വെള്ളച്ചാട്ടം കാണാനെത്തിയ ഒരു കുടുബംത്തിലെ മൂന്നു പേര് മലവെള്ളപ്പാച്ചിലില് മരിച്ചു.

വെള്ളച്ചാട്ടം കാണാനെത്തിയ ഒരു കുടുബംത്തിലെ മൂന്നു പേര് മലവെള്ളപ്പാച്ചിലില് മരിച്ചു.

മുംബൈ: വെള്ളച്ചാട്ടം കാണാനെത്തിയ ഒരു കുടുബംത്തിലെ മൂന്നു പേര് മലവെള്ളപ്പാച്ചിലില് മരിച്ചു.

മഹാരാഷ്ട്രയിലെ ലോണോവാലവെള്ളച്ചാട്ടത്തിലാണ് ഏഴംഗ കുടുംബം അകപ്പെട്ടത്. ഒഴുക്കില് പെട്ട രണ്ടു പേര് നീന്തി രക്ഷപെടുകയും രണ്ടു കുട്ടികളെ കാണാതാവുകയും ചെയ്തു. ഒരു സ്ത്രീയും രണ്ട് പെണ്കുട്ടികളുമാണ് മരിച്ചത്.

സംഭവത്തിന്റെ വീഡിയോ പുറത്തതാണ്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ബുഷി അണക്കെട്ടിനടുത്തെ വെള്ളച്ചാട്ടത്തിനു സമീപം അപകടമുണ്ടായത്. അവധിദിവസം ആഘോഷിക്കാനെത്തിയതായിരുന്നു കുടുംബം.

പൊലിസിന്റെയും പ്രാദേശിക അധികാരികളുടെയും മുന്നറിയിപ്പുകള് അവഗണിച്ചാണ് ആയിരക്കണക്കിന് സന്ദര്ശകര് ഭൂഷി, പാവന അണക്കെട്ട് മേഖലകളില് എത്തുന്നതെന്നാണ് ആരോപണം.