പിണറായി പേടിയിൽ ഇടതുമുന്നണി നേതാക്കൾ….

കനത്ത തോൽവിയിലും നാവനക്കാതെ സിപിഐയും മാണി കേരളയും............

ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭീകരമായ തോൽവിയാണ് ഏറ്റുവാങ്ങിയത്… മത്സരിച്ച സിപിഎമ്മിന്റെയും ഇടതു ഘടകകക്ഷികളുടെയും നേതാക്കൾ എല്ലാവരും തോൽവി ഏറ്റുവാങ്ങി… ആലത്തൂരിൽ നിലവിൽ മന്ത്രിയായ കെ രാധാകൃഷ്ണൻ ജയിച്ചു വന്നതാണ് ആകെ ഉണ്ടായ അത്ഭുതം…. ഈ വിജയം സിപിഎമ്മിന്റെയോ അല്ലെങ്കിൽ ഇടതുപക്ഷ മുന്നണിയുടെയോ വിജയം അല്ല… രാധാകൃഷ്ണൻ എന്ന നേതാവിനെ സ്വന്തം നാട്ടിൽ ഇപ്പോഴും ജനം അംഗീകരിക്കുന്നു എന്നതിൻറെ തെളിവാണ്…. ആലത്തൂരിൽ രാധാകൃഷ്ണൻ നേടിയ വിജയം കേരളം ഒട്ടാകെയായി ഇടതുമുന്നണി ഒലിച്ചു പോയപ്പോഴും ആലത്തൂരിലെ തൻറെ സ്വാധീനവും ആധിപത്യവും രാധാകൃഷ്ണൻ നിലനിർത്തുകയുണ്ടായി

ഇത്രയും ഭീകരമായ ഒരു പരാജയം ഏറ്റുവാങ്ങിയിട്ടും ഇടതുമുന്നണിയിലെ ഒരു നേതാവും വിമർശന സ്വഭാവത്തിൽ നാവ് അനക്കിയിട്ടില്ല എന്നത് ഈ പാർട്ടികളുടെ നേതാക്കളുടെ ഗതികേടിനെ ആണ് സൂചിപ്പിക്കുന്നത്…. മുഖ്യമന്ത്രിയായ പിണറായി വിജയൻറെ മുഖത്തുനോക്കി സംസാരിക്കാൻ ധൈര്യമുള്ള ഒരു നേതാവും സിപിഎമ്മിനകത്ത് എന്നല്ല ഘടകകക്ഷികൾ ആയ സിപി

ഐ, മാണി കേരള കോൺഗ്രസ് തുടങ്ങിയ പാർട്ടികളിൽ പോലും ഇല്ല എന്നതാണ് ദുഃഖകരമായ അവസ്ഥ

രണ്ടര കൊല്ലം മുൻപ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നപ്പോൾ 99 സീറ്റുകളിൽ വൻ വിജയം നേടി അധികാരത്തിൽ വന്ന രണ്ടാം പിണറായി സർക്കാർ പിന്നീട് മുന്നോട്ടുപോയപ്പോൾ ജനദ്രോഹ ഭരണം ആയി മാറി എന്നതാണ് ഈ തോൽവിക്ക് പിന്നിലെ കാരണം… എല്ലാത്തരത്തിലും പരാജയപ്പെട്ട ഒരു ഭരണമാണ് രണ്ടാം പിണറായി സർക്കാർ എന്നത് ആരും വിളിച്ചു പറയേണ്ട കാര്യമല്ല… ഭരണപരാജയം മാത്രമല്ല മുഖ്യമന്ത്രിയും കുടുംബ അംഗങ്ങളും നിരന്തരം അഴിമതിൽ ആരോപണങ്ങളിലും മറ്റും കുടുങ്ങി കിടക്കുമ്പോഴും അതിനെതിരെ ശരിയോ തെറ്റോ എന്ന രീതിയിൽ ഒരക്ഷരം പോലും പിണറായി വിജയൻ മിണ്ടിയില്ല എന്നതും ജനങ്ങളിൽ സർക്കാരിനെതിരായ വിമർശനത്തിന് വഴിയൊരുക്കി…. ഇതിന്റെയെല്ലാം മൊത്തത്തിലുള്ള ഫലമാണ് തെരഞ്ഞെടുപ്പ് തോൽവിയിലൂടെ സിപിഎമ്മും മറ്റ് ഇടതുപക്ഷ കക്ഷികളും നേരിട്ട് ഇരിക്കുന്നത്

അധികാരം എന്നത് ജനസേവനത്തിനുള്ള മാർഗ്ഗമാണ് എന്ന നിലപാട് മാറ്റി അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും ശൈലികൾ മാത്രം തുടരുന്ന ഒരു മുഖ്യമന്ത്രിയെ ആണ് ഇപ്പോൾ പിണറായി വിജയനിൽ ജനം കണ്ടു കൊണ്ടിരിക്കുന്നത്… ജനങ്ങൾക്ക് സഹായകരമായ ഒരു പ്രവർത്തനവും രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം ഉണ്ടായില്ല…. നിലവിലെ സർക്കാരിൽ മന്ത്രിമാരായി വന്ന ഭൂരിഭാഗം പേരും വെറും കഴിവുകെട്ടവരാണ് എന്ന രീതിയിലുള്ള അഭിപ്രായങ്ങളും വ്യാപകമായി ഇതൊക്കെ നിലനിൽക്കുമ്പോഴും പിണറായിയുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കാൻ അല്ലാതെ ഒരു സിപിഐയുടെ നേതാക്കൾ പോലും പ്രതികരിക്കാൻ തയ്യാറാകുന്നില്ല… കാരണം ഭരണം എന്നത് നിസ്സാര കാര്യം അല്ല…. രാഷ്ട്രീയപാർട്ടികൾക്ക് പണമുണ്ടാക്കുവാനും പദവികൾ ആസ്വദിക്കുവാനും ഉള്ള ഉപാധിയായി ഭരണകൂടങ്ങൾ മാറിയതിന്റെ തെളിവാണ് ഇപ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്നത്

കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും ദുരിത പൂർ

ണമായ സാഹചര്യങ്ങളെ നേരിട്ടുകൊണ്ടാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്… പലതരത്തിലുള്ള വിഷമതകൾ ആണ് കേരളത്തിലെ ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്…. തൊഴിലില്ലായ്മ രൂക്ഷമായി തുടരുന്നു… സഹായ പദ്ധതികൾ എല്ലാം മുടങ്ങിക്കിടക്കുന്നു…. ഒന്നും വേണ്ട ന്യായവിലയ്ക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന സർക്കാർ സംവിധാനംവരെ തകർന്നു കിടക്കുകയാണ്… പാവപ്പെട്ട ജനങ്ങൾക്ക് നൽകിവരുന്ന റേഷൻ സംവിധാനം പോലും ഇടയ്ക്കിടെ തകരാറിലേക്ക് എത്തി ജനങ്ങളെ വലയ്ക്കുന്നു… കുടിവെള്ളത്തിനും വൈദ്യുതിക്കും മാത്രമല്ല നികുതികളായ എല്ലാ നികുതികളും വർദ്ധിപ്പിച്ചു ഭരണം നടത്തുന്ന ഒരു സർക്കാരായി രണ്ടാം പിണറായി സർക്കാർ മാറിക്കഴിഞ്ഞു

ജന ജീവിതത്തെ ഇത്ര ദുരിത പൂർണ്ണമാക്കിയ ഒരു ഭരണം തുടരുമ്പോൾ അതിനെതിരായ ജനവിധി തെരഞ്ഞെടുപ്പിൽ ഉണ്ടാവുക സ്വാഭാവികമാണ്…. ഇവിടെ ഇപ്പോൾ ലോകസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധി പിണറായി സർക്കാരിന് എതിരായ വിധി തന്നെയാണ്…. അതുകൊണ്ടാണ് ബിജെപി എന്ന വർഗീയ പാർട്ടിക്ക് കിട്ടിയ സീറ്റിനപ്പുറം സിപിഎം എന്ന് പറയുന്ന കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിക്ക് വിജയം നേടാൻ കഴിയാതെ പോയത്… പലതരത്തിലുള്ള വിമർശനങ്ങളും പ്രതിഷേധങ്ങളും മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ ഉയർന്ന വന്നിട്ടും അതിനെയെല്ലാം അവഗണിച്ചുകൊണ്ട് ന്യായങ്ങൾ പറയുന്ന ഒരു രീതിയാണ് ഇടതുമുന്നണി നേതാക്കളും ഭരണക്കാരും നടത്തിയത്… അതുകൊണ്ടുതന്നെ ജനാധിപത്യ സംവിധാനത്തിലെ രാജാക്കന്മാരായ ജനങ്ങൾ പിണറായി സർക്കാരിന് എതിരായ വിധിയെഴുത്ത് നടത്താനുള്ള അവസരം കാത്തിരിക്കുകയായിരുന്നു… ലോകസഭാ തിരഞ്ഞെടുപ്പിൽ കിട്ടിയ ആ അവസരം ജനം ഉപയോഗിക്കുകയും പിണറായി സർക്കാരിന് കനത്ത തിരിച്ചടി നൽകുകയും ചെയ്തിരിക്കുന്നു

സിപിഎമ്മിന്റെ നേതാക്കളെ സംബന്ധിച്ചിടത്തോളം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുന്ന ഒരു വസ്തുതയുണ്ട്…. പിണറായി വിജയൻ എന്ന നേതാവിന്റെ മുമ്പിൽ ശബ്ദമുയർത്തുവാൻ തന്റേടമുള്ള ഒരു നേതാവും സിപിഎമ്മിൽ ഇല്ല…. എന്നാൽ ഇടതുമുന്നണിയിലെ മറ്റു പ്രധാന ഘടകകക്ഷികളായ സിപിഐയുടെയും കേരള കോൺഗ്രസിന്റെയും മറ്റും നേതാക്കൾ പിണറായി വിജയന് മുന്നിൽ കുമ്പിട്ടു നിൽക്കുന്നത് കാണുമ്പോൾ ജനം അത്ഭുതപ്പെടുകയാണ്…. ആരെങ്കിലും ഇനിയെങ്കിലും ഒന്ന് നട്ടെല്ല് നിവർത്തി നിന്ന് നിലവിലെ തെറ്റുകുറ്റങ്ങൾ തിരുത്തണം എന്ന് മുഖ്യമന്ത്രിയോട് പറയാൻ ധൈര്യം കാണിക്കുമോ എന്നാണ് കണ്ടറിയേണ്ടത്…. ഇതിന് തയ്യാറായില്ല എങ്കിൽ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും അതിനുശേഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ഇടതുപക്ഷ ജനാധിപത്യമുന്നണി പുറന്തള്ളപ്പെടും എന്ന കാര്യത്തിൽ തർക്കമില്ല