ജനങ്ങൾ പറഞ്ഞു പെണ്ണുങ്ങൾ വീട്ടിൽ ഇരിക്കട്ടെ…..

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ത്രീ സ്ഥാനാർത്ഥികൾ എല്ലാരും തോറ്റു............

 സ്ത്രീപുരുഷ സമത്വം എന്നൊക്കെയുള്ള മുദ്രാവാക്യങ്ങൾ സ്ഥിരമായി കേൾക്കുന്ന കാര്യങ്ങളാണ്….. തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഇപ്പോൾ 50 ശതമാനം സീറ്റുകൾ സ്ത്രീകൾക്ക് നൽകുന്നുണ്ട്…. എന്നാൽ പാർലമെന്റിൽ നിയമം പാസാക്കി എങ്കിലും നിയമസഭകളിലും ലോകസഭയിലേക്കും 50% സീറ്റുകൾ സ്ത്രീകൾക്ക് നൽകുക എന്ന കാര്യം ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല…. സ്ത്രീകൾ അവസരം കിട്ടുമ്പോൾ എല്ലാം സമത്വത്തിനായി മുദ്രാവാക്യം മുഴക്കുന്നുണ്ടെങ്കിലും മനപ്പൂർവമായ മാറ്റിവയ്ക്കൽ പുരുഷന്മാർ നടത്തുന്നു എന്നതാണ് വാസ്തവം… കാരണം നിലവിൽ ഭരണാധികാരികളും ജനപ്രതിനിധികളും ഭൂരിഭാഗവും പുരുഷൻമാർ തന്നെയാണ്…. ഏതായാലും പുരുഷന്മാരുടെ അവഗണന മാത്രമല്ല ജനങ്ങളും ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ സ്ത്രീ സ്ഥാനാർഥികളെ മനപ്പൂർവമായി തള്ളിക്കളഞ്ഞു എന്ന രീതിയിലുള്ള തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നത്

ഈ ലോകസഭാ തെരഞ്ഞെടുപ്പിൽ വിവിധ പാർട്ടികളിൽ നിന്നായി 9 സ്ഥാനാർഥികളാണ് സ്ത്രീകളിൽ നിന്നും മത്സര രംഗത്ത് ഉണ്ടായിരുന്നത്…. ഈ 9 പേരും പരാജയം ഏറ്റുവാങ്ങി എന്നതാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്..… ഏറ്റവും പ്രതീക്ഷയോടുകൂടി കേരള നോക്കിയിരുന്ന വടകരയിലെ കരുത്തയായ സ്ഥാനാർത്ഥി മുൻമന്ത്രി കെ കെ ശൈലജ ടീച്ചർ പോലും പരാജയപ്പെടുന്ന സ്ഥിതി വന്നു…. ടീച്ചർ കേരളീയരുടെ ടീച്ചർ അമ്മയായി വളർന്നു എങ്കിലും വടകരയിലെ വോട്ടർമാർ എത്ര കാര്യമായി അമ്മയെ സ്വീകരിച്ചില്ല എന്നതാണ് വാസ്തവം….. നിലവിൽ മട്ടന്നൂർ മണ്ഡലത്തിൽ നിന്നും ഉള്ള നിയമസഭ അംഗമാണ് ശൈലജ ടീച്ചർ…. അതുപോലെതന്നെ വയനാട് നിയോജകമണ്ഡലത്തിൽ ഇടതുപക്ഷത്തിന് സ്ഥാനാർഥിയായി വന്നത് സിപിഐയുടെ അഖിലേന്ത്യാ നേതാവായ ആനി രാജ ആയിരുന്നു… ഇവരും വയനാട് മണ്ഡലത്തിൽ തോൽവി ഏറ്റുവാങ്ങി

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ നിയോജക മണ്ഡലത്തിൽ നിന്നും പാട്ടുംപാടി ഒന്നര ലക്ഷത്തിലധികം ഭൂരിപക്ഷത്തിൽ ജയിച്ചു വന്ന രമ്യ ഹരിദാസ് ഈ തെരഞ്ഞെടുപ്പിൽ അവിടെ നിലവിലെ മന്ത്രിയായ രാധാകൃഷ്ണന്റെ മുന്നിൽ തോൽവി സമ്മതിച്ചു…. ആലത്തൂർ മണ്ഡലത്തിൽ ബിജെപിയുടെ സ്ഥാനാർത്ഥിയായി ഉണ്ടായിരുന്ന വനിതാ സ്ഥാനാർത്ഥി സരസവും തോൽവി ഏറ്റുവാങ്ങി ….അതുപോലെതന്നെ ബിജെപി എ ക്ലാസ് മണ്ഡലമായി കണ്ടിരുന്ന ആലപ്പുഴയിൽ ശക്തമായ പോരാട്ടം നടത്തിയെങ്കിലും അവിടെ സ്ഥാനാർഥി ആയി വന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ പരാജയപ്പെടുന്ന സ്ഥിതിയാണ് ഉണ്ടായത്…. മറ്റൊരു വനിതാ സ്ഥാനാർഥി എറണാകുളം നിയോജകമണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയായ കെ ജെ ഷൈൻ ആയിരുന്നു…. ഇവരും നിലവിലെ എംപിയായ ഹൈബി ഈടനോട് വലിയ ഭൂരിപക്ഷത്തിൽ തോൽക്കുന്ന സ്ഥിതി വന്നു

