മോദിയുടെ ശിരസ്സിൽ പതിച്ചത് മുതിർന്നവരുടെ ശാപം

നന്നാവില്ല : മോദി നന്നാവില്ല എന്ന് പറഞ്ഞ് വിലപിച്ച നേതാക്കൾ

ഗുജറാത്ത് രാഷ്ട്രീയത്തിൽ മാത്രം ഒതുങ്ങി നിന്ന നരേന്ദ്ര മോദി എന്ന നേതാവും അമിത് ഷാ എന്ന മറ്റൊരു നേതാവും ഒരുമിച്ചു നിന്നുകൊണ്ട് കളിച്ച രാഷ്ട്രീയ തന്ത്രങ്ങളിൽ തകർന്നുവീണത് ഇന്ത്യയിൽ ബിജെപി എന്ന പാർട്ടി രൂപീകരിക്കുകയും ദേശീയതലത്തിൽ അതിനെ വളർത്തിയെടുക്കുകയും ചെയ്ത മുതിർന്ന നേതാക്കൾ ആയിരുന്നു. അന്തരിച്ച മുൻ പ്രധാനമന്ത്രി വാജ്പേയിയും, ഇപ്പോഴും ഒറ്റപ്പെട്ടു ജീവിച്ചു കഴിയുന്ന ലാൽ കൃഷ്ണ അഡ്വാനിയും, പുതു നേതാക്കളുടെ അവഗണനയിൽ മനം നൊന്ത് കഴിയുന്ന മുതിർന്ന നേതാക്കളായ മുരളി മനോഹർ ജോഷി, വെങ്കയ്യ നായിഡു, നിതിൻ ഗഡ്കരി തുടങ്ങിയവരുടെ ശാപവാക്കുകളാണ് ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുതിർന്ന മറ്റു ബിജെപി നേതാക്കളെയും ഒരു ബാധ കണക്ക് പിടിച്ചു കുലുക്കി ഇരിക്കുന്നത്. നിലവിൽ മന്ത്രിയാണെങ്കിലും രാജ്നാഥ് സിംഗ് തികഞ്ഞ അവഗണനയിലൂടെ മനസ്സു നൊന്ത് കഴിയുകയാണ്. പാർലമെൻറ് തെരഞ്ഞെടുപ്പുകളിൽ വിജയം നേടുകയും രാജ്യത്തിൻറെ ഭരണചക്രം സ്വന്തം കൈകളിൽ എത്തുകയും ചെയ്തപ്പോൾ തൻറെ പിൻഗാമികളെയും പാർട്ടിയുടെ കഴിഞ്ഞകാല ചരിത്രത്തെയും സൗകര്യപൂർവ്വം മറന്ന ആളായി മാറി നരേന്ദ്രമോദിയും അമിത് ഷായും തൻറെ മുൻഗാമികളെ തിരിഞ്ഞു നോക്കാൻ പോലും ആഗ്രഹം പ്രകടിപ്പിക്കാതിരുന്ന നേതാക്കൾ യഥാർത്ഥത്തിൽ ആ നേതാക്കളുടെ മനസ്സ് നൊന്തുള്ള ശാപം ഏറ്റുവാങ്ങുന്ന സ്ഥിതിയാണ് ഉണ്ടായത്.

ഭരണത്തിന് ആവശ്യമുള്ളതിനേക്കാൾ വലിയ ഭൂരിപക്ഷവും സർവ്വതും അടക്കി ഭരിക്കാനുള്ള അവകാശവും ലഭിച്ചിരുന്ന മുൻപ് നടന്ന രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലങ്ങളും മോദി അടക്കമുള്ള ബിജെപി പാർട്ടിയുടെ പുതുതലമുറ നേതാക്കന്മാരിൽ അഹങ്കാരവും ധിക്കാരവും വളർത്തുകയാണ് ഉണ്ടായത്. ബിജെപി എന്ന രാഷ്ട്രീയ പാർട്ടിക്ക് രൂപം കൊടുത്തുകയും വലിയ ത്യാഗങ്ങൾ സഹിച്ച് ഇന്ത്യ മുഴുവൻ ആ പാർട്ടിയെ വളർത്തിയെടുക്കുകയും ചെയ്ത നേതാക്കളെയാണ് നരേന്ദ്രമോദിയും കൂട്ടരും ഒതുക്കി ഒരു മൂലയിൽ ഇരുത്തിയത് പത്തുവർഷത്തോളം പ്രധാനമന്ത്രിപദത്തിൽ ഇരുന്നപ്പോൾ തിരിഞ്ഞു നോക്കാതിരുന്ന നരേന്ദ്രമോദിയാണ്.

