തിരുവനന്തപുരം: സംസ്ഥാനത്ത് വകുപ്പു മേധാവികള്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കും സ്ഥാനമാറ്റം. വയനാട് കലക്ടര്‍ രേണു രാജിനെ എസ്ടി വകുപ്പ് ഡയറക്ടറായി നിയമിച്ചു.
ഡോക്ടര്‍ അഥീല അബ്ദുള്ള കൃഷി വകുപ്പ് ഡയറക്ടറും ബി അബ്ദുല്‍ നാസറാണ് പുതിയ ഫിഷറീസ് ഡയറക്ടറുമാകും.
മേഘശ്രീയാണ് വയനാട് കലക്ടറായിരുന്ന രേണു രാജിന് പകരംനിയമിച്ചു. കര്‍ണാടക സ്വദേശിയായ ഡിആര്‍ മേഘശ്രീയെ വയനാട് ജില്ലയിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വയനാട്ടില്‍ നിയമിച്ചിരിക്കുന്നത്.