എസ് എൻ ഡി പി യോഗത്തിന്റെ ജനറൽ സെക്രട്ടറിയാണ് വെള്ളാപ്പള്ളി നടേശൻ. പലപ്പോഴും പലതരത്തിലുള്ള വിവാദങ്ങളും ഉണ്ടാക്കുക വെള്ളാപ്പള്ളിയുടെ പതിവാണ്. ഒരേ സർക്കാരിനെ തന്നെ നല്ലതൊന്നും ചീത്തയെന്നും പറയാനും, ഒരേ മുഖ്യമന്ത്രിയെ നല്ലവൻ എന്നും പിടിപ്പുകട്ടവനെന്നും പറയാനും വെള്ളാപ്പള്ളിക്ക് ഒരു മടിയും ഉണ്ടായിട്ടില്ല. ഇപ്പോൾ വെള്ളാപ്പള്ളിയുടെ വിവാദ പരാമർശം ഉണ്ടായിരിക്കുന്നത്, കേരളത്തിലെ ഇടതുപക്ഷ മുന്നണിയും വലതുപക്ഷ മുന്നണിയും ന്യൂനപക്ഷ സമുദായങ്ങൾക്ക് എല്ലാം വാരിക്കോരി കൊടുക്കുന്നു എന്നും, ഭൂരിപക്ഷ സമുദായങ്ങളെ അവഗണിക്കുന്നു എന്നും ഉള്ള പരാമർശമാണ്. ഈ പറഞ്ഞ വെള്ളാപ്പള്ളിയുടെ വാക്കുകളെ പൂർണ്ണമായും തള്ളിക്കളയേണ്ട കാര്യമില്ല. തെരഞ്ഞെടുപ്പ് ഏത് കടന്നുവന്നാലും മുഖ്യ പാർട്ടികളും അതിൻറെ നേതാക്കളും ഏതൊക്കെ സമുദായങ്ങളെ ചുമന്നാൽ ആണ് കൂടുതൽ വോട്ട് കിട്ടുക എന്ന ചിന്തയിൽ ആണ്. ഈ ആലോചനകൾ എത്തിച്ചേരുക പലപ്പോഴും മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെടുന്ന ന്യൂനപക്ഷ സമുദായങ്ങളുടെ താൽപര്യ സംരക്ഷണം എന്ന തീരുമാനത്തിൽ ആയിരിക്കും.
കേരളത്തെ സംബന്ധിച്ചിടത്തോളം ജനസംഖ്യയിൽ ഭൂരിപക്ഷവും ഹിന്ദുക്കളാണ്. അതിൽ തന്നെ നായർ ഈഴവ സമുദായങ്ങളാണ് മുന്നിൽ നിൽക്കുന്നത്. ഈ രണ്ട് സമുദായങ്ങളും സർക്കാർ സംവിധാനങ്ങളിൽ കാര്യമായ പരിഗണനയിൽ പെടുന്നുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഏത് തെരഞ്ഞെടുപ്പ് വന്നാലും സ്ഥാനാർത്ഥിനിയത്തിൽ ന്യൂനപക്ഷ മത വിഭാഗങ്ങളുടെ ആൾക്കാർക്ക് മുന്തിയ പരിഗണന നൽകുക എന്നത് ഇടതുപക്ഷ മുന്നണിയുടെയും വലതുപക്ഷ മുന്നണിയുടെയും പതിവ് രീതികളാണ് ഈ രീതിയിൽ ആണ് പള്ളി നടേശൻ ഇപ്പോൾ എതിർത്തിരിക്കുന്നത്.
കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് ആയ എ കെ ആൻറണി മുഖ്യമന്ത്രിയായിരുന്ന അവസരത്തിൽ ന്യൂനപക്ഷങ്ങൾ സമ്മർദ്ദത്തിലൂടെ പദവികൾ സ്വന്തമാക്കുന്നതിന് ശ്രമിക്കുന്നു എന്ന് ഒരു വിമർശനം നടത്തുകയുണ്ടായി. ഈ വിമർശനം ക്രിസ്ത്യൻ മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങൾ ആൻറണക്കെതിരായ ആയുധമായി പ്രയോഗിച്ചു. അവസാന ഫലം പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ആന്റണി കോൺഗ്രസിനും തെരഞ്ഞെടുപ്പ് തോൽവി എന്ന കനത്ത ആഘാതം ആയിരുന്നു. ഇതാണ് യഥാർത്ഥത്തിൽ നിന്നും കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങൾ തുടർന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ തന്ത്രം.