തെരഞ്ഞെടുപ്പിന് മുൻപായി ജനങ്ങളെ ബോധ്യപ്പെടുത്താൻ എന്ന രീതിയിൽ ഭാരതരത്നം എൽ.കെ.അദ്വാനിക്ക് പ്രഖ്യാപിക്കുകയും, അത് അദ്ദേഹത്തിൻറെ വീട്ടിൽ എത്തി കൈമാറുകയും ചെയ്തത്. ചരിത്രം തിരുത്തി എഴുതി നിരവധി പേർക്കാണ് തെരഞ്ഞെടുപ്പ് വർഷത്തിൽ കേന്ദ്രസർക്കാർ ഭാരതരത്നം നൽകിയത് എന്ന രാജ്യവും ശ്രദ്ധേയമാണ്. സാധാരണ ഭാരതരത്ന പുരസ്കാരം പ്രഖ്യാപിച്ച കാലം മുതൽ സർവ്വാദരണീയനായ ഏതെങ്കിലും ഒരാൾക്ക് ഈ പുരസ്കാരം കൈമാറുന്ന രീതിയിൽ ആയിരുന്നു നിലനിന്നിരുന്നത്. പലർക്കായി ഭാരതരത്നം പ്രഖ്യാപിച്ചതിന്റെ പിന്നിൽ തെരഞ്ഞെടുപ്പിൽ കിട്ടാവുന്ന വോട്ട് തന്നെയാണ് ലക്ഷ്യം വെച്ചത് എന്ന കാര്യത്തിൽ സംശയം ഇല്ല.

1980 ഏപ്രിൽ മാസം ആറാം തീയതിയാണ് ഭാരതീയ ജനതാ പാർട്ടി എന്ന ബിജെപി ജന്മമെടുക്കുന്നത്. അതിനു മുൻപ് 1951 മുതൽ 1977 വരെ ഭാരതീയ ജനസംഘം എന്ന പേരിൽ പ്രവർത്തിച്ച പാർട്ടി, പിന്നീട് ജനസംഘം എന്ന പാർട്ടിയായി മാറുകയും അതിൽ പിളർപ്പുണ്ടായി ഒടുവിൽ 980ല്‍ ബിജെപി ആയി രൂപം കൊള്ളുകയും ആണ് ചെയ്തത്. അന്ന് ഈ പാർട്ടിക്ക് നേതൃത്വം കൊടുത്തത് അടൽ ബിഹാരി വാജ്പേയിയും എൽ കെ അഡ്വാനിയും ആയിരുന്നു ഒപ്പം നിന്ന് ആൾക്കാരാണ് രാജനാഥ് സിങ്ങും മുരളീ മനോഹർ ജോഷിയും എല്ലാം.

അയോധ്യയിലെ ബാബറി മസ്ജിദ് തകർന്ന സംഭവത്തെ തുടർന്ന് രാജ്യത്ത് ആകമാനം കലാപം ഉണ്ടാവുകയും കലാപങ്ങൾ ശേഷം അയോധ്യയിൽ ബാബറി മസ്ജിദ് അല്ല രാമ ക്ഷേത്രം ആണ് ഉണ്ടായിരുന്നത് എന്നും അത് പുനസ്ഥാപിക്കപ്പെടണം എന്ന് ആവശ്യം ഉന്നയിച്ചുകൊണ്ട്, ദേശീയതലത്തിൽ രഥയാത്ര നടത്തി വലിയ ആവേശം ഉണ്ടാക്കുകയും അതുവഴി ബിജെപി എന്ന പാർട്ടിക്ക് ദേശീയതലത്തിൽ വളരുന്നതിന് അവസരം ഒരുക്കുകയും ചെയ്തത് യഥാർത്ഥത്തിൽ എൻ കെ അദ്വാനി ആയിരുന്നു. അദ്ദേഹമാണ് രഥയാത്ര നയിച്ചിരുന്നത്. ബിജെപിയെ വലിയതോതിൽ വളർത്തിയെടുത്ത ഈ പരിപാടികൾ നടക്കുന്ന അവസരത്തിൽ ഇപ്പോൾ വലിയ നേതാവായി മാറിയ നരേന്ദ്രമോദി ആരും അറിയുന്ന ആൾ ആയിരുന്നില്ല.

