ലോകസഭ തെരഞ്ഞെടുപ്പിൽ ബിജെപി അനുകൂല തരംഗം ഉണ്ടാക്കുന്നതിനുവേണ്ടി മലയാളത്തിലെ മൂന്ന് വാർത്താ ചാനലുകൾക്ക് ബിജെപി നൽകിയത് 12 കോടി രൂപ…. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നശേഷം പാർട്ടിയുടെ കേന്ദ്ര നേതൃത്വം ഇടപെട്ടുകൊണ്ടാണ് ഈ സംവിധാനം ഒരുക്കിയത്…. മലയാളം വാർത്താചാനലുകളിൽ മുഖ്യമായ ഒരു ചാനലിന് നേതൃത്വം മുൻപ് കൊടുത്തിരുന്ന തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ കൂടി മുൻകൈ എടുത്താണ് പാർട്ടിക്ക് അനുകൂലമായ തെരഞ്ഞെടുപ്പ് സർവേഫലം തയ്യാറാക്കുന്നതിനുള്ള ഏർപ്പാടുകൾ ഉണ്ടാക്കിയത്
വാർത്ത ചാനലുകളായ മലയാളത്തിലെ മൂന്ന് ചാനലുകൾക്കായി 12 കോടി രൂപ പാർട്ടിയുടെ കേന്ദ്രനേതൃത്വം കൈമാറുകയാണ് ചെയ്തത്… രണ്ട് ചാനലുകൾക്ക് 5 കോടികൾ വീതവും ഒരു ചാനലിന് രണ്ടു കോടിയും തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നും ബിജെപി നൽകിയത്…. ഈ ചാനൽ മാനേജ്മെൻറ് സർവ്വേ നടത്തുന്നത് സംബന്ധിച്ച് ആലോചന ആരംഭിച്ച അവസരത്തിൽ തന്നെ ബിജെപി നേതൃത്വം കാര്യമായ ഇടപെടൽ നടത്തുകയും പാർട്ടിക്ക് അനുകൂലമായി സർവ്വേ ഫലം തയ്യാറാക്കി അവതരിപ്പിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു…. സർവ്വേ നടത്തുന്നതിനും പരിപാടി അവതരിപ്പിക്കുന്നതിനും ഉണ്ടാവുന്ന ചെലവ് എന്ന നിലയിലാണ് 2 ചാനലുകൾക്ക് അഞ്ചു കോടി വീതവും ഒരു ചാനലിന് രണ്ടു കോടിയും പാർട്ടി നൽകിയത്
സാധാരണഗതിയിൽ വാർത്താചാനലുകളിൽ മുൻകൂട്ടിയുള്ള പല പ്രവചനങ്ങളും നിരീക്ഷണങ്ങളും അവതരിപ്പിക്കാനുള്ളതാണ്… ഇത് നടക്കാറുള്ളത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ശേഷം വോട്ടെടുപ്പിന്റെ പകുതി ഘട്ടങ്ങൾ എങ്കിലും കഴിയുമ്പോൾ ആയിരുന്നു… എന്നാൽ പതിവിന് വിപരീതമായി മലയാളത്തിലെ പ്രമുഖ ചാനലുകൾ പ്രചാരണം തുടങ്ങുന്ന ഘട്ടത്തിന് മുൻപുതന്നെ സർവ്വേ ഫലം പ്രഖ്യാപനവുമായി രംഗത്തുവന്നു
ബിജെപി എ പ്ലസ് മണ്ഡലങ്ങൾ ആയി കരുതിയ തിരുവനന്തപുരം, തൃശൂർ, ആറ്റിങ്ങൽ എന്നീ സ്ഥലങ്ങളിൽ ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം നിറഞ്ഞ നിൽക്കുന്നു എന്നും ഇവിടങ്ങളിൽ ബിജെപി സ്ഥാനാർത്ഥികളുടെ വിജയം ഏതാണ്ട് ഉറപ്പാണ് എന്ന രീതിയിലും ഫലപ്രവചനം നടത്തുക എന്നതായിരുന്നു ബിജെപി മുന്നോട്ടുവച്ച ആവശ്യം… സർവ്വേഫലങ്ങൾ അവതരിപ്പിച്ചപ്പോൾ ഈ മണ്ഡലങ്ങളിൽ ബിജെപി ജയിക്കുന്നതായി പറഞ്ഞില്ല… എങ്കിലും യഥാർത്ഥ മത്സരം യുഡിഎഫും ബിജെപിയും തമ്മിൽ ആണെന്നും കടുത്ത മത്സരമാണ് നടക്കുന്നത് എന്നും അതുകൊണ്ടുതന്നെ വിജയം ആർക്കും പ്രവചിക്കാൻ കഴിയുന്നില്ല എന്നും ഉള്ള രീതിയിലാണ് ഈ ചാനലുകൾ പ്രവചനം അവതരിപ്പിച്ചത്
