കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടരലക്ഷംപേരാണ് പകർച്ച പനി ബാധിച്ച് ചികിത്സ തേടിയത്. കണക്കുകൾ ഇങ്ങനെ, സംസ്ഥാനത്ത് ജൂൺ മാസം പനി ബാധിച്ച് ചികിത്സയിലായത് 2.45 ലക്ഷം പേരാണ്. ജീവൻ നഷ്ടമായത് 75 പേർക്കും.
എലിപ്പനി ബാധിച്ചവരുടെ കണക്കുകൾ നോക്കിയാൽ, 279 പേർക്കാണ് ഒരു മാസത്തിനിടെ പനി ബാധിച്ചച്ചക്കത്. 18 പേരാണ് ഇതിനിടെ പനി ബാധിച്ച് മരണമടഞ്ഞത്. മരണം സംശയിക്കുന്നവർ 15.
ഡെങ്കി പണി ബാധിച്ചവർ ആകെ 2207 പേരും അതിൽ മരണപ്പെട്ടത് 4 പേരുമാണ്. 13 പേർക്ക് മരണം സംശയിക്കുന്നു.
അതി ഗുരുതരമായ മഞ്ഞപ്പിത്തം ബാധിച്ചവർ 567 പേരും മരണപ്പെട്ടത് 9 പേരുമാണ്. കൂടുത്തൽ കേസുകൾ രേഖപ്പെടുത്തുന്നത് മലപ്പുറത്താണ്.
ഇത്രയും ഗുരുതര അവസ്ഥ നിലനിൽക്കെ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സ്ഥിതിയില്ലായെന്നാണ് മന്ത്രിയുടെ വാദം. ആരോഗ്യവകുപ്പിന്റെ പ്രതിരോധം പാളിയെന്ന വാദമാണ് അടിയന്തര പ്രമേയത്തിനിടെ പ്രതിപക്ഷം ഉന്നയിക്കുന്നത്.