അണ്ണാമലൈയെയും തമിഴിസൈയെയും വിമര്‍ശിച്ചതിന് രണ്ട് നേതാക്കളെ തമിഴ്നാട് ബി.ജെ.പി പുറത്താക്കി

തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ കെ.അണ്ണാമലൈയെയും മുതിര്‍ന്ന നേതാവ് തിമിഴിസൈ സൗന്ദര്‍രാജനെയും പരസ്യമായി വിമർശിച്ചതിന് രണ്ട് പാർട്ടി നേതാക്കളെ തമിഴ്‌നാട് ബി.ജെ.പി പാർട്ടി ചുമതലകളില്‍ നിന്ന് നീക്കി.

 

ചെന്നൈ: തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ കെ.അണ്ണാമലൈയെയും മുതിര്‍ന്ന നേതാവ് തിമിഴിസൈ സൗന്ദര്‍രാജനെയും പരസ്യമായി വിമർശിച്ചതിന് രണ്ട് പാർട്ടി നേതാക്കളെ തമിഴ്‌നാട് ബി.ജെ.പി പാർട്ടി ചുമതലകളില്‍ നിന്ന് നീക്കി. പാർട്ടി അച്ചടക്കം ലംഘിച്ചുവെന്നും അതിലാൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടിയാണ് പുറത്താക്കൽ.

തമിഴ്നാട് ബി.ജെ.പിയുടെ ബൗദ്ധിക വിഭാഗത്തിൻ്റെ ഭാഗമായിരുന്ന കല്യാണ്‍ രാമനെ എല്ലാ പാർട്ടി സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കുകയും ഒരു വർഷത്തേക്ക് പാർട്ടിയില്‍ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ഒബിസി വിഭാഗം ജനറല്‍ സെക്രട്ടറിയായിരുന്ന ട്രിച്ചി സൂര്യയെ പാർട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ, അണ്ണാമലൈയുടെ നേതൃത്വത്തെയും അദ്ദേഹത്തിൻ്റെ “വാർ റൂമിനെയും” രൂക്ഷമായി വിമർശിച്ച്‌ കല്യാണ്‍ രാമൻ രംഗത്തെത്തിയിരുന്നു.

ട്രിച്ചി സൂര്യ തൻ്റെ സമീപകാല അഭിമുഖങ്ങളില്‍ മുതിർന്ന ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജനെ വിമർശിക്കുന്ന പരാമർശങ്ങള്‍ നടത്തിയിരുന്നു.