ജില്ലയിൽ വിഭാഗീതയ്ക്ക് നേതൃത്വം കൊടുക്കുന്നു: സിപിഎം ജില്ലാ എക്സിക്യൂട്ടീവിൽ മുഹ്സിന് വിമർശനം

പാലക്കാട് ജില്ലാ എക്സിക്യൂട്ടീവിൽ പട്ടാമ്പി എംൽഎ മുഹമ്മദ് മുഹ്സിനെതിരെ രൂക്ഷമായ വിമർശനം.

 

പാലക്കാട് ജില്ലാ എക്സിക്യൂട്ടീവിൽ പട്ടാമ്പി എംൽഎ മുഹമ്മദ് മുഹ്സിനെതിരെ രൂക്ഷമായ വിമർശനം. ജില്ലയിൽ വിഭാഗീയതയ്ക്ക് മുഹ്‌സിൻ നേതൃത്വം കൊടുക്കുന്നു എന്നാണ് ആരോപണം.

സംഘടനാ വ്യവസ്ഥയ്ക്ക് അനുസരിച്ചു പ്രവർത്തിക്കാൻ മുഹ്സിൻ തയ്യാറാകണമെന്നും എക്സിക്യൂട്ടീവിൽ വിമർശനമുയർന്നു.

പലപ്പോഴായും മുഹ്‌സിനും ജില്ലാ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു. ജില്ലാ നേതൃയോഗങ്ങളിലൊന്നും അദ്ദേഹം പലപ്പോഴും പങ്കെടുക്കാറില്ല എന്ന ആക്ഷേപമാണ് ഉയർന്നു വന്നിട്ടുണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം നടന്നിരുന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് മുഹ്‌സിനെതിരെ രൂക്ഷവിമർശനം ഉയർന്നത്.പാർട്ടിയെ വിലയ്‌ക്കെടുക്കാതെ മുഹ്‌സിൻ സ്വന്തം നിലയയ്ക്ക്ക് പ്രവർത്തിക്കുന്നു, കൂടാതെ പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുന്നില്ല തുടങ്ങിയ വിമർശനങ്ങളാണ് എക്സിക്യൂട്ടീവ് യോഗം മുന്നോട്ട് വയ്ക്കുന്നത്. മുഹ്‌സിൻ പാർട്ടിക്കതീതമായി വളരാൻ ആഗ്രഹിക്കുന്നു എന്നാണ് ഒരു വിഭാഗം ആക്ഷേപിക്കുന്നത്.

ഇത് പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റിയിൽ കാലങ്ങളായി പടലപ്പിണക്കങ്ങൾക്ക് കാരണമായിരുന്നു.