ഭൂമിയിൽ മനുഷ്യകുലം അവസാനിക്കുന്ന കാലത്തോട് അടുത്തുകൊണ്ടിരിക്കുകയാണ് ലോകാരോഗ്യ സംഘടന നടത്തിയ ചില പഠനങ്ങളുടെ റിപ്പോർട്ടുകൾ പുറത്തുവിടുന്നത് മാനവരാശിയെ ഭയപ്പെടുത്തുന്ന കാര്യങ്ങൾ ആണ്…. ഇന്നത്തെ അവസ്ഥയിൽ ലോക ജനത മുന്നോട്ടു നീങ്ങിയാൽ സമീപഭാവിയിൽ ഭൂമിയിൽ മനുഷ്യരില്ലാത്ത സ്ഥിതിയുണ്ടാകും എന്ന് ഓർമ്മപ്പെടുത്തലാണ് ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്നത്
ലോക വ്യാപകമായി ലൈംഗികരോഗങ്ങൾ എല്ലാ പരിധികളും വിട്ട് വ്യാപിച്ചുകൊണ്ടിരിക്കുന്നതായി ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തിൽ തെളിഞ്ഞിരിക്കുന്നു… ലോകത്ത് എല്ലാ രാജ്യങ്ങളിലും ആയി ലൈംഗിക രോഗങ്ങൾ പിടിപെട്ട് മരിക്കുന്നവർ ലക്ഷക്കണക്കിന് ആണ് .… ഒരു വ
ർഷത്തിൽ 25 ലക്ഷത്തിലധികം മനുഷ്യജീവനകൾ ലൈംഗിക രോഗങ്ങൾ പിടിച്ച് മരണപ്പെട്ടു കൊണ്ടിരിക്കുന്നു എന്നാണ് ഈ കണക്കുകളിൽ പറയുന്നത്…. ഇതേ രീതിയിൽ സ്ഥിതി മുന്നോട്ട് പോയാൽ ലോകജനസംഖ്യയിൽ വരുന്ന രണ്ടുമൂന്നു ദശകങ്ങൾക്കുള്ളിൽ വലിയ ഇടിവ് ഉണ്ടായി തുടങ്ങും എന്നാണ് ലോക ആരോഗ്യ സംഘടന മുന്നറിയിപ്പായി പറയുന്നത്
സ്ത്രീ പുരുഷന്മാരുടെ ശാരീരിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളാണ് ലൈംഗിക രോഗങ്ങൾ എന്ന പട്ടികയിൽ ഉൾപ്പെടുന്നത്…. ഈ രോഗങ്ങളുടെ എണ്ണം ആണ് ക്രമാതീതമായി വർദ്ധിച്ചുവരുന്നത്… ലോകാരോഗ്യ സംഘടന തന്നെ മുൻകൈ എടുത്തുകൊണ്ട് സിഫിലിസ് എന്ന ലൈംഗികരോഗം നിയന്ത്രിക്കുന്നതിന് വലിയ പദ്ധതി ആവിഷ്കരിച്ചിരുന്നു…. ഈ രോഗം ബാധിക്കുന്ന ലോകജനതയിലെ 71 ലക്ഷം ആൾക്കാരെ ചികിത്സിച്ച് ഈ രോഗവ്യാപന നിരക്ക് 10% ആക്കി അല്ലെങ്കിൽ 7 ലക്ഷത്തിന് താഴെ ആക്കി നിലനിർത്തുക എന്ന ലക്ഷ്യമായിരുന്നു ലോക ആരോഗ്യ സംഘടനയ്ക്ക് ഉണ്ടായിരുന്നത്… എന്നാൽ ഈ ലക്ഷ്യം കാണാൻ കഴിഞ്ഞില്ല എന്ന റിപ്പോർട്ടാണ് പുറത്തുവിട്ടിരിക്കുന്നത്… 2022 ഈ രോ
ഗം ബാധിച്ച ആൾക്കാരുടെ എണ്ണം പത്തുലക്ഷത്തിലധികമായി ഉയരുകയാണ് ഉണ്ടായത് എന്നും റിപ്പോർട്ടിൽ പറയുന്നു
ലൈംഗിക രോഗങ്ങളുടെ പട്ടികയിൽ പെടുന്ന സിഫിലിസ് ഗൊണേറിയ ക്ലമീഡിയ തുടങ്ങിയവയാണ് സാധാരണ മരണത്തിലേക്ക് വരെ മനുഷ്യരെ എത്തിക്കുന്നത്… ഈ രോഗങ്ങൾ മാറിമാറി ഏതാണ്ട് ദിവസം പത്തുലക്ഷത്തോളം പേരെ ബാധിച്ചു വരുന്നു എന്ന കണക്കും ലോകാരോഗ്യ സംഘടന പുറത്തുവിട്ടിട്ടുണ്ട്…. ഈ കണക്ക് അമ്പരപ്പിക്കുന്ന ഒന്നാണ്… ഇത് മാത്രമല്ല 2022ലെ കണക്കുപ്രകാരം ലോകത്ത് 11 ലക്ഷം ഗർഭിണികൾ സിഫിലിസ് രോഗബാധിതരായി മാറി എന്ന് പറയുന്നുണ്ട്
… ഏതായാലും ലൈംഗിക രോഗങ്ങളുടെ നിയന്ത്രണമില്ലാത്ത പെരുപ്പം ലോകത്തെ മുഴുവൻ രാജ്യങ്ങളിലെയും ജനങ്ങളെ ആശങ്കപ്പെടുത്തുന്ന സ്ഥിതിയിലേക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്
ഏറെക്കാലമായി പാശ്ചാത്യ രാജ്യ ജനങ്ങളിൽ വ്യാപകമായി പടർന്നു പിടിച്ച ലൈംഗിക ആസക്തി ഇത്തരത്തിലുള്ള രോഗ വ്യാപനത്തിന് ഒരുപാട് കാരണമായി മാറിയിട്ടുണ്ട്… ലോക ജനത ഭയത്തോടെ കാണുന്ന എയിഡ്സ് രോഗബാധ ലോകത്തു നിന്നും തുടച്ചു നീക്കുന്നതിനുള്ള വലിയ പദ്ധതികൾ ലോകാരോഗ്യ സംഘടന അടക്കം നടത്തിയെങ്കിലും ഇപ്പോഴും നിയന്ത്രിക്കാൻ കഴിയാതെ തുടരുകയാണ്…. വികസിത രാജ്യങ്ങളിൽ ഉള്ള ജനങ്ങൾ പരസ്ത്രീ ബന്ധങ്ങളിൽ സ്ഥിരമായി ഏർപ്പെടുന്നത് ആണ് ഇത്തരം ലൈംഗികരോഗങ്ങൾ പെരുകുന്നതിനുള്ള കാരണമായി പറഞ്ഞിരുന്നത്…. ഇത്തരം ലൈംഗിക ബന്ധങ്ങൾ പാടില്ല എന്ന് വലിയ പ്രചരണങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടെത്തിയിട്ടില്ല എന്നതാണ് വാസ്തവം…. എയ്ഡ്സ് രോഗത്തിന് ഇതേവരെ ഫലപ്രദമായ ചികിത്സയ്ക്കുള്ള മരുന്നു പോലും കണ്ടുപിടിച്ചിട്ടില്ല.
സംസ്കാര ശൂന്യമായ ക്രമം വിട്ട ജീവിതവും കുത്തഴിഞ്ഞ സ്വഭാവവും ആണ് മനുഷ്യരിൽ അമിത ലൈംഗിക ബന്ധത്തിനും മറ്റും പ്രേരിപ്പിക്കുന്നത്… കുടുംബബന്ധങ്ങളിൽ വിശ്വാസമില്ലാതെ അലസമായ ജീവിതം നയിച്ച് പോകുന്നവരാണ് സ്ഥിരമായി പര സ്ത്രീകളുമായി ലൈംഗികബന്ധത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്…. ഇതുതന്നെയാണ് ലൈംഗിക രോഗ വ്യാപനത്തിനുള്ള കാരണം എന്ന് എത്രയോ കാലം മുൻപ് തന്നെ പറഞ്ഞു തുടങ്ങിയിട്ടുള്ളതാണ്… എന്നാൽ ഇതൊന്നും ഗൗരവമായി എടുക്കുന്നതിൽ ലോക ജനത താല്പര്യ കാണിച്ചിട്ടില്ല എന്നതാണ് ഇപ്പോഴും ഈ രോഗങ്ങൾ കൂടുവാനുള്ള കാരണം