ബിജെപി രൂപം കൊണ്ടപ്പോൾ ആ പാർട്ടിയുടെ ആദ്യ പ്രസിഡൻറ് ആയി ചുമതലയേറ്റത് വാജ്പേയി ആയിരുന്നു. പിന്നീട് പ്രസിഡൻറ് പദവിയിൽ എത്തി പാർട്ടിയുടെ വളർച്ചയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ച നേതാക്കളായിരുന്നു മുരളി മനോഹർ ജോഷിയും രാജനാഥ് സിംഗും വെങ്കയ്യ നായിഡുവും നിതിൻ ഗഡ്ക്കരിയുമെല്ലാം. ഈ നേതാക്കളെല്ലാം അവരുടെ ജീവിതം സമർപ്പിച്ചത് ബിജെപി എന്ന പാർട്ടിയെ രാജ്യത്ത് ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമാക്കി മാറ്റുന്നതിനും അധികാരം സ്വന്തമാക്കുന്നതിനും വേണ്ടിയായിരുന്നു. ഇത്തരം പ്രയത്നങ്ങളിൽ ഒരുതരത്തിലും പങ്കാളിത്തം ഇല്ലായിരുന്ന നരേന്ദ്രമോദി എന്ന നേതാവ് നടത്തിയ ചില രാഷ്ട്രീയ തന്ത്രങ്ങളാണ് പിന്നീട് എല്ലാ നിയന്ത്രണങ്ങളും അദ്ദേഹത്തിലേക്ക് ചെന്ന് ചേരുന്ന സ്ഥിതി ഉണ്ടാക്കിയെടുത്തത്.

പത്തുവർഷക്കാലം വലിയ ഭൂരിപക്ഷം നേടി സുരക്ഷിതമായ ഭരണത്തിലൂടെ മുന്നോട്ടു പോയ നരേന്ദ്ര മോദി, സ്വന്തം പാർട്ടിയെ വളർത്തിയെടുത്ത മുതിർന്ന നേതാക്കളെ തിരിഞ്ഞു നോക്കാൻ പോലും തയ്യാറായില്ല എന്നത് പാർട്ടിയിൽ പ്രശ്നമായില്ല. എങ്കിലും ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയുടെ അടിത്തറയും ശക്തിയുമായ ആർ എസ് എസ് – സംഘപരിവാർ ശക്തികളെ വലിയതോതിൽ വിഷമിപ്പിച്ചിരുന്നു. ഈ പ്രസ്ഥാനങ്ങളുടെ നേതാക്കളിൽ നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും പ്രവർത്തന ശൈലി വലിയ വിരോധം ഉണ്ടാക്കുന്നതിന് വഴിയൊരുക്കുകയും ചെയ്തിരുന്നു. പരസ്യമായ വിമർശനത്തിനും പ്രതിഷേധത്തിനും ആർഎസ്എസ് നേതാക്കൾ രംഗത്തുവന്നില്ല. എങ്കിലും സംഘടനാപരമായ യോഗങ്ങളിൽ ബിജെപിയെന്ന പാർട്ടിയെ നയിക്കുന്ന നേതാക്കളുടെ പ്രവർത്തനശൈലിയിലുള്ള പ്രതിഷേധം ഉയർന്നു വന്ന സ്ഥിതിയുണ്ടായി.

ഇപ്പോൾ ആർഎസ്എസ്സിന്റെയും സംഘപരിവാർ സംഘടനകളുടെയും മേധാവികൾ പലതും കണ്ടും കേട്ടും ചിരിക്കുന്ന സ്ഥിതിയിൽ എത്തിയിരിക്കുകയാണ്. മുൻകാലങ്ങളിലെ രണ്ട് ലോകസഭ തെരഞ്ഞെടുപ്പുകളിൽ നേടിയ വമ്പൻ വിജയങ്ങൾ തകർന്നു. ഈ തെരഞ്ഞെടുപ്പിൽ സ്വന്തമായി ഭൂരിപക്ഷം പോലും നേടുവാൻ കഴിയാത്ത സ്ഥിതി നരേന്ദ്രമോദിക്കും കൂട്ടർക്കും ഉണ്ടായത്. പാർട്ടിയെ വളർത്തിയ മുതിർന്ന നേതാക്കളുടെ മനസ്സിൻറെ വേദനയും ശാപവും ഇവർക്ക് മേൽ ഏറ്റതുകൊണ്ടാണ് എന്ന് തന്നെ ആർ എസ് എസ് – സംഘപരിവാർ മേധാവികൾ കരുതുന്നു. നരേന്ദ്രമോദിയും കൂട്ടാളികളും സ്വയംകൃത അനർത്ഥത്തിലൂടെ ഉണ്ടാക്കിയ ദുരനുഭവമാണ് ഇപ്പോഴത്തെ പരാജയം എന്നാണ് ഈ ഈ പ്രസ്ഥാനങ്ങളുടെ നേതാക്കൾ വിലയിരുത്തുന്നത്.