‘ഡേര്‍ട്ടി ഇന്ത്യൻ’, ‘കൈക്കൂലി ചന്ത’ തുടങ്ങിയ പ്രയോഗങ്ങള്‍ വേണ്ട; ‘ ഇന്ത്യൻ 2’ല്‍ കത്രിക വച്ച്‌ സെൻസര്‍

ശങ്കർ-കമല്‍ഹാസൻ ചിത്രം 'ഇന്ത്യൻ 2' റിലീസിനായി ഒരുങ്ങുകയാണ്. ജൂലൈ 12 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്.

 

ശങ്കർ-കമല്‍ഹാസൻ ചിത്രം ‘ഇന്ത്യൻ 2’ റിലീസിനായി ഒരുങ്ങുകയാണ്. ജൂലൈ 12 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്.

ഇതിനുപിന്നാലെയാണ് ചിത്രത്തിന് യു/ എ സർട്ടിഫിക്കറ്റ് നല്‍കിയിരിക്കുകയാണ് സെൻസർ ബോർഡ് എന്ന വാർത്തകൽ ഇപ്പോൾ പുറത്തുവരുന്നത്. പ്രധാനമായും അഞ്ച് മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് യു/ എ സർട്ടിഫിക്കറ്റ് സെൻസർ ബോർഡ് നല്‍കിയിരിക്കുന്നത്.

സെൻസർ ബോർഡിന്റെ ഒന്നാമത്തെ നിർദേശം പുകവലി മുന്നറിയിപ്പ് വാചകത്തിന്റെ വലുപ്പം കൂട്ടുക എന്നതാണ്. ഇത് വെളുത്ത പശ്ചാത്തലത്തില്‍ കറുത്ത അക്ഷരത്തില്‍ ബോള്‍ഡ് ആക്കണമെന്നാണ് സെൻസർ ബോർഡ് അനുശാസിക്കുന്നത്.

‘കൈക്കൂലി ചന്ത’, ‘ഡേർട്ടി ഇന്ത്യൻ’ പോലുള്ള വാക്കുകളും അശ്ലീല വാചകങ്ങളും ചില രംഗങ്ങളില്‍ നിന്ന് ഒഴിവാക്കണം. കൂടാതെ പകർപ്പവകാശമുള്ള ഉള്ളടക്കം ഉപയോഗിക്കുന്നതിന് എൻ.ഒ.സി നല്‍കണമെന്നും സിനിമാ പ്രവർത്തകർക്ക് നിർദേശം നല്‍കിയിട്ടുണ്ട്.

സിനിമയുടെ ദൈർഘ്യം മൂന്ന് മണിക്കൂർ നാല് സെക്കൻഡാണ്. രകുല്‍ പ്രീത്, പ്രിയ ഭവാനി ശങ്കർ, സിദ്ധാർഥ്, ജേസണ്‍ ലംബേർട്ട്, ഗുല്‍ഷൻ ഗ്രോവർ, ബോബി സിംഹ, എസ്.ജെ സൂര്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. അന്തരിച്ച നടന്മാരായ നെടുമുടി വേണു, വിവേക് എന്നിവരുടെ കഥാപാത്രങ്ങള്‍ വീണ്ടും സി.ജി.ഐ ടെക്നോളജി ഉപയോഗിച്ചും ബോഡി ഡബിളിങ്ങിലൂടെയും ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.