തിരുവനന്തപുരം: മാസപ്പടി ഇടപാടില്‍ അന്വേഷണം വേണമെന്ന മാത്യു കുഴല്‍ നാടന്റെ ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
മുഖ്യമന്ത്രിയും മകളുമുൾപ്പടെ സിഎംആർഎല്‍ എക്സാലോജിക് മാസപ്പടി ഇടപാടില്‍ ഉള്ളവർക്കെതിരെ അന്വേഷണം വേണമെന്നാണ് മാത്യു കുഴല്‍നാടന്റെ ആവശ്യം ഉന്നയിച്ചത്.
കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി മുഖ്യമന്ത്രിയും മകളും സി.എം.ആർ.എല്‍ അടക്കമുള്ള എതിർ കക്ഷികള്‍ക്കും നോട്ടീസയച്ചിരുന്നു.
തിരുവനന്തപുരം വിജിലൻസ് കോടതി മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവർക്കെതിരെ അന്വേഷണം വേണമെന്ന ഹർജി നേരത്തേ തള്ളിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മാത്യു കുഴല്നാടൻ റിവിഷൻ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.