ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രവുമായി നവാഗത സംവിധായകൻ ഫർഹാൻ പി ഫൈസല്‍. റിയല്‍ ലൈഫ് എന്റർടൈൻമെന്റ്സിന്റെ ബാനറില്‍ എഡിറ്റർ നൗഫല്‍ അബ്ദുള്ള, നിസാർ ബാബു,പടയോട്ടം എന്ന ബിജു മേനോൻ ചിത്രം സംവിധാനം ചെയ്ത റഫീഖ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
സിനിമയുടെ ചിത്രീകരണം നവംബർ അവസാനവാരം തുടങ്ങും. ഡാർക്ക് ഹ്യുമർ ജോണറിലാണ് ചിത്രം ഒരുക്കുന്നത്. ജഗദീഷ്, ചന്ദു സലിം കുമാർ, കോട്ടയം നസീർ, സജിൻ ഗോപു തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാണ്. ആസിഫ് അലി അഭിനയിച്ചു ഒടുവിലായി തീയേറ്ററുകളില്‍ എത്തിയ തലവൻ ഒരു സൂപ്പർ ഹിറ്റായിരുന്നു.