ഡൽഹി ജലപ്രതിസന്ധി: നിരാഹാരം അവസാനിപ്പിച്ച് അതിഷി

ഡൽഹി ജലപ്രതിസന്ധിയിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് നടത്തിയ നിരാഹാരം മന്ത്രി അതിഷി അവസാനിപ്പിച്ചു.

 

ഡൽഹി ജലപ്രതിസന്ധിയിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് നടത്തിയ നിരാഹാരം മന്ത്രി അതിഷി അവസാനിപ്പിച്ചു. ആരോഗ്യ നില വഷളായതിനെ തുടർന്ന് അതിഷിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ അവർ തീവ്ര പരിചരണ വിഭാഗത്തിലാണ്.

അഞ്ചു ദിവസമായി നടന്നുകൊണ്ടിരുന്ന നിരാഹാര സമരത്തെ നയിച്ചത് അതിഷിയായിരുന്നു. ഇന്നലെ തന്നെ ഷുഗർ ലിവർ 36 ൽ എത്തിയിരുന്നു.

കഴിഞ്ഞ മൂന്ന് ആഴ്ചയായി ഡൽഹിയിൽ കടുത്ത ജലക്ഷാമമാണ് ഉള്ളത്. അത് പരിഹരിക്കാൻ ഹരിയാനയിന്നുള്ള ജലം കൃത്യമായി എത്തണം. ഇതിനാവശ്യമായ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടാണ് അതിഷി നിരാഹാര സമരം നടത്തിയത്.