ലക്ഷദ്വീപുകാര്‍ക്ക് ആശ്വാസമായി, പണ്ടാരം ഭൂമി തിരിച്ചുപിടിക്കല്‍ നടപടിയുടെ സ്റ്റേ നീട്ടി

ഭൂമി തിരിച്ചു പിടിക്കാനുള്ള ദ്വീപ് ഭരണ കൂടത്തിന്റെ നീക്കത്തിനെതിരെ നല്‍കിയ പരാതിയിലെ സ്റ്റേ നടപടികളാണ് കോടതി നീട്ടിയത്.

 

എറണാകുളം: ലക്ഷദ്വീപിലെ പണ്ടാരം ഭൂമി തിരിച്ചുപിടിക്കലില്‍ പരാതിക്കാരുടെ ഭൂമിയിലെ തുടർനടപടികള്‍ പാടില്ലെന്ന സ്റ്റേ ഹൈക്കോടതി നീട്ടി. ഭൂമി തിരിച്ചു പിടിക്കാനുള്ള ദ്വീപ് ഭരണ കൂടത്തിന്റെ നീക്കത്തിനെതിരെ നല്‍കിയ പരാതിയിലെ സ്റ്റേ നടപടികളാണ് കോടതി നീട്ടിയത്.

പണ്ടാര ഭൂമി മുഴുവനായും പിടിച്ചെടുക്കാൻ ലക്ഷദ്വീപ് ജില്ലാ കലക്ടർ കഴിഞ്ഞ ദിവസം നിർദേശം നല്‍കിയിരുന്നു. അടുത്ത മാസം രണ്ടിനാണ് കേസ് വീണ്ടും പരിഗണിക്കുക.

ലക്ഷദ്വീപിലെ മുഴുവൻ പണ്ടാരം ഭൂമിയും പിടിച്ചെടുക്കാനായിരുന്നു ലക്ഷദ്വീപ് ജില്ലാ കളക്ടറുടെ ഉത്തരവ്. വികസന പ്രവർത്തനങ്ങള്‍ക്ക് ഭൂമി കണ്ടെത്താനാണ് നടപടിയെന്നാണ് വിശദീകരണം.