിൽ മുസ്ലിം ലീഗിൻറെ കൊടിയും പതാകയും ഒഴിവാക്കിയതും വിവാദമായിരുന്നു…. ഈ കാര്യങ്ങൾ കൂടി കൂട്ടിച്ചേർത്തുകൊണ്ട് കോൺഗ്രസ് മുസ്ലിം ലീഗ് അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അമിതമായ പരിഗണന നൽകി ഭൂരിപക്ഷ മതവിഭാഗത്തെ നിരന്തരം അവഗണിക്കുകയാണ് എന്ന രീതിയിൽ ബിജെപി പ്രചരണം നടത്തുന്നു എന്നത് കോൺഗ്രസ് നേതാക്കളെ ഭയപ്പെടുത്തുകയാണ്
ഇതിനിടയിൽ ഒഴിവു വരുന്ന ഒരു സീറ്റ് ലീഗിന് ലഭിച്ചാൽ ആരെ സ്ഥാനാർത്ഥിയാക്കണം എന്നത് സംബന്ധിച്ച ആലോചനകൾ ലീഗ് പാർട്ടിക്ക് അകത്ത് പുതിയ തർക്കങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്…. യൂത്ത് ലീഗ് നേതാവായ കെ എം ഷാജിക്ക് വേണ്ടി കുഞ്ഞാലിക്കുട്ടി കരുക്കൾ നീക്കുമ്പോൾ യൂത്ത് ലീഗിൻറെ സംസ്ഥാന പ്രസിഡൻറ് മുനവറലി ശിഹാബ് തങ്ങൾ പി കെ ഫിറോസിനായി രംഗത്ത് വന്നിരിക്കുന്നത് …. ഇത് നേതാക്കൾ തമ്മിലുള്ള ആശയക്കുഴപ്പത്തിന് വഴിയൊരുക്കിയിട്ടുണ്ട്…. മാത്രവുമല്ല ഈ സീറ്റ് പ്രതീക്ഷിച്ചിരിക്കുന്ന നേതാവാണ് മുസ്ലിം ലീഗ് പാർട്ടിയുടെ ജനറൽ സെക്രട്ടറി പി എം എ സലാം…. അദ്ദേഹത്തെ തഴഞ്ഞാൽ അദ്ദേഹം പ്രത്യക്ഷ കലാപത്തിന് ഇറങ്ങും എന്ന സൂചനയും ഉണ്ട്
എന്തായാലും ശരി കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കും യുഡിഎഫിനും ജൂൺ 25ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പ് വലിയ തലവേദന ഉണ്ടാക്കും എന്ന കാര്യത്തിൽ സംശയമില്ല…. മുസ്ലിം ലീഗ് പാർട്ടിക്ക് രാജ്യസഭാ സീറ്റ് കൊടുക്കുന്നില്ല എങ്കിൽ ലീഗ് ചില കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്… എന്നാൽ ഈ ഒഴിവു വരുന്ന ഒരു സീറ്റ് കാലങ്ങളായി കോൺഗ്രസ് കയ്യിൽ വച്ചിരുന്നതായിരുന്നു എന്നും അത് ഒരു ഘടകകക്ഷിക്ക് വിട്ടുകൊടുക്കേണ്ട കാര്യമില്ല എന്നും വാദിക്കുന്ന സീനിയർ കോൺഗ്രസ് നേതാക്കളും ഉണ്ട്…. സമയമാകുമ്പോൾ ഹൈക്കമാന്റിനു മുന്നിൽ ഇത് സംബന്ധിച്ച് പരാതിയുമായി നീങ്ങാൻ ആണ് ഈ സീനിയർ നേതാക്കൾ തീരുമാനിച്ചിരിക്കുന്നത്
യുഡിഎഫിന് ലഭിക്കുന്ന ഒരു രാജ്യസഭാസീറ്റ് മുസ്ലിംലീഗിന് വിട്ടുകൊടുത്താൽ മതപരമായി സംഭവിക്കാൻ പോകുന്ന അസന്തുലിതാവസ്ഥ ദേശീയതലത്തിൽ തന്നെ വലിയ വിവാദങ്ങൾക്ക് അവസരം ഒരുക്കും എന്ന ആശങ്ക കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിന് ഉണ്ട്…. പാർട്ടി പ്രസിഡൻറ് തന്നെ ഈ നിലപാടിനോട് യോജിക്കുന്നില്ല എന്നാണ് അറിയുന്നത്…. ഇന്നത്തെ പ്രത്യേകത രാഷ്ട്രീയത്തിൽ രാജ്യസഭയിലും ലോകസഭയിലും പരമാവധി കോൺഗ്രസ് അംഗങ്ങൾ ഉണ്ടാവേണ്ടത് അത്യാവശ്യമാണ് എന്ന ഇന്ത്യ മുന്നണി തീരുമാനം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കോൺഗ്രസ് പ്രസിഡണ്ട് ഖാർഗെ ലീഗിന് സീറ്റ് വിട്ടുകൊടുക്കുന്നതിനോട് എതിർപ്പ് പ്രകടിപ്പിക്കുന്നത്