പാലക്കാട് മണ്ണാര്‍ക്കാട്ട് തോട്ടത്തില്‍ പുള്ളിപ്പുലിയെ ചത്തനിലയില്‍ കണ്ടെത്തി

വനാതിർത്തിയോട് ചേർന്ന സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ പുള്ളിപ്പുലിയെ ചത്തനിലയില്‍ കണ്ടെത്തി.

പാലക്കാട്: വനാതിർത്തിയോട് ചേർന്ന സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ പുള്ളിപ്പുലിയെ ചത്തനിലയില്‍ കണ്ടെത്തി.

ചാക്കോ എന്ന ആളുടെ തോട്ടത്തിലാണ് മൂന്നുദിവസം പഴക്കമുള്ള പുലിയുടെ ജഡം കണ്ടെത്തിയത്. പാലക്കയം ഫോറസ്റ്റ് സ്റ്റേഷനു കീഴില്‍ പൂഞ്ചോല മാന്തോണി പരിസരത്താണ് സംഭവം.

അഞ്ചുവയസ് പ്രായംതോന്നിക്കുന്ന പുലിയാണ് ചത്തതെന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറിയിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ. വെറ്ററിനറി സർജന്റെ നേതൃത്വത്തില്‍ പോസ്റ്റുമോർട്ടം നടപടികള്‍ ചൊവ്വാഴ്ച ഉച്ചയോടെ നടക്കും.