ന്യൂഡല്‍ഹി: ലോക് സഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി.
കേരളീയ വേഷത്തിലെത്തിയ സുരേഷ് ഗോപി കൃഷ്ണാ ഗുരുവായൂരപ്പായെന്ന് പ്രാര്‍ത്ഥിച്ച ശേഷമാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്.
ലോക്സഭയില്‍ കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി അംഗമാണ് സുരേഷ് ഗോപി.
75000 ത്തോളം വോട്ടുകളുടെ ഭൂരിപക്ഷംതോടെയാണ് സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ലോക് സഭാ അഗമായി ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാമതായി രാജ് നാഥ് സിംഗും മൂന്നാമതായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ വെെകിട്ട് നാലിനായിരിക്കും ആരംഭിക്കുക.