കണ്ണൂരില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ണ്ണൂർ ഏച്ചൂർ മാച്ചേരി കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികള്‍ മുങ്ങി മരിച്ചു.

 

കണ്ണൂർ: കണ്ണൂർ ഏച്ചൂർ മാച്ചേരി കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികള്‍ മുങ്ങി മരിച്ചു. മുഹമ്മദ്‌ മിസ്ബല്‍ ആമീൻ (10) ,ആദില്‍ ബിൻ മുഹമ്മദ്‌ (13) എന്നിവരാണ് മരിച്ചത്.

അയല്‍വാസിയായ മറ്റൊരു കുട്ടിയോടൊപ്പം തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്ബിലുള്ള കുളത്തില്‍ കുളിക്കാൻ പോയതായിരുന്നു ഇരുവരും. കുളത്തിനടിയിയുള്ള ല്‍ ചെളിയിൽ അകപ്പെട്ടുപോവുകയായിരുന്നു എന്നാണ് നിഗമനം.

കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മിസ്ബലിന്റെ മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലും ആദിലിന്റെത് കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.