കേരള നിയമസഭയിൽ അംഗങ്ങളായിരുന്ന യുഡിഎഫിലെയും എൽഡിഎഫിലെയും ഓരോരുത്തർ പാർലമെന്റ തെരഞ്ഞെടുപ്പിൽ വിജയിച്ചു ലോകസഭയിലേക്ക് പോയി. ഈ രണ്ടുപേർ പ്രതിനിധീകരിച്ച് നിയമസഭാ മണ്ഡലങ്ങളിൽ ഇനി ഉപതെരഞ്ഞെടുപ്പ് നടക്കണം. രാജ്യത്ത് ഒട്ടാകെയായി നടന്ന ലോകസഭ തെരഞ്ഞെടുപ്പ് ഇലക്ഷൻ കമ്മീഷനെ സംബന്ധിച്ചിടത്തോളം മാസങ്ങൾ നീണ്ട പ്രയത്നത്തിന്റെ അവസാനം ആയിരുന്നു.
അതുകൊണ്ടുതന്നെ ഉപ തെരഞ്ഞെടുപ്പുകൾ പരമാവധി അവസാന ഘട്ടത്തിൽ നടത്തുവാൻ ആയിരിക്കും ഇലക്ഷൻ കമ്മീഷൻ തീരുമാനിക്കുക. ഇപ്പോഴത്തെ സ്ഥിതിയിൽ നാല് നിയമസഭകളിലേക്ക് ഒക്ടോബർ നവംബർ മാസങ്ങളിൽ പൊതു തിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ഈ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ഒപ്പം കേരളത്തിൽ ഒഴിവ് വന്നിട്ടുള്ള നിയമസഭ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് സാധ്യത. ഇതൊക്കെയാണെങ്കിലും ഈ രണ്ട് സീറ്റുകളിലേക്കും കണ്ണുവെച്ചുകൊണ്ട് കോൺഗ്രസിന്റെ നിരവധി നേതാക്കൾ ഇപ്പോൾ തന്നെ സ്ഥാനാർത്ഥിത്വത്തിന് ആയി അണിയറ നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഒഴിവു വന്നിട്ടുള്ള പാലക്കാട് സീറ്റ് നിലവിൽ കോൺഗ്രസ് പാർട്ടിയുടെ ഷാഫി പറമ്പിൽ പ്രതിനിധീകരിച്ച് മണ്ഡലമായിരുന്നു ചേലക്കര മന്ത്രിയായിരുന്ന എൽഡിഎഫ് സ്ഥാനാർഥി കെ രാധാകൃഷ്ണൻ ജയിച്ച മണ്ഡലവും ആയിരുന്നു. ഓരോ സീറ്റിലും എൽഡിഎഫും യുഡിഎഫും തെരഞ്ഞെടുക്കപ്പെട്ട ഈ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പിൽ എന്തായിരിക്കും ജനങ്ങളുടെ വിധിയെഴുത്ത് എന്നത് കണ്ടറിയേണ്ട കാര്യമാണ്. ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എല്ലായിടത്തുമായി സർക്കാർ വിരുദ്ധ തരംഗം ആഞ്ഞടിച്ച് ഇടതുപക്ഷ സ്ഥാനാർത്ഥികൾ സമ്പൂർണ്ണ പരാജയത്തിലേക്ക് എത്തിയിരുന്നു കോൺഗ്രസ് പാർട്ടിക്കും യുഡിഎഫിനും ഉണ്ടായ ആവർത്തന വിജയം അതേപടി തന്നെ ഉപതിരഞ്ഞെടുപ്പിലും ആവർത്തിക്കപ്പെടും എന്ന് വിശ്വാസത്തോടെ കൂടിയാണ് രണ്ടു മണ്ഡലങ്ങളിലും സ്ഥാനാർത്ഥിയാകാൻ കോൺഗ്രസ് നേതാക്കൾ പിടിച്ചു കൊണ്ടിരിക്കുന്നത്.
ലോകസഭയിലേക്ക് ജയിച്ചു പോയ ഷാഫി പറമ്പിൽ എം എൽ എ ആയിരുന്ന മണ്ഡലമാണ് പാലക്കാട്. അസംബ്ലി മണ്ഡലം ഇടതുപക്ഷ മുന്നണിക്ക് നല്ല സ്വാധീനമുള്ള ഈ മണ്ഡലത്തിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അതിനുമുൻപ് നടന്ന തെരഞ്ഞെടുപ്പിലും ചെറുപ്പക്കാരനായ ഷാഫി ഇവിടെ വലിയ ഭൂരിപക്ഷത്തോടെ കൂടി ജയിച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ മണ്ഡലത്തിലേക്ക് സ്ഥാനാർഥിത്വത്തിനായി നിരവധി കോൺഗ്രസ് നേതാക്കൾ സമ്മർദ്ദം ചെലുത്താൻ തുടങ്ങി കഴിഞ്ഞു. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിൽ ആണ് പ്രധാനമായി രംഗത്ത് വന്നിരിക്കുന്നത് പാലക്കാട് ജില്ലയിലെ ഡിസിസി ഭാരവാഹികളായ മൂന്നുപേർ മത്സര മോഹവുമായി നിലയുറപ്പിച്ചിട്ടുണ്ട്. ഇതിനിടയിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ പരാജയം നേരിട്ട മുരളീധരനെ പാലക്കാട് നിന്നും സ്ഥാനാർത്ഥിയാക്കി വിജയിപ്പിക്കണം എന്ന ആവശ്യവും ഉയർന്നിട്ടുണ്ട് പാലക്കാട് ഡിസിസി പ്രസിഡണ്ടും സീറ്റ് ആവശ്യപ്പെട്ടത് ആയിട്ട് റിപ്പോർട്ട് ഉണ്ട്.
