കളക്ഷനുകള്‍ പെരുപ്പിച്ച്‌ കാട്ടരുത്; നിര്‍മാതാക്കള്‍ക്ക് താക്കീത് നല്‍കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

സിനിമകളുടെ കളക്ഷനുകള്‍ പെരുപ്പിച്ച്‌ കാണിക്കുന്ന പ്രവണത വ്യവസായത്തിന് യാതൊരു ഗുണവും ചെയ്യില്ലെന്ന് കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.

 

കൊച്ചി: സിനിമകളുടെ കളക്ഷനുകള്‍ പെരുപ്പിച്ച്‌ കാണിക്കുന്ന പ്രവണത വ്യവസായത്തിന് യാതൊരു ഗുണവും ചെയ്യില്ലെന്ന് കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.

ഇടനിലക്കാരായി കണക്കുകൾ പെരുപ്പിച്ച്‌ കാണിക്കാൻ നില്‍ക്കുന്ന പി ആർ ഏജൻസിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അസോസിയേഷൻ കൂട്ടിച്ചേർത്തു. കൊച്ചിയില്‍ ചേർന്ന കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭരണസമിതി യോഗത്തിലാണ് തീരുമാനം എടുത്തത്.

കൂടാതെ സിനിമാ റിവ്യൂവിലൂടെ സാമ്ബത്തിക നേട്ടം ഉണ്ടാക്കുന്ന വ്യക്തികള്‍ക്കെതിരെ ബ്യൂറോ ഓഫ് സ്റ്റാൻഡേർഡ് നിഷ്കർഷിക്കുന്നതനുസരിച്ച്‌ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കാനുള്ള തീരുമാനവും യോഗം കൈകെക്കൊണ്ടു.