മലപ്പുറം ജില്ലയിലെ പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ ബിജെപിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച നിവേദിത സുബ്രഹ്മണ്യൻ ലീഗ് സ്ഥാനാർത്ഥിയോട് തോൽവി സമ്മതിച്ചു…. അതുപോലെതന്നെ കാസർഗോഡ് മണ്ഡലത്തിൽ ബിജെപിയുടെ സ്ഥാനാർത്ഥിയായിരുന്ന അശ്വിനിയും തോൽവിയുടെ കൈപ്പുനീർ കുടിച്ചു… മറ്റൊരു വനിതാ സ്ഥാനാർഥി മത്സര രംഗത്ത് ഉണ്ടായിരുന്നത് ഇടുക്കിയിലെ ബി.ഡി.ജെ.എസ് സ്ഥാനാർഥി സംഗീത വിശ്വനാഥൻ ആയിരുന്നു… ഈ മണ്ഡലത്തിൽ കോൺഗ്രസിന്റെ സ്ഥാനാർഥി ഡീൻ കുര്യാക്കോസ് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിച്ചപ്പോൾ ഈ സ്ഥാനാർത്ഥി പരാജയം ഏറ്റുവാങ്ങി

ഇങ്ങനെ കേരളത്തിലെ പ്രബുദ്ധമായ ജനത എന്നൊക്കെ അവകാശപ്പെടുന്ന സമൂഹത്തിൽ പോലും പുരോഗമനവും മറ്റും പറയുന്ന അവസരത്തിൽ പോലും സ്ത്രീകൾക്ക് അർഹമായ പരിഗണനയോ പരിഗണന കിട്ടുന്നവർക്ക് വിജയമോ ഉണ്ടാകാത്ത സ്ഥിതി തുടരുന്നു എന്നത് പരിശോധിക്കപ്പെടേണ്ട ഒരു കാര്യമാണ് …..കേരളത്തിലെ ജനസംഖ്യ നോക്കിയാൽ സ്ത്രീകളാണ് മുന്നിൽ ഉള്ളത് എന്നറിയാം…. എങ്കിൽ പോലും ജനാധിപത്യപരമായ ഭരണസംവിധാനത്തിൽ സ്ത്രീകൾക്ക് തുല്യമായ പരിഗണന നൽകുവാൻ പുരുഷാ ഭരണാധികാരവർഗ്ഗം ഇനിയും തയ്യാറാവുന്നില്ല എന്നതിന്റെ തെളിവാണ് 20 ലോകസഭാ അംഗങ്ങൾ ഉള്ള കേരളത്തിൽ നിന്നും ഒരു സ്ത്രീ പ്രതിനിധി പോലും പാർലമെൻറിലേക്ക് എത്തുന്നില്ല എന്ന സങ്കടകരമായ സാഹചര്യം…. നിയമപരമായി തന്നെ സ്ത്രീകൾക്ക് പകുതി സ്ഥാനങ്ങളിൽ പദവി ഉറപ്പാക്കുന്നതിന് കഴിയാത്തടത്തോളം കാലം ഈ സ്ഥിതി തുടരുകയും ചെയ്യും…. മത്സരിക്കാൻ അവസരം കിട്ടുന്നവരെ പോലും പുറന്തള്ളുന്ന വോട്ടർമാരുടെ മാനസികാവസ്ഥയും മാറേണ്ടതുണ്ട്…. വലിയ പുരോഗതി എടുത്തു പറയുമ്പോഴും പെണ്ണുങ്ങൾ വീട്ടിലിരിക്കട്ടെ എന്ന് സമീപനവും ആയിട്ടാണ് കേരളത്തിലെ വോട്ടർമാർ മുന്നോട്ടുപോകുന്നത് എന്ന് തെളിയിക്കുന്നതാണ് ഒൻപത് സ്ത്രീ സ്ഥാനാർത്ഥികൾ ഉണ്ടായിട്ടും ആരും ജയിക്കാതെ പോയ സാഹചര്യത്തിന്റെ കാരണം