മതപരമായും ജാതീയമായും വോട്ട് ബാങ്ക് ഉറപ്പിച്ചു നിർത്തി ആ വോട്ടിന്റെ ബലത്തിൽ മുന്നണി രാഷ്ട്രീയങ്ങളിൽ കൂടുതൽ ഇടം നേടിയെടുക്കുന്ന തന്ത്രമാണ് കേരളത്തിലെ ന്യൂനപക്ഷ സമുദായ മേധാവികൾ സ്ഥിരമായി നടത്തിക്കൊണ്ടിരിക്കുന്നത്. ഏതു തെരഞ്ഞെടുപ്പിന്റെ ചരിത്രം പരിശോധിച്ചാൽ കേരളത്തിലെ മുന്നണി രാഷ്ട്രീയക്കാർ ജാതി തിരിച്ചുള്ള പരിഗണന നൽകുന്നതിന്റെ കണക്കുകൾ ബോധ്യം ആകും. താഴെത്തട്ടിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ തുടങ്ങി അസംബ്ലി തെരഞ്ഞെടുപ്പിലും പാർലമെൻറ് തിരഞ്ഞെടുപ്പിലും എല്ലാം കഴിഞ്ഞ് ഭൂരിപക്ഷം കിട്ടി അധികാരത്തിൽ വരുമ്പോൾ മന്ത്രിമാരെ തീരുമാനിക്കുന്ന കാര്യത്തിലും എല്ലാം, ഈ മുന്നണി രാഷ്ട്രീയക്കാർ ജാതി മേധാവികളുടെ മുന്നിൽ മുട്ടുമടക്കുന്ന കാഴ്ചയാണ് കേരളം കണ്ടിട്ടുള്ളത്.
വെള്ളാപ്പള്ളി നടേശൻ ഇപ്പോൾ നടത്തിയ പ്രസ്താവനയിൽ മുന്നോട്ടുവയ്ക്കുന്ന ചെറിയ ചില കണക്കുകൾ ഉണ്ട്. ഈ കണക്കുകൾ രാഷ്ട്രീയത്തിലെ ജാതിക്കളികളുടെ തട്ടിപ്പുകളെ വെളിപ്പെടുത്തുന്നതാണ്. ഇപ്പോൾ ഒഴിവ് വന്നിരിക്കുന്നു 3 രാജ്യസഭാ സീറ്റുകളിൽ ഇടതുമുന്നണി അവർക്ക് അർഹതപ്പെട്ട രണ്ടു പദവികളിൽ ഓം മുസ്ലിമിനും മറ്റൊന്ന് ക്രിസ്ത്യാനിക്കും നീക്കിവെച്ചിരിക്കുകയാണ്. മൂന്നു സീറ്റിൽ ഒരു സീറ്റ് ലഭിക്കുന്ന കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന യുഡിഎഫ് ആകട്ടെ മുസ്ലിമിന് ആ സീറ്റ് മാറ്റിവെച്ചിരിക്കുന്നു. മറ്റൊരു കണക്കുകൂടി വെള്ളാപ്പള്ളി പറയുന്നുണ്ട്. കേരളത്തിൽ നിന്നും രാജ്യസഭയിലേക്ക് ആകെയുള്ള അംഗസംഖ്യ 9 പേരാണ് ഇതിൽ അഞ്ചുപേർ മുസ്ലീങ്ങളും രണ്ടുപേർ ക്രിസ്ത്യാനികളും ആണ്. ശേഷിക്കുന്ന രണ്ടു സീറ്റിൽ മാത്രമാണ് കേരളത്തിലെ ജനസംഖ്യയിൽ മുന്നിട്ടു നിൽക്കുന്ന ഭൂരിപക്ഷ സമുദായത്തിൽപ്പെട്ട അംഗങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. ഇത് അനീതിയാണ് എന്നും ജാതി തിരിച്ചുള്ള പ്രീണത്തിന്റെ ഭാഗമാണ് എന്നും വെള്ളാപ്പള്ളി പറഞ്ഞാൽ അതിൽ തെറ്റു കാണേണ്ട കാര്യമില്ല ഇത് കൃത്യമായ കണക്ക് തന്നെയല്ലേ.
രാഷ്ട്രീയവും മതവും രണ്ടായി തന്നെ വേറിട്ട് നിൽക്കണം എന്നത് ജനാധിപത്യത്തിലെ ഒരു മര്യാദയാണ്. രാഷ്ട്രീയക്കാർ രാഷ്ട്രീയം നടത്തുമ്പോൾ മത സാമുദായിക മേധാവികൾ വിശ്വാസികൾക്ക് തുണയായി പ്രവർത്തിക്കണം. ഏതെങ്കിലും ഒരു മതത്തിലോ ജാതിയിലെയോ നേതൃത്വം കാര്യസാധ്യത്തിന് വേണ്ടി ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പിന്നാലെ പോകുന്നതും ആ രാഷ്ട്രീയ പാർട്ടി ജാതി മേധാവികളുടെ ആവശ്യങ്ങൾ പരിധിവിട്ട് അംഗീകരിക്കാൻ തയ്യാറാവുന്നതും ജനാധിപത്യത്തിൻറെ അന്തസ്സത്ത നഷ്ടപ്പെടുത്തുന്നതാണ്.
ഒരു വിഭാഗത്തോടും പ്രത്യേക മമതയോ പ്രത്യേക വിരോധമോ പാടില്ല എന്നത് രാഷ്ട്രീയ പാർട്ടികൾ എല്ലാം എല്ലാക്കാലത്തും ഉറപ്പിച്ചു നിർത്തേണ്ട നിലപാടും സമീപനവും. ആയിരിക്കണം.