ഇത് മാത്രമായിരുന്നില്ല മുൻകാലങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ശക്തമായ ബിജെപി അനുകൂല തരംഗം വീശുകയാണ് എന്നും നാല് സീറ്റുകളിൽ വിജയം ഉറപ്പ് ആയിരിക്കുമെന്നും അഞ്ചോളം മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് ബിജെപി എത്തും എന്നും ഒക്കെയുള്ള ഫലപ്രവചനത്തിനാണ് ബിജെപി നിർദ്ദേശം വെച്ചതെങ്കിലും ചാനലുകളുടെ ക്രെഡിബിലിറ്റി നഷ്ടപ്പെടാതിരിക്കുക എന്ന മാനേജ്മെന്റിന്റെ നിലപാടിന്റെ ഭാഗമായാണ് ബിജെപി സ്ഥാനാർത്ഥികൾ ഉറപ്പായും വിജയിക്കും എന്ന രീതിയിലുള്ള ഫലപ്രവചനത്തിലേക്ക് ചാനലുകൾ കടക്കാതിരുന്നത്
പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ആവേശപൂർവ്വം മുന്നോട്ടുവച്ച ലക്ഷ്യമായിരുന്നു തെക്കേ ഇന്ത്യയിലെ ബിജെപിയുടെ ക്ഷീണ അവസ്ഥ മാറ്റി രണ്ടു നമ്പർ എംപിമാരെ എങ്കിലും പാർട്ടി വിജയിപ്പിച്ചെടുക്കുക എന്നത്… ഇതിൻറെ ഭാഗമായിട്ടാണ് കേരളം, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ എങ്ങനെയെങ്കിലും കൂടുതൽ അംഗങ്ങളെ ഉണ്ടാക്കുക എന്ന തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്…. ഇതിൽ തന്നെ കേരളവും,. തമിഴ്നാടും ബിജെപിയെ സംബന്ധിച്ചിടത്തോളം ബാലികേറാമല ആണ്… ഈ തെരഞ്ഞെടുപ്പിലെങ്കിലും ഒരു സീറ്റ് എങ്കിലും നേടി കാൽ തറയിൽ ഉറപ്പിക്കുക എന്നത് ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന്റെ വലിയ ആഗ്രഹം ആയിരുന്നു… ഇത് സഫലീകരിക്കാൻ വേണ്ടിയാണ് കേരളത്തിനും, തമിഴ്നാടിനും വേണ്ടി കോടിക്കണക്കിന് രൂപ പാർട്ടിയുടെ കേന്ദ്രനേതൃത്വം ഒഴുക്കിയത്… കേരളത്തിലെയും തമിഴ്നാട്ടിലെയും ബിജെപി സ്ഥാനാർഥികൾക്ക് യാതൊരു പിശുക്കും ഇല്ലാതെ തെരഞ്ഞെടുപ്പ് ഫണ്ട് നൽകുന്നതിനും പാർട്ടിയുടെ കേന്ദ്ര നേതൃത്വം തയ്യാറായി
ഇതൊക്കെയാണെങ്കിലും വോട്ട് എണ്ണി കഴിയുമ്പോൾ ബിജെപിയുടെ കേരളത്തിലെയും തമിഴ്നാട്ടിലെയും സ്ഥിതി എന്തായിരിക്കും എന്നത് കണ്ടറിയേണ്ട കാര്യമാണ്…. കേരളത്തിൽ ഈ തിരഞ്ഞെടുപ്പിലും ബിജെപി പച്ച തൊടില്ല എന്ന സ്ഥിതി ഉണ്ടാകാൻ ആണ് സാധ്യത… ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ബിജെപി എന്ന പാർട്ടിക്ക് കുറെയൊക്കെ അണികളും പ്രവർത്തകരും ഉണ്ടെങ്കിലും ആ പാർട്ടിയുടെ കേരളത്തിലെ നേതാക്കൾ ഏതുകാലത്തും പരസ്പരം പോരടിക്കുന്ന കാഴ്ചയാണ് കണ്ടിട്ടുള്ളത്…. ഈ തെരഞ്ഞെടുപ്പ് അവസരത്തിലും പല സ്ഥാനാർഥികളും പാർട്ടി നേതൃയോഗത്തിൽ പരാതിയായി പറഞ്ഞതും ഈ വിഷയം തന്നെയാണ്… ഓരോ സ്ഥാനാർത്ഥികളും അതാത് മണ്ഡലങ്ങളിൽ പാർട്ടി നേതാക്കൾ ആത്മാർത്ഥമായ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയില്ല എന്നും ചില നേതാക്കൾ തോൽപ്പിക്കാൻ വരെ ശ്രമം നടത്തി എന്ന പരാതി വരെ ഈ യോഗങ്ങളിൽ ഉയർന്നിരുന്നു
ഏതായാലും തെരഞ്ഞെടുപ്പ് വരികയും ബിജെപി കേന്ദ്ര നേതൃത്വത്തിൽ കേരളത്തിൻറെ കാര്യത്തിൽ പ്രത്യേക താൽപര്യം കാണിക്കുകയും ചെയ്തതുകൊണ്ട് ഗുണം കിട്ടിയത് ഇവിടുത്തെ മൂന്ന് പ്രമുഖ വാർത്ത ചാനലുകൾക്ക് ആണ്…. അടുത്തകാലത്തായി സാമ്പത്തിക വരുമാനത്തിൽ വളരെ പിറകോട്ട് പോയിരുന്ന ഈ ചാനലുകൾക്ക് കിട്ടിയ ലോട്ടറിയായി ഈ ബിജെപി ഫണ്ടും ഫലപ്രവചനവും മാറി എന്നതാണ് വാസ്തവം