പാലാ അസംബ്ലി നിയോജകമണ്ഡലത്തിൽ സാക്ഷാൽ കെ എം മാണിയുടെ മകൻ ജോസ് കെ മാണിയെ തോൽപ്പിച്ച് നിയമസഭയിൽ എത്തിയ മാണി സി കാപ്പൻ, താമസിയാതെ ജയിലിൽ ആകും എന്നാണ് ഒടുവിൽ വരുന്ന റിപ്പോർട്ട്. കാപ്പൻ നടത്തിയ 3.25 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പിൽ, ബോംബെ വ്യവസായിയായ ദിനേശ് മേനോൻ സമർപ്പിച്ചിരുന്ന കേസിൽ ഇപ്പോൾ ഒടുവിൽ ഹൈക്കോടതി ഇടപെടുകയും കാപ്പൻറെ വാദങ്ങൾ തള്ളുകയും ചെയ്തിരിക്കുകയാണ്. നേരത്തെ ഈ സാമ്പത്തിക തട്ടിപ്പ് കേസിന്മേൽ രക്ഷപ്പെടലിനായി മാണി സി കാപ്പൻ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും വരെ കയറിയിറങ്ങിയെങ്കിലും എല്ലാ കോടതികളും കാപ്പൻറെ അപേക്ഷകൾ തള്ളുകയാണ് ചെയ്തിരുന്നത്. ഈ സാഹചര്യത്തിലാണ് എം എൽ എ മാരടക്കമുള്ള ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയിൽ കാപ്പൻ അപേക്ഷയുമായി എത്തിയത്. എറണാകുളംചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് എത്തിയത്. കേസ് പരിശോധിച്ച് കോടതി പ്രഥമ ദൃഷ്ടി കേസ് നിലനിൽക്കുന്നതാണെന്നും സാമ്പത്തിക തട്ടിപ്പുകൾ നടന്നതായി തെളിയുന്നുണ്ടെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോൾ ഏതായാലും ഒടുവിൽ ഹൈക്കോടതിയിൽ കാപ്പൻ സമർപ്പിച്ച റിവിഷൻ പെറ്റീഷനും തള്ളിയതോടുകൂടി കാപ്പന് ജയിലിലേക്ക് പോകേണ്ട സ്ഥിതിയാണ് വന്നിരിക്കുന്നത്.
2010 കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാം എന്ന് പറഞ്ഞു കൊണ്ടാണ് മാണി സി കാപ്പൻ ബോംബെക്കാരനായ ദിനേശ് മേനോനിൽ നിന്നും മൂന്നേകാൽ കോഡ് രൂപ എന്നാൽ ഓഹരി ഒന്നും മേനോന് കൈമാറിയില്ല. പിന്നീട് ഈ സംഭവത്തിൽ കേസ് ഉണ്ടാവുകയും അതിൻറെ അടിസ്ഥാനത്തിൽ 25 ലക്ഷം രൂപ കാപ്പൻ തിരിച്ചു നൽകുകയും ചെയ്തു. ശേഷിക്കുന്ന തുക തവണകളായി നൽകാം എന്ന് കരാർ ഒപ്പിടുകയും ഇതിനായി മേനോന് ചെക്കുകൾ നൽകുകയും ചെയ്തിരുന്നു എന്നാൽ ഈ ചെക്കുകൾ മടങ്ങിയതോടുകൂടിയാണ് ദിനേശ് മേനോൻ കേസുമായി കോടതിയിൽ എത്തിയത്.
വിചാരണ കോടതിയിൽ തുടരുന്ന കേസ് റദ്ദാക്കണം എന്ന ആവശ്യപ്പെട്ടു കൊണ്ടാണ് കാപ്പൻ ഒടുവിൽ ഹൈക്കോടതിയിൽ റിവിഷൻ പെറ്റീഷൻ സമർപ്പിച്ചത്. എന്നാൽ കാപ്പനെതിരെ വിചാരണ കോടതി എടുത്തിട്ടുള്ള നടപടികൾ ചോദ്യം ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും, കേസ് നിലനിൽക്കുന്നതാണ് എന്ന് വിചാരണ കോടതിയുടെ കണ്ടെത്തൽ ശരിയല്ല എന്ന വാദം അംഗീകരിക്കാൻ കഴിയില്ല എന്നും, കേസിൽ പ്രഥമദൃഷ്ടിയ കഴമ്പുണ്ട് എന്ന വിചാരണ കോടതിയുടെ വിലയിരുത്തലിന് കാരണങ്ങൾ ചൂണ്ടിക്കാണിക്കേണ്ടത് ഇല്ല എന്നും ഹൈക്കോടതിയിൽ അഭിപ്രായപ്പെട്ടു. ഇതിനെ തുടങ്ങുന്നതാണ് കാപ്പൻറെ റിവിഷൻ ഹർജി ഹൈക്കോടതി തള്ളിയത്.
നേരത്തെ കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന കാപ്പൻ കെ കരുണാകരൻ ഡി ഐ സി പാർട്ടി ഉണ്ടാക്കിയപ്പോൾ അതിൽ ചേരുകയും, പിന്നീട് ആ പാർട്ടി കോൺഗ്രസിൽ ലയിച്ചപ്പോൾ മറ്റൊരു സ്വന്തം പാർട്ടി ഉണ്ടാക്കി ആ പാർട്ടിയുടെ പേരിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പിൽ 15,000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ അട്ടിമറി വിജയമാണ് കാപ്പൻ നേടിയെടുത്തത്.
മുൻപ് സിനിമ നിർമ്മാതാവും പിന്നീട് അഭിനേതാവും ഒക്കെയായി പ്രവർത്തിച്ചിട്ടുള്ള കാപ്പൻ, ഈ സാമ്പത്തിക തട്ടിപ്പ് കേസിൽ കുടുങ്ങുന്ന സ്ഥിതിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. വിചാരണ കോടതിയിൽ നിന്നും കാപ്പന് എതിരായ വിധി ഉണ്ടായാൽ, സാധാരണ ഗതിയിൽ എം എൽ എ സ്ഥാനം കാപ്പന് രാജിവെക്കേണ്ടി വരും. മാത്രവുമല്ല സാമ്പത്തിക കുറ്റങ്ങളും ചെക്ക് കേസുകളും ഒരുമിച്ച് ഉള്ള സാഹചര്യത്തിൽ കോടതിയിൽ നിന്നും ജയിൽ ശിക്ഷ വിധിച്ചാൽ അത് അനുഭവിക്കുകയല്ലാതെ മറ്റു മാർഗ്ഗം ഇല്ലാത്ത സ്ഥിതി വരും. മേൽക്കോടതിയിൽ അഭയം തേടി ജാമ്യം കിട്ടുന്നതുവരെ ജയിലിൽ കഴിയേണ്ട ഒരു സാഹചര്യം കാപ്പന് ഉണ്ടാകും എന്ന വിലയിരുത്തലാണ് നിയമവിധഗ്ധർ നടത്തുന്നത്.