ഇന്ത്യൻ സിനിമയുടെ നെടുംതൂണായ് ഒരു നൂറ്റാണ്ടിലേറെയായി നിലകൊള്ളുകയാണ് ബോളിവുഡ്. ഈ ആധിപത്യം പലപ്പോഴും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ബോളിവുഡ് താരങ്ങളായിരുന്നു.
എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി, ഇന്ത്യൻ സിനിമയെന്നാല്‍ ബോളിവുഡ് മാത്രമല്ല എന്ന് തെളിയിക്കുന്ന പ്രകടനമാണ് ദക്ഷിണേന്ത്യൻ സിനിമ മേഖലകള്‍ കാഴ്ചവയ്ക്കുന്നത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ കൂടുതലും സൗത്ത് ഇന്ത്യല്‍ നടന്മാരാണ്.
എന്നാൽ ഏറ്റവുംകൂടുതൽ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിൽ ഷാരൂഖ് ഖാനാണ് പട്ടികയില്‍ ഒന്നാമത്.
ഇന്ത്യൻ സിനിമയിലെ ഏറ്റവും സമ്ബന്നരായ അഭിനേതാക്കളുടെ പട്ടിക ഇങ്ങനെ
1. ഷാരൂഖ് ഖാൻ: ആസ്തി 6300 കോടി രൂപ
2. സല്മാൻ ഖാൻ: ആസ്തി- 2900 കോടി രൂപ
3. അക്ഷയ് കുമാർ: ആസ്തി- 2500 കോടി രൂപ
4. ആമിർ ഖാൻ: ആസ്തി- 1862 കോടി രൂപ
5. ജോസഫ് വിജയ്: ആസ്തി- 474 കോടി രൂപ
6. രജനികാന്ത്: ആസ്തി- 430 കോടി രൂപ
7. അല്ലു അർജുൻ: ആസ്തി- 350 കോടി രൂപ
8. പ്രഭാസ്: ആസ്തി- 241 കോടി രൂപ
9. അജിത് കുമാർ: ആസ്തി- 196 കോടി രൂപ
10. കമല്ഹാസൻ: ആസ്തി- 150 കോടി രൂപ
(ഏകദേശ കണക്ക്)