തിരുച്ചിറപ്പള്ളി: നിലക്കടലയ്ക്ക് പണം ആവശ്യപ്പെട്ട കടക്കാരനോട് കയർത്തതിന് പൊലീസുകാരന് സസ്പെൻഷൻ. ശ്രീരംഗം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രാധാകൃഷ്ണനെയാണ് സസ്പെൻഡ് ചെയ്തത്.
കടക്കാരനോട് രാധാകൃഷ്ണൻ തട്ടിക്കയറുന്നതിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് സസ്പെൻഷൻ.
ജൂണ്‍ 1ന് തിരുച്ചിറപ്പള്ളിയിലുള്ള വഴിയോരക്കച്ചവടക്കാരനോട് രാധാകൃഷ്ണൻ നിലക്കടല വാങ്ങിയിട്ട് പൈസ ചോദിച്ചപ്പോള്‍ താൻ പൊലീസുകാരനാണെന്ന് ചൂണ്ടിക്കാട്ടി പൈസ കൊടുക്കാതെ സ്ഥലം വിടുകയായിരുന്നു.