സീറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയിൽ വൈദികരും ബിഷപ്പും ഒക്കെ തമ്മിൽ അടി തുടങ്ങിയിട്ട് നാളുകൾ ഏറെയായി… കുർബാന അർപ്പിക്കുന്ന വിഷയത്തിൽ വത്തിക്കാൻ നൽകിയ നിർദ്ദേശങ്ങൾ നടപ്പാക്കാൻ ശ്രമിക്കാതെ വിമത ശബ്ദമുയർത്തിയ ഒരു കൂട്ടം വൈദികരാണ് പ്രശ്നങ്ങൾക്ക് തുടക്കക്കാർ…. പുരോഹിതന്മാരും വിശ്വാസികളും പരസ്പരം തെരുവിൽ തല്ലുന്ന സാഹചര്യം വരെ ഉണ്ടായി… എറണാകുളം സെൻറ് മേരീസ് പള്ളി ബിഷപ്പ് ഹൗസിന് തൊട്ടടുത്തുള്ള പള്ളിയാണ് ബിഷപ്പിന്റെ നിയന്ത്രണത്തിലാണ് ഈ പള്ളിയിൽ കാര്യങ്ങൾ നടക്കുന്നത്…. ഈ പള്ളിക്കകത്ത് വൈദികർ ചേരിതിരിഞ്ഞ് തമ്മിലടിച്ചപ്പോൾ പള്ളി ഒരു വർഷത്തോളം പോലീസ് പൂട്ടിയിടുന്ന സാഹചര്യം വരെ ഉണ്ടായി
വത്തിക്കാനിൽ നിന്നും പോപ്പ് നിർദ്ദേശിച്ച പ്രകാരം പള്ളികളിൽ ഏകീകൃത കുർബാന നടപ്പിലാക്കണം എന്ന് എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ബോസ്കോ പുത്തൂർ അറിയിച്ചെങ്കിലും ഇടവകയിലെ വികാരി അച്ഛന്മാർ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നു…. എന്നാൽ ബിഷപ്പിന്റെ തീരുമാനത്തെ അംഗീകരിക്കുന്നതിന് മറ്റൊരു കൂട്ടരായ വൈദികർ തയ്യാറാവുകയും ചെയ്തപ്പോഴാണ് പള്ളികളിൽ വിശ്വാസികളും വൈദികരും ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായത്
ഏകീകൃത കുർബാനയും ജനാഭിമുഖ കുർബാനയും എന്ന രണ്ട് സമ്പ്രദായങ്ങൾ മുന്നിൽ വച്ചു കൊണ്ടാണ് പള്ളികളിലെ വികാരി അച്ഛന്മാർ പ്രതിഷേധ രംഗത്ത് വന്നത്….. ഇതിനോട് യോജിക്കാൻ വിശ്വാസികളും തയ്യാറായതോടുകൂടി അതിരൂപതയിൽ സംഘർഷത്തിന്റെ അന്തരീക്ഷം ഉണ്ടായി
ഇപ്പോൾ സഹികെട്ട ബിഷപ്പ് വൈദികർക്ക് അന്ത്യശാസനം നൽകിയിരിക്കുകയാണ് സഭയുടെ നിർദ്ദേശങ്ങൾ അംഗീകരിക്കാത്ത പള്ളികളിലെ പുരോഹിതന്മാരുടെ കർമ്മങ്ങൾ അംഗീകരിക്കില്ല എന്നും അതിന് സാധുത ഉണ്ടാവില്ല എന്നും ബിഷപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞിരിക്കുകയാണ്….. സഭയുടെ തീരുമാനങ്ങൾ അംഗീകരിച്ചുകൊണ്ട് പ്രവർത്തിക്കാൻ തയ്യാറാണ് എന്ന രീതിയിലുള്ള സത്യവാൻ മൂലം ജൂലൈ നാലിനകം എല്ലാ പള്ളികളിലെയും പുരോഹിതന്മാർ നൽകണം എന്നാണ് ബിഷപ്പിന്റെ സർക്കുലറിൽ ആവശ്യപ്പെട്ടിരിക്കുന്നത്…. ഇത് ചെയ്തില്ല എങ്കിൽ പുരോഹിത സ്ഥാനത്തു നിന്നും വൈദികരെ മാറ്റും എന്നുള്ള തീരുമാനവും സർക്കുലർ വഴി അറിയിച്ചിട്ടുണ്ട്
എന്നാൽ ബിഷപ്പ് പുറത്തിറക്കിയ സർക്കുലറിനെ വിമർശിച്ചുകൊണ്ട് വിമത പുരോഹിതരുടെ നേതാവായ ഫാദർ മുണ്ടാടൻ രംഗത്ത് വന്നിട്ടുണ്ട്…. ഒരു ഭാഗം വിശ്വാസികളുടെ നേതാക്കളും ഈ അഭിപ്രായവുമായി ഇറങ്ങിയിട്ടുണ്ട്
കുർബാന സംബന്ധിച്ച് അതിരൂപതയിൽ നിലനിൽക്കുന്ന പ്രതിസന്ധികളും തർക്കങ്ങളും ചർച്ച ചെയ്യുന്നതിന് ബിഷപ്പുമാരുടെ സിനഡ് ഈ പതിനാലാം തീയതി യോഗം ചേരാൻ ഇരിക്കെ ഇത്തരത്തിൽ ഒരു സർക്കുലർ ബിഷപ്പ് പുറത്തിറക്കിയത് അനീതിയാണ് എന്നാണ് വിമത വിഭാഗം അച്ഛന്മാരുടെ അഭിപ്രായം
ഏറെ വലിയ സൽപേരും പ്രവർത്തനങ്ങളിൽ നന്മയും പ്രകടമാക്കി വലിയ ഉയരങ്ങളിൽ പ്രവർത്തിക്കുന്ന സീറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയിലാണ് ഒരു ന്യായീകരണവും ഇല്ലാത്ത സംഘർഷാവസ്ഥ നിലനിൽക്കുന്നത് യേശുക്രിസ്തുവിന്റെ മുന്നിൽ നിന്നുകൊണ്ട് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വാക്കുകൾ മാത്രം പറയുവാൻ ബാധ്യതയുള്ള പള്ളി വികാരിമാർ പരസ്പരം വെല്ലുവിളിച്ചുകൊണ്ട് തമ്മിലടിക്കുന്ന കാഴ്ച പൊതുജനങ്ങൾ സഹിക്കുകയാണ്…. ഏത ന്യായീകരണം ഉണ്ടായാലും പരസ്യമായ സംഘർഷത്തിലേക്ക് ഇ
ടവക വികാരിമാർ ഇറങ്ങിച്ചെല്ലുന്നത് അംഗീകരിക്കാവുന്ന കാര്യമല്ല ….വിശ്വാസികൾ തെറ്റ് ചെയ്താൽ അവരെ ഉപദേശിച്ചു നന്മയിലേക്കും നല്ല വഴികളിലേക്കും നയിക്കേണ്ട ഇടവകകളിലെ പുരോഹിതന്മാർ വിശ്വാസികളെ തമ്മിലടിപ്പിക്കുന്നതിനും പള്ളികളിൽ നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കുന്നതിനും മുന്നിട്ടു ഇറങ്ങുന്നത് യേശുദേവനോട് കാണിക്കുന്ന നിന്ദയും നിഷേധവും ആണ് എന്ന കാര്യത്തിൽ ഒരു തർക്കവും ഇല്ല
അതിരൂപതയുടെ ആർച്ച് ബിഷപ്പ് സഭയിലെ ആദരണീയനായ വ്യക്തിയാണ് ….അദ്ദേഹത്തിൻറെ നിയന്ത്രണത്തിൽ വേണം സഭ വിശ്വാസികൾ മുന്നോട്ടു നീങ്ങാൻ…. അതുപോലെതന്നെ ആർച്ച് ബിഷപ്പിന് ആദരിക്കുകയും അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുക എന്നത് പുരോഹിതന്മാരുടെ ഒന്നാമത്തെ കടമയാണ് ….അതിനുപകരം ആർച്ച് ബിഷപ്പിനെയും പോപ്പിനെയും വരെ വെല്ലുവിളിച്ചുകൊണ്ട് തെരുവിലിറങ്ങി സഭയ്ക്കും വിശ്വാസികൾക്കും നാണക്കേട് ഉണ്ടാക്കുന്ന ഒരുപറ്റം പുരോഹിതന്മാരുടെ നടപടികൾ ആർക്കും അംഗീകരിക്കാൻ കഴിയുന്നതല്ല എന്ന് ഈ തെറ്റുകുറ്റങ്ങൾ ചെയ്യുന്ന പുരോഹിതന്മാർ തിരിച്ചറിഞ്ഞാൽ നന്നായിരുന്നു