വയനാട്: വിദേശ വനിതയെ റിസോർട്ട് ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി. വയനാട് തിരുനെല്ലിയിലെ റിസോർട്ടിലാണ് സംഭവം.
നെതർലൻഡ്സ് സ്വദേശിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. വയനാട് സന്ദർശിക്കാനായി എത്തിയതായിരുന്നു 25കാരിയായ യുവതി. തിരുമ്മു ചികിത്സയ്ക്കിടെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായും ലൈംഗികാതിക്രമം നടത്തിയതായും പരാതിയില്‍ പറയുന്നുണ്ട്.
പരാതി ലഭിച്ച് ഒരാഴ്ചയായിട്ടും നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് വിവിധ സംഘടനകള്‍ രംഗത്തെത്തി. എന്നാല്‍, സംഭവത്തില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.