മന്ത്രിയായിരുന്ന കെ രാധാകൃഷ്ണൻ സ്ഥിരമായി ജയിച്ചു വന്ന അസംബ്ലിയിൽ മണ്ഡലമാണ് ചേലക്കര. പട്ടികജാതി പട്ടികവർഗ്ഗ സംവരണ മണ്ഡലമായ ചേലക്കരയിൽ ഇടതുപക്ഷം ആരെയാണ് അവതരിപ്പിക്കുക എന്ന കാര്യത്തിൽ ഒരു സൂചന പോലും ഇതുവരെ ഉണ്ടായിട്ടില്ല. ലോകസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട് കനത്ത തോൽവിയുടെ ആഘാതത്തിൽ ആണ് ഇടതുമുന്നണിയെ നയിക്കുന്ന സിപിഎം അതുകൊണ്ടുതന്നെ എന്നല്ല ഒരു രാഷ്ട്രീയ കാര്യവും വിലയിരുത്തർപ്പെടുന്നതിന് ഇപ്പോൾ സിപിഎം നേതാക്കൾ തയ്യാറാവുന്നില്ല.
ഇടതുപക്ഷ മുന്നണിക്ക് വലിയ ശക്തിയുള്ള ചേലക്കര മണ്ഡലത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട രമ്യ ഹരിദാസിനെ സ്ഥാനാർത്ഥിയാക്കണം എന്ന ചില ആവശ്യം ചില കോണുകളിൽ നിന്നും ഉയരുന്നുണ്ട്. എന്നാൽ തൃശൂർ പാലക്കാട് കോൺഗ്രസ് ജില്ലാ കമ്മിറ്റികൾ രമ്യയുടെ സ്ഥാനാർത്ഥിത്വത്തിൽ താൽപര്യംമില്ലാത്തവരാണ് എന്നാണ് പറയുന്നത്. ജില്ലകളിലെ കോൺഗ്രസ് നേതാക്കളെ അവഗണിച്ചുകൊണ്ട്, കഴിഞ്ഞ അഞ്ചുവർഷം എംപി എന്ന നിലയിൽ പ്രവർത്തിച്ചു എന്ന പരാതിയാണ് രണ്ടു ജില്ലകളിലെയും കോൺഗ്രസ് നേതാക്കൾക്ക് ഉള്ളത്. പിന്നോക്ക സമുദായങ്ങളിൽ പെട്ട കോൺഗ്രസിന്റെ മറ്റു നേതാക്കളുടെ പേരുകളാണ് ചർച്ചയിൽ ഉയർന്നുവരുന്നത്. ഏറെക്കാലമായി തെരഞ്ഞെടുപ്പ് മത്സരങ്ങളിൽ നിന്നും ഒഴിവാക്കി നിർത്തിയ മുൻമന്ത്രി പന്തളം സുധാകരനെ ചേലക്കരയിൽ സ്ഥാനാർത്ഥിയാക്കണം എന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. കോൺഗ്രസിലെ യോ എൻ ജി ഓ അസോസിയേഷനിലെ യോ നേതൃനിരയിൽ ഉള്ള ആരെയെങ്കിലും സ്ഥാനാർത്ഥിയാക്കുക എന്ന ആലോചനയും കോൺഗ്രസ് പാർട്ടിക്ക് അകത്ത് നടന്നുവരുന്നുണ്ട്.
സ്ഥാനാർത്ഥി വിഷയത്തേക്കാൾ രസകരമായ കാര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ പറയുന്ന മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ ആലോചനയിലേക്ക് പോലും കടന്നിട്ടില്ല. ന്യായമായിട്ടും നിയമപരമായിട്ടും ആറുമാസത്തിനകം ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നാൽ മതി ഇത്രയും കാലാവധി കിടക്കുമ്പോൾ ആണ് ഈ പറയുന്ന രണ്ടു മണ്ഡലങ്ങളിലും ഭാവിയിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പേരിൽ സീറ്റ് മോഹികളായ കോൺഗ്രസ് നേതാക്കൾ തമ്മിലടിക്കുന്നതിനും ചരട് വലിക്കുന്നതിനും രംഗത്തിറങ്ങിയിരിക്കുന്നത്.