ഓപ്പണിങ് കളക്ഷനില്‍ മൂന്നാം സ്ഥാനംനേടി സേതുപതിയുടെ ‘മഹാരാജ’

ആക്ഷൻ ഡ്രാമ ത്രില്ലർ ചിത്രമായ 'മഹാരാജ' തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ്.

ആക്ഷൻ ഡ്രാമ ത്രില്ലർ ചിത്രമായ ‘മഹാരാജ’ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ്. വിജയ് സേതുപതിയുടെ കരിയറിലെ അമ്ബതാം ചിത്രം കൂടെയായ മഹാരാജ, മൂന്ന് ദിവസം കൊണ്ട് തന്നെ 21.45 കോടി നേടി.

ചിത്രം ആദ്യ ദിനം ബോക്‌സ് ഓഫീസില്‍ 4.5 കോടിയും രണ്ടാം ദിനമായ ശനിയാഴ്ച 7.58 കോടി രൂപയുമാണ് കളക്ഷൻ നേടിയത്. ഇന്നലെ മാത്രമായി ചിത്രം നേടിയത് 9 കോടിയാണ്. ഓപ്പണിങ് കളക്ഷനില്‍ മൂന്നാം സ്ഥാനമാണ് ചിത്രം നേടിയത്.

പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറല്‍ സുദൻ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് നിർമ്മിക്കുന്ന ചിത്രം നിഥിലൻ സ്വാമിനാഥനാണ് സംവിധാനം ചെയ്യുന്നത്. അഭിരാമി, അരുള്‍ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എല്‍ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ഛായാഗ്രാഹണം ദിനേശ് പുരുഷോത്തമനും, സംഗീതസംവിധാനം അജനീഷ് ലോക്നാഥും, എഡിറ്റിങ് ഫിലോമിൻ രാജ്ജും നിർവഹിക്കുന്നു.