ബെംഗളൂരു: അയല്‍വാസിയുടെ മതില് വീടിനുമുകളിലേക്ക് ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. മംഗളകുപുരത്താണ് സംഭവം.
ബുധനാഴ്ച പുലർച്ചെയാണ് കേരളം-കർണാടക അതിർത്തി പ്രദേശമായ ഉള്ളാള്‍ മദനി നഗർ മേഖലയില്‍ അപകടം സംഭവിച്ചത്.
മംഗലാപുരം പോർട്ടിലെ ജീവനക്കാരനായ യാസിർ, ഭാര്യ മറിയുമ്മ, ഇവരുടെ രണ്ട് കുട്ടികള്‍ എന്നിവരാണ് മരിച്ചത്.
ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്.