കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമാണ് കെ എസ് യു അഥവാ കേരള വിദ്യാർത്ഥി യൂണിയൻ….. ഏതാ ണ്ട് ആറു പതിറ്റാണ്ട് മുൻപ് പ്രവർത്തനം തുടങ്ങിയ ഈ സംഘടന വഴിയാണ് കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളായ വയലാർ രവി, ആൻറണി, ഉമ്മൻചാണ്ടി, സുധീരൻ തുടങ്ങി പലരും നേതൃനിരയിൽ എത്തിയത്…. ഒരുകാലത്ത് കേരളത്തിലെ വിദ്യാലയങ്ങളിൽ കെ എസ് യു അല്ലാതെ മറ്റൊരു പ്രസക്തിയുള്ള സംഘടനയും ഇല്ലായിരുന്നു… കെ എസ് യു വിന്റെ അത്ഭുതകരമായ വളർച്ചയുടെ തണലിൽ കേരളത്തിലെ യൂത്ത് കോൺഗ്രസും തഴച്ചു വളരുകയായിരുന്നു…. ഈ കാലഘട്ടത്തിലാണ് കേരളത്തിലെ കോൺഗ്രസ് പാർട്ടി ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രസ്ഥാനമായി നിലനിന്നത്
അങ്ങനെ കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തെ വളർത്തിയെടുക്കുന്ന ട്രെയിനിങ് സെൻറർ ആയിരുന്നു കേരള വിദ്യാർത്ഥി യൂണിയൻ മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ നടത്തിയാണ് കെ എസ് യു കേരളീയ ജനങ്ങൾക്കിടയിൽ മതിപ്പ് ഉണ്ടാക്കിയെടുത്തത്… ആ വിദ്യാർത്ഥി പ്രസ്ഥാനം ഇന്ന് തകർന്നു തരിപ്പണമായി… അവശേഷിക്കുന്നവർ ആകട്ടെ സംഘടനാ പ്രവർത്തനം നടത്തുവാൻ അല്ല മറിച്ച് പാർട്ടിയുടെ ഉയർന്ന സ്ഥാനമാന
ങ്ങളിൽ എത്തുവാനുള്ള ചവിട്ടുപടി മാത്രമായി കെ എസ് യുവിനെ ഇപ്പോൾ കണ്ടിരിക്കുകയാണ്… കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നെയ്യാറിൽ ഉള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ കെ എസ് യുവിന്റെ തെക്കൻ മേഖല ക്യാമ്പ് നടന്നു…. മൂന്ന് ദിവസം നീണ്ടു നിന്ന ക്യാമ്പിൽ രണ്ടാമത്തെ ദിവസം ഔദ്യോഗിക പരിപാടികൾ കഴിഞ്ഞപ്പോൾ ക്യാമ്പിനെത്തിയ വിദ്യാർത്ഥി നേതാക്കൾ ചേരിതിരിഞ്ഞ് പൊരിഞ്ഞ അടി നടത്തി…. നിരവധി പേർക്ക് സംഭവത്തിൽ പരിക്ക് ഏൽക്കുകയും ചെയ്തു… അടിപിടി ഉണ്ടാകുവാനുള്ള കാരണമായി പറയപ്പെട്ടത് ഈ ക്യാമ്പിൽ പങ്കെടുത്ത നല്ലൊരു ശതമാനം വിദ്യാർത്ഥികളും മദ്യപാനം നടത്തി ബഹളം ഉണ്ടാക്കുകയാണ് ചെയ്തത് എന്നാണ്… ഏതായാലും അടിപിടിയിൽ നിരവധി പേർക്ക് പരിക്കുപറ്റി എന്നത് വസ്തുതയാണ്
ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പാർട്ടിക്ക് ഒരു ഭരണഘടനയുണ്ട്… ഈ ഭരണഘടനയിൽ അംഗത്വം സംബന്ധിച്ചും പ്രവർത്തനം സംബ
ന്ധിച്ചും ഭാരവാഹിത്വം സംബന്ധിച്ചും എല്ലാം കൃത്യമായ നിബന്ധനകൾ രേഖപ്പെടുത്തിയിട്ടുണ്ട്…. കോൺഗ്രസ് പാർട്ടിയിൽ അംഗമാകാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് വേണ്ട യോഗ്യത പ്രാധാന്യത്തോടെ എടുത്തു പറയുന്നത് ഇങ്ങനെയൊക്കെയാണ്…. കോൺഗ്രസ് പ്രവർത്തകൻ ആകാൻ ആഗ്രഹിക്കുന്നവർ ഖാദി ധരിക്കുന്നവർ ആയിരിക്കണം… കോൺഗ്രസ് അങ്കമാകാൻ ആഗ്രഹിക്കുന്നവർ മദ്യപാനം ലഹരി ഉപയോഗം തുടങ്ങിയവ ഉപേക്ഷിച്ചവർ ആയിരിക്കണം… ഈ രണ്ട് നിബന്ധനകളാണ് പ്രാധാന്യത്തോടെ പറയപ്പെടുന്നത്… കാലം മാറിയപ്പോൾ ഈ രണ്ടു നിബന്ധനകളും കോൺഗ്രസ് പ്രവർത്തകർ മനപ്പൂർവ്വം തള്ളിക്കളയുന്ന സ്ഥിതി വന്നു… പ്രവർത്തകർ മാത്രമല്ല യുവതലമുറ കോൺഗ്രസ് നേതാക്കൾ എല്ലാരും തന്നെ ഖാദി ഉപേക്ഷിച്ച് ആയിരങ്ങൾ വിലയുള്ള പാൻറും ഷർട്ടും ധരിച്ചുകൊണ്ട് നടക്കുന്ന ആധുനിക കോൺഗ്രസ് വേഷത്തിൽ ആണ് നടക്കുന്നത്
നെയ്യാറിലെ ക്യാമ്പിൽ നടന്ന വിദ്യാർത്ഥികളുടെ സംഘടനത്തിന് യഥാർത്ഥ കാരണം വിദ്യാർത്ഥികൾ തമ്മിലുള്ള ആശയപരമായ തർക്കം ഒന്നുമല്ല…. മറിച്ച് കെഎസ്‌യുവിനെ ബാധിച്ചിരിക്കുന്ന ഗ്രൂപ്പിസ്മാണ്… കെ എസ് യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ ആണ് കോൺഗ്രസിലെ എ ഗ്രൂപ്പിൻറെ പ്രതിനിധി… അലോഷ്യസ് പ്രസിഡൻറ് പദത്തിൽ എത്തിയതെങ്കിലും പിന്നീട് സതീശൻ പ്രതിപക്ഷ നേതാവ് ആയപ്പോൾ ഗ്രൂപ്പ് വിട്ട് അദ്ദേഹത്തോടൊപ്പം ചേർന്നു… ഇതോടെ തുടങ്ങിയതാണ് സംഘടനയിലെ ചേരിതിരിവുകൾ… യൂണിയനിലെ ഒരുപറ്റം നേതാക്കൾ കെപിസിസി പ്രസിഡൻറ് സുധാകരന്റെ നോർമനികളും ഒപ്പം നിൽക്കുന്നവരും ആയിരുന്നു… ഈ രണ്ടു നേതാക്കളും പരസ്പരം അകന്നതോടെ കെ എസ് യു വിനകത്തും അകൽച്ച ഉണ്ടായി… ഈ ഗ്രൂപ്പിസം ശക്തമായതോടുകൂടി സ്വാധീനം വർദ്ധിപ്പിക്കാൻ ഗ്രൂപ്പ് കളികൾ ഇരു വിഭാഗവും തുടങ്ങി… ഇതോടെ ഒന്നിച്ചു കഴിഞ്ഞിരുന്നവർ കടുത്ത വൈരാഗ്യത്തിൽ എത്തി… ഇതിൻറെ അവസാന ഫലമാണ് നെയ്യാർ ക്യാമ്പിലെ അടിപിടിയിൽ എത്തിച്ചേർന്നത്
കെ എസ് യുവിന്റെ സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരമാണ് കേരളത്തിൽ മൂന്ന് സ്ഥലങ്ങളിലായി മേഖലാ ക്യാമ്പുകൾ നടത്തുവാൻ തീരുമാനിച്ചത്… എന്നാൽ ഇത് പ്രകാരം നെയ്യാറിൽ ക്യാമ്പ് തീരുമാനിച്ചു മുന്നോട്ടുപോയപ്പോൾ പ്രസിഡണ്ടായ അലോഷ്യസ് പോലും ക്യാമ്പിന്റെ വിവരം കെപിസിസി നേതാക്കളെ യോ പ്രസിഡന്റിനെയോ അറിയിച്ചില്ല എന്നാണ് പറയപ്പെടുന്നത്…. ക്യാമ്പ് ഉദ്ഘാടനം ചെയ്തത് പ്രതിപക്ഷ നേതാവ് സതീശൻ ആയിരുന്നു… കെ എസ് യുവിന്റെ അവകാശം സ്വന്തമാക്കിയിരുന്ന എ ഗ്രൂപ്പിൻറെ മുതിർന്ന നേതാക്കളും യോഗത്തിൽ നിന്നും വിട്ടു നിന്നു.. തന്നെ വിവരം അറിയിക്കാതെ ക്യാമ്പ് സംഘടിപ്പിച്ചതിൽ ഉള്ള പ്രതിഷേധം സുധാകരൻ പരസ്യമായി പറയുകയും ചെയ്തു
ഏതായാലും ശരി.. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന വലിയ ചരിത്രവും പാരമ്പര്യവും ഉള്ള മഹത്തായ പ്രസ്ഥാനത്തിൻറെ ഇളമുറക്കാർ മദ്യപിച്ച് ലക്കുകെട്ട് പരസ്യമായി തമ്മിലടിച്ചതും സംഭവം വാർത്തയായി പുറത്തുവന്നതും കോൺഗ്രസ് പാർട്ടിക്ക് ഇതേവരെ ഉണ്ടാകാത്ത വിധത്തിലുള്ള വലിയ നാണക്കേട് വരുത്തിയിരിക്കുകയാണ്…. കെപിസിസി സംഭവം അന്വേഷിക്കാൻ കമ്മീഷനെ വയ്ക്കുകയും അവരുടെ ശുപാർശ പ്രകാരം ചില നേതാക്കളെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്… എന്നാൽ ഈ നടപടി കൊണ്ട് പരിഹരിക്കാവുന്ന നാണക്കേടും ആഘാതവും അല്ല കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് ഉണ്ടായിരിക്കുന്നത്
നിലവിലെ കെ എസ് യു പ്രസിഡന്റായ അലോഷ്യസ് സേവ്യറിനെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ പ്രതിപക്ഷ നേതാവ് പ്രത്യക്ഷമായി തന്നെ നടത്തിക്കൊണ്ടിരിക്കുന്നത് പാർട്ടിയിലെ മറ്റു ഗ്രൂപ്പുകളുടെ നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്… കെ എസ് യുവിനെ ഒറ്റക്കെട്ടായി കൊണ്ടുപോകാൻ ശ്രമിക്കാത്ത അലോഷ്യസ് സംഘടന നേതാവ് എന്ന നിലയിൽ പരാജയമാണെന്നും അയാളെ മാറ്റി പുതിയ പ്രസിഡണ്ടിനെ നിയോഗിക്കണം എന്നും സീനിയർ നേതാക്കൾ ആവശ്യം ഉന്നയിച്ചിട്ടുണ്ട്