പ്രതിപക്ഷത്തെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള വേട്ടയാടലിനെതിരെ പാർലമെൻറ്റിന് പുറത്ത് രാഹുൽ ഗാന്ധിയുടെ നേതൃത്ത്വത്തിൽ ഇന്ത്യ സഖ്യത്തിന്റെ പ്രതിക്ഷേധം. പാർലമെന്റ് അംഗങ്ങൾ പ്ലക്കാർഡുകൾ ഏന്തിയാണ് പ്രതിക്ഷേധിക്കുന്നത്.
ഡൽഹിയിലും മഹാരാഷ്ട്രയിലും ബംഗാളിലുമൊക്കെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ ആക്രമണങ്ങൾ അഴിച്ചുവിടുകയാണെന്ന വാദമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഒരു ഇടവേളയ്ക്കു ശേഷമാണ് പ്രതിപക്ഷം ഇത്തരമൊരു പ്രതിക്ഷേധം നടത്തുന്നത്. ഇന്ത്യ സഖ്യത്തിന്റെ മുഴുവൻ എംപിമാരും ഒരുമിച്ച്ചുചേർന്നാണ് പ്രതിക്ഷേധിക്കുന്നത്.
രാഹുൽ ഗാന്ധി നേതൃത്ത്വം കൊടുക്കുന്ന പ്രതിക്ഷേതത്തിൽ പ്രധാനമായി ഉന്നയിക്കുന്നത്, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള വേട്ടയാടൽ അവസാനിപ്പിക്കണം എന്ന വാദമാണ്. മറിച്ചാണെങ്കിൽ ഇനിയും ശക്തമായ പ്രതിക്ഷേതത്തിലേയ്ക്ക് കടക്കും എന്ന അവർ മുദ്രാവാക്യമാണ് അവർ ഉയർത്തുന്നത്. ഏകദേശം പത്ത് മിനിട്ടോടെയാണ് പ്രതിക്ഷേധം അവസാനിച്ചത് ശേഷം സഭ തുടരുകയും ചെയ്തു.