മുതലക്കുളത്ത് ചായക്കടയില്‍ തീപ്പിടിത്തം

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് കോഴിക്കോട് മുതലക്കുളത്ത് ചായക്കടയില്‍ തീപ്പിടിത്തം. ഒരാള്‍ക്ക് പരിക്കേറ്റു.

മുതലക്കുളം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് കോഴിക്കോട് മുതലക്കുളത്ത് ചായക്കടയില്‍ തീപ്പിടിത്തം. ഒരാള്‍ക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് അപകടം.

രണ്ടുപേരായിരുന്നു അപകടസമയത്ത് കടയിലുണ്ടായിരുന്നത്. ഒരാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അകത്തുണ്ടായിരുന്ന രണ്ടാമത്തെയാള്‍ക്ക് പുറത്തേക്ക് കടക്കാനാകാത്തതിനെ തുടർന്നാണ് പരിക്കേറ്റത്. പൊള്ളലേറ്